കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിളയുടെ നെയ്ത്ത് പാരമ്പര്യത്തിന് കൈത്താങ്ങേകാം, കുത്താമ്പുള്ളി ചലഞ്ചുമായി ടൊവിനോ തോമസ്

Google Oneindia Malayalam News

നിളയുടെ നെയ്ത്ത് പാരമ്പര്യത്തിന് കൈത്താങ്ങേകാന്‍ കുത്താമ്പുള്ളി ചലഞ്ചുമായി നടന്‍ ടൊവിനോ തോമസ്. തിരുവില്വാമലയിലെ നെയ്ത്ത് തൊഴിലാളികളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്. അന്യം നിന്ന് പോകുന്നതിന്റെ വക്കില്‍ നില്‍ക്കേ കൊവിഡും പ്രളയവുമടക്കം വന്നത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇവരില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി കുത്താമ്പുളളി ചലഞ്ചില്‍ പങ്കെടുക്കാനാണ് ടൊവിനോ ആവശ്യപ്പെടുന്നത്.

ടൊവിനോയുടെ കുറിപ്പ്: 'മലയാളിയുടെ അഭിമാനമായ ഭാരത പുഴയുടെ തീരങ്ങളിൽ ഇരുപതിൽ പരം നെയ്തു ഗ്രാമങ്ങൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അതിൽ പ്രധാനമാണ് തിരുവില്വാമല, കല പാരമ്പര്യം, സാഹിത്യം, കൃഷി, നെയ്തു തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തമാണ് തിരുവില്വാമല. പരമ്പരാഗത കൈത്തറി തൊഴിലാളികളായ 600 ഓളം കുടുംബങ്ങൾ ഇന്നിവിടെ താമസിക്കുന്നു. രാജ്യത്തെ തന്നെ ഏറ്റവും ആകർഷകങ്ങളായ കസവു സാരികൾ പിറവിയെടുക്കുന്നത് ഈ ഗ്രാമത്തിലെ തറികളിലാണ്.

tovi

എന്നാൽ ഇന്ന് , വിരലിൽ എണ്ണാവുന്നതേ അവശേഷിക്കുന്നുള്ളൂ . ഒരു കാലത്ത് കേരള സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളമായി വാഴ്ത്തപ്പെട്ടിരുന്ന തിരുവില്വാമല നെയ്‌ത്തിന്റെ കഥ ഇന്നു പാടെ മാറിയിരിക്കുന്നു. ഏകദേശം 4000 ത്തിൽപരം തറികൾ ഉണ്ടായിരുന്ന തിരുവില്വാമലയിൽ ഇന്ന് 400ൽ താഴെ മാത്രമാണ് സജീവമായിള്ളൂ.

മൂന്ന് സഹകരണ സൊസൈറ്റികളിലുമായി ഏകദേശം 2 കോടിയോളം രൂപയുടെ തുണിത്തരങ്ങൾ കെട്ടികിടക്കുന്നു. നെയ്ത്തു നിർത്തി വയ്‌ക്കുവാൻ സൊസൈറ്റി നെയ്ത്തുകാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കൈത്തറി ഉൽപ്പന്നങ്ങളുടെ പേരിൽ പവർലൂം ഉത്പന്നങ്ങൾ വിൽക്കപ്പെടുന്നത് ഇക്കൂട്ടരുടെ നിലനിൽപ്പിന് ഒരു വലിയ വെല്ലുവിളിയാണ്. ഇനി എന്ത് എന്ന് അറിയാതെ വഴിമുട്ടി നിൽക്കുകയാണ് തിരുവില്വാമലയിലെ തനതു കൈത്തറി തൊഴിലാളികൾ. കഴിഞ്ഞ കാല പ്രളയങ്ങളും , കോറോണയും ലോക്ക്ഡൗണും സ്ഥിതിഗതികൾ കൂടുതൽ കഷ്ടത്തിൽ ആക്കിയിരിക്കുകയാണ്.

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

സമൂഹത്തിന്റെ ഭാഗത്തുനിന്നും കൂട്ടായ ഒരു ഇടപെടൽ ഉണ്ടായില്ലെങ്കിൽ തിരുവില്വാമല കൈത്തറി പാരമ്പര്യം, അവർ പതിറ്റാണ്ടുകളായി നെയ്തെടുത്ത മനോഹരമായ ഒരു സംസ്കാരവും അന്യംനിന്ന്പോകും. നമ്മൾ പ്രവർത്തിക്കേണ്ട സമയമാണ്. നമുക്ക് കൈകോർക്കാം അവരുടെ മുഖങ്ങളിൽ പുഞ്ചിരികൾ വിരിയിക്കാൻ. കുത്താമ്പുള്ളി ചലഞ്ചു ഒരു വലിയ വിജയമാക്കാൻ, നിങ്ങളോടൊപ്പം ഞാനും. മലയാളിയുടെ വസ്ത്ര പ്രതീകമായ മുണ്ടും, സാരിയും, സെറ്റുമുണ്ടും വാങ്ങിക്കൊണ്ട് നിങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളിയാവാം. ഈ പരിശ്രമത്തിനു എല്ലാ ആശംസകളും നേരുന്നു'.

Recommended Video

cmsvideo
Parvathy Thiruvothu against fake news

English summary
Actor Tovino Thomas with Kuthampully Challenge to save Thiruvilwamala weavers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X