• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലാലേട്ടന് പോലും സീറ്റില്ല; ടിനി ടോമിന് പൊങ്കാല... കസേര പോട്ടെ, ഒരു നട്ടെല്ല് മേടിക്കാന്‍ നോക്ക്

കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഫീസ് ഉദ്ഘാടന ദിവസം വനിതാ താരങ്ങള്‍ക്ക് ഇരിപ്പിടം ലഭിച്ചില്ലെന്ന വിവാദത്തില്‍ നടന്‍ ടിനി ടോം നടത്തിയ പ്രതികരണം ചൂടേറിയ ചര്‍ച്ചയാകുന്നു. കൊച്ചിയിലെ ഓഫീസ് ഉദ്ഘാടന ദിവസം വനിതാ താരങ്ങള്‍ നില്‍ക്കുകയും മറ്റുള്ളവര്‍ ഇരിക്കുകയും ചെയ്യുന്ന ചിത്രം പുറത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കം.

ഇതിനെതിരെ ശക്തമായ പ്രതികരണവുമായി പല കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. നടി പാര്‍വതി തിരുവോത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിനെതിരെ എക്‌സിക്യുട്ടീവ് അംഗങ്ങളായ രചന നാരായണന്‍ കുട്ടിയും ഹണി റോസും പ്രതികരിച്ചതിന് പിന്നാലെയാണ് ടിനി ടോമിന്റെ പ്രതികരണം. കടുത്ത വിര്‍മശനം ഉയര്‍ന്നിരിക്കെ അദ്ദേഹം മറ്റൊരു ഫോട്ടോ കൂടി ഫേസ്ബുക്കില്‍ പങ്കുവച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും

ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പ്രസംഗിക്കുന്നു. ടിനി ടോം, വനിതാ താരങ്ങളായ ഹണി റോസ്, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍ എന്നിവര്‍ പിന്നില്‍ നില്‍ക്കുന്നു- ഇതാണ് ടിനി ടോം ആദ്യം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം. ആര്‍ക്കും സീറ്റില്ല, ലാലേട്ടന് പോലും എന്നാണ് അദ്ദേഹം ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

കാശില്ലെങ്കില്‍ പിരിച്ചുവിട്ടൂടേ

കാശില്ലെങ്കില്‍ പിരിച്ചുവിട്ടൂടേ

ടിനി ടോമിന്റെ പോസ്റ്റിന് താഴെ രൂക്ഷമായ പ്രതികരണമാണ് പലരും നടത്തിയിരിക്കുന്നത്. ചിലര്‍ ഗൗരവത്തോടൊയും മറ്റു ചിലര്‍ പരിഹാസത്തോടെയും പ്രതികരിച്ചു. സ്വന്തമായി കസേര പോലും വാങ്ങാന്‍ മാര്‍ഗം ഇല്ലാത്ത സംഘടനയാണെങ്കില്‍ പിരിച്ചുവിട്ടൂടേ എന്നായിരുന്നു ഒരു പ്രതികരണം. ഈ പ്രതികരണത്തിന് 200ഓളം ലൈക്ക് കിട്ടി.

ഒരു നട്ടെല്ല് കിട്ടുമോ എന്ന് നോക്ക്

ഒരു നട്ടെല്ല് കിട്ടുമോ എന്ന് നോക്ക്

കസേര മേടിക്കാന്‍ നിങ്ങള്‍ പോകേണ്ട. പകരം ഒരു നട്ടെല്ല് കിട്ടുമോ എന്ന് നോക്ക് എന്നാണ് മറ്റൊരാളുടെ പ്രതികരണം. എന്തിനാണ് തുടര്‍ച്ചയായി സീറ്റ് വിഷയം ന്യായീകരിക്കുന്നത്. അമ്മ ഭാരവാഹികള്‍ തുടര്‍ച്ചയായി ന്യായീകരിക്കുന്നത് പാര്‍വതിയുടെ വിജയമായും ചിലര്‍ സൂചിപ്പിക്കുന്നു.

