• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും, നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ടൊവിനോ തോമസ്

കൊച്ചി: കാലടി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ നിര്‍മ്മിച്ച മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് സെറ്റ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടോവിനോ തോമസ് രംഗത്ത്. ചിത്രത്തിലെ നായകവേഷം ചെയ്യുന്നത് ടോവിനോ തോമസാണ്. വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നതെന്ന് ടോവിനോ പറയുന്നു. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ടോവിനോ തോസ് പറഞ്ഞു.

ഇന്നലെയാണ് മിന്നല്‍ മുരളിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സിനിമ സെറ്റ് ഒരു കൂട്ടം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. മതവികാരം വ്രണപ്പെടുന്നു എന്നാണ് ഇതിന് ഇവര്‍ കാരണം പറഞ്ഞത്. ഇക്കാര്യം വിശദീകരിച്ച് എഎച്ച്പി ജനറല്‍ സെക്രട്ടറി ഹരി പാലോട് എന്നയാള്‍ ഫേസ്ബുക്കിലൂടെ കുറിപ്പും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. കാലടി മഹാദേവ ക്ഷേത്രത്തിനടുത്തുള്ള മണല്‍പ്പുറത്ത് ഇട്ടിരുന്ന സെറ്റാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലാണ് ടോവിനോയുടെ പ്രതികരണം.

ക്ലൈമാക്‌സിന് വേണ്ടി

ക്ലൈമാക്‌സിന് വേണ്ടി

മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു , രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മാണം ആരംഭിച്ചത്.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍

ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മ്മിച്ച ഈ സെറ്റില്‍ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതും , ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കുന്നതും. വീണ്ടും ഷൂട്ടിംഗ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്.അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല.

നിയമനടപടി

നിയമനടപടി

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും . അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

പ്രതിഷേധം

പ്രതിഷേധം

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഈ ലൊക്കേഷനില്‍ വച്ച് ഷൂട്ട് ചെയ്യാനുള്ള എല്ലാ അനുമതികളും നേടിയിരുന്നു. ഇപ്പോഴത്തെ സംഭവം നിര്‍ഭാഗ്യകരവും വലിയ നഷ്ടവുമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ്ങ് തടസപ്പെട്ടത്. സര്‍ക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയിലെ സുപ്രധാനമായ ഒരു രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു സെറ്റ് തയ്യാറാക്കിയതെന്നും സോഫിയ പോള്‍ പറയുന്നു.

നൂറു കണക്കിന് മനുഷ്യര്‍

നൂറു കണക്കിന് മനുഷ്യര്‍

മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോണ്‍ കാരണം ഷൂട്ട് നീങ്ങി.ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതുമാണെന്ന് നടന്‍ അജു വര്‍ഗീസ് പ്രതികരിച്ചു.

English summary
Actor Tovino Thomas reacts on bajrang dal activists break up shooting set of minnal murali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X