Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൊവിനോയുടെ ഫോട്ടോയോ ഒപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം, കാരണം

തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചരാണത്തിന് ഉപയോ​ഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എ‍ജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ( എസ് വി ഇ ഇ പി) അംബാസ​ഡ്ഡർ ആണെന്ന് ടൊവിനോ പറഞ്ഞു.

ആരെങ്കിലും തന്റെ ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

tovino

ടോവിനോ പങ്കുവെച്ച കുറിപ്പ്:

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ .
ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP(Systematic Voters Education and Electoral Participation ) അംബാസ്സഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് .
ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല .
ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തിരഞ്ഞെടുപ്പ് ആശംസിക്കുന്നു.

നേരത്തെ എൽ ഡി എറ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ടാെവിനെയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമ ലൊക്കേഷനിലേക്ക് എത്തി ടൊവിനോയെ കണ്ട് ശേഷമായിരുന്നു സുനിൽ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദം വിശദീകരിച്ചുകൊണ്ടയിരുന്നു കുറിപ്പ്. പ്രിയ സൃഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത നിലയിൽ ആണ്.

കഴിഞ്ഞ ദിവസമാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 26 ന് ആണ് കേരളത്തിൽ വോട്ടെടുപ്പ്. തൃശൂരിലെ പോരാട്ടം എല്ലാവരുംം ഉറ്റുനോക്കുന്നതാണ്. ബി ജെ പി പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലമാണ്. സുരേഷ് ​ഗോപിയാണ് ബി ജെ പി സ്ഥാനാർത്ഥി. ഇത്തവണ സുരേഷ് ​ഗോപി വിജയം സ്വന്തമാക്കുമെന്നാണ് ബി ജെ പി കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+