ടൊവീനോയുടെ വയറിനുള്ളിലെ രക്തക്കുഴൽ മുറിഞ്ഞത് വേദനയ്ക്ക് കാരണം..'കള'യുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചു
കൊച്ചി;ഡ്യൂപ്പില്ലാതെ തന്നെ സാഹസിക രംഗങ്ങൾ അഭിനയിക്കാൻ തയ്യാറാകുന്ന മലയാളത്തിലെ ചുരുക്കം ചില യുവ നടൻമാരിൽ ഒരാളാണ് ടൊവിനോ തോമസ്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ടൊവിനോ ഏറ്റെടുക്കുന്ന സാഹസികതകളെക്കുറിച്ച് പല താരങ്ങളും പങ്കുവെച്ചിരുന്നു. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളിൽ ടൊവീനോയെന്ന നടൻ കാണിക്കുന്ന ആത്മാർത്ഥത.
കഴിഞ്ഞ ദിവസം പിറവത്ത് ചിത്രീകരണത്തിനിടെ താരത്തിന് അപകടം സംബന്ധിച്ചും അതി സാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതിസാഹസിക രംഗം
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടൊവിനോ തോമസിന് കഴിഞ്ഞ ദിവസം പരിക്കേറ്റത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ഒരു സാഹസിക ത്രില്ലറാണ് ഈ സിനിമ. ഒരുപാട് ഫൈറ്റ് സീനുകൾ ഉണ്ടായിട്ടും ഡ്യൂപ്പില്ലാതെ അഭിനയിക്കാൻ താരം തയ്യാറാവുകയായിരുന്നു.

വയറിൽ ആഘോതമേറ്റു
ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയാണു ഷൂട്ടിങ്ങിനിടെ നടന് വയറിൽ ആഘാതമേറ്റത്.എന്നാൽ വേദനയൊന്നും അനുഭവപ്പെടാതിരുന്നതിനാൽ തുടർന്നും അഭിനയിച്ചു. ചൊവ്വാഴ്ചയും ടൊവീനോ ചിത്രീകരണത്തിനായി ലൊക്കേഷനിൽ എത്തിയിരുന്നു.

ലൊക്കേഷനിൽ വെച്ചു തന്നെ
എന്നാൽ പിന്നീട്
കടുത്ത വയറുവേദനയെ തുടർന്ന് ലൊക്കേഷനിൽ വെച്ച് തന്നെ നടനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ആശുപത്രിയിൽ നടത്തിയെ പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

വിശദമായ പരിശോധന
വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതാണെന്നും അതുമൂലം രക്ത പ്രവാഹം ഉണ്ടായതാണെന്നും കണ്ടെത്തി. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. താരത്തിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

സ്വകാര്യ ആശുപത്രിയിൽ
നിലവിൽ കൊച്ചിയിലെ റെനയി മെഡിസിറ്റി ആശുപത്രിയിലാണ് താരം ചികിത്സയിൽ കഴിയുന്നത്.രണ്ട് ദിവസം കഴിഞ്ഞാൽ ടൊവീനോ ആശുപത്രി വിടും. എങ്കിലും അടുത്ത മൂന്നാഴ്ച വീട്ടിൽ പൂർണവിശ്രമത്തിൽ തുടരണമെന്നാണ് താരത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.

ഇടവേള ബാബു
ടൊവിനോയുമായി ഫോണിൽ സംസാരിച്ചുവെന്നും ഗുരുതര പ്രശ്നങ്ങൾ ഒന്നുമില്ലെന്നു പറഞ്ഞതായും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിട്ടുണ്ട്. അതേലമയം താരം ആശുപത്രിയിലായതിനെത്തുടർന്ന് 'കള' സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വിഎസ് അറിയിച്ചു.
Recommended Video

സംഘട്ടന രംഗം
രണ്ട് പേർ തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ എന്നും സിനിമയുടെ സംവിധായകൻ അറിയിച്ചു.












Click it and Unblock the Notifications