നരസിംഹത്തിലെ രാമന്‍ നായര്‍- ടിപി മാധവന്‍ അത്യാസന്ന നിലയില്‍
ഹരിദ്വാര്‍: നരസിംഹം എന്ന സൂപ്പര്‍ഹിറ്റ് മോഹന്‍ലാല്‍