'അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടരും' ജാമിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ടൊവിനോ
Recommended Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ ടൊവീനോ തോമസ്. ''അടിച്ചമർത്തും തോറും പ്രതിഷേധങ്ങൾ പടർന്നു കൊണ്ടേയിരിക്കും, ഹാഷ്ടാഗ് ക്യാമ്പെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാകും, ചരിത്രം പഠിപ്പിക്കുന്നത് അതാണ് ''- ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ടൊവീനോയുടെ പോസ്റ്റ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടി പാർവ്വതിയും രംഗത്ത് എത്തിയിരുന്നു. 'ജാമിയയ്ക്കൊപ്പം നിൽക്കുക' എന്ന ഹാഷ് ടാഗോടെ മാധ്യമ പ്രവർത്തക റാണ അയ്യൂബിന്റെ ട്വീറ്റ് പാർവ്വതി റീ ട്വീറ്റ് ചെയ്തു. നടൻമാരായ കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളും വിദ്യാർത്ഥികൾക്ക് തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ദില്ലി ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായത് അതിക്രൂരമായ നടപടികളാണ്. മണിക്കൂറുകളോളം ദില്ലിയിലെ തെരുവുകൾ യുദ്ധക്കളമായി മാറുകയായിരുന്നു. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാൽ ആവശ്യത്തിലധികം പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ടുവെന്നും അക്രമം അഴിച്ചു വിട്ടുവെന്നുമുള്ള ആരോപണം ദില്ലി പോലീസ് നിഷേധിച്ചു.












Click it and Unblock the Notifications