പാര്‍വതിയെ പിന്തുണച്ച് പ്രതികരണം

പാര്‍വതിയെ പിന്തുണച്ച് പ്രതികരണം

ടിനി ടോമിന്റെ പോസ്റ്റിന് താഴെ വന്ന പല കമന്റുകളും പാര്‍വതി തിരുവോത്തിനെ അനുകൂലിച്ചുള്ളതാണ്. അവരുടെ നിലപാടാണ് ശരി എന്ന് പലരും അഭിപ്രായപ്പെട്ടു. മറിച്ചുള്ള അഭിപ്രായക്കാരുമുണ്ട്. പത്ത് കസേര വാടകക്കെടുത്ത് എല്ലാര്‍ക്കും ഇരിപ്പിടം ഒരുക്കാന്‍ 150 രൂപ മാത്രമേ വരുള്ളൂവെന്നും അനാവശ്യമായ വിവാദം നിലനിര്‍ത്തരുതെന്നും അഭിപ്രായപ്പെട്ടവരും നിരവധിയാണ്.

രാഷ്ട്രീയം കലര്‍ത്തി ചിലര്‍

രാഷ്ട്രീയം കലര്‍ത്തി ചിലര്‍

ചില പ്രതികരണങ്ങള്‍ രാഷ്ട്രീയം കലര്‍ന്നതാണ്. ബിജെപിയില്‍ പോയാല്‍ ഇഷ്ടം പോലെ സീറ്റുകള്‍ കിട്ടും. അവിടേക്ക് പല പാര്‍ട്ടികളില്‍ നിന്നും സീറ്റ് മോഹിച്ച് ആളുകള്‍ എത്തുന്നു എന്ന കമന്റുകളുമുണ്ട്. ചിലര്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന എണ്ണവില കാര്യം സൂചിപ്പിക്കുന്നു. ടിനി ടോമിന്റെ പോസ്റ്റുമായി ബന്ധമില്ലാത്ത ഒട്ടേറെ പ്രതികരണങ്ങളുടെ കൂട്ടത്തിലാണിത്.

 ടിനി ടോമിന്റെ രണ്ടാമത്തെ ചിത്രം

ടിനി ടോമിന്റെ രണ്ടാമത്തെ ചിത്രം

തൊട്ടുപിന്നാലെ ടിനി ടോം മറ്റൊരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്തു. ഹൈബി ഈഡന്‍ എംപിയടക്കമുള്ളവര്‍ക്കൊപ്പം സദസിലെ മുന്‍നിരയില്‍ ഇരിക്കുന്നതാണ് ചിത്രം. ഇതില്‍ ടിനി മാസ്‌ക് ധരിച്ചിട്ടില്ല. ചിത്രത്തില്‍ പുറകിലായി രചന നാരായണന്‍ കുട്ടിയെയും മറ്റു താരങ്ങളെയും കാണാം. ഇവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കില്ലന്നേയ് എന്നാണ് ടിനി ടോം ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്.

ഷമി തിലകന്‍ പറഞ്ഞതാണ് ശരി

ഷമി തിലകന്‍ പറഞ്ഞതാണ് ശരി

പാര്‍വതിയെ പിന്തുണച്ചാണ് ഈ പോസ്റ്റിന് താഴെയും പലരും പ്രതികരിച്ചത്. ഷമി തിലകന്‍ പറഞ്ഞതാണ് ശരി എന്നും പ്രതികരണമുണ്ട്. അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്ത നടിയാണ് പാര്‍വതി എന്നായിരുന്നു വിവാദം ഉയര്‍ന്ന വേളയില്‍ ഷമ്മിയുടെ പ്രതികരണം. എന്തിനാണ് തുടര്‍ച്ചയായി ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് വഷളാകുന്നത് എന്ന് ടിനിയോട് ചോദ്യം ഉന്നയിക്കുന്നവരും കുറവല്ല.

മുകേഷ് പഠിച്ചുപറയും; ഗണേഷ് മിടുക്കന്‍... ദേവന്‍ കാര്യം കഷ്ടം... സിനിമാക്കാരുടെ രാഷ്ട്രീയത്തില്‍ പിസി ജോര്‍ജ്

cmsvideo
  പാര്‍വ്വതി പറയുന്നത് നിങ്ങള്‍ക്കും കൂടി വേണ്ടിയാണെന്ന് ഒരിക്കല്‍ മനസ്സിലാകും | Oneindia Malayalam

  English summary
  Actor Tiny Tom Shared AMMA Function Photos; So many people supported Parvathy Thiruvothu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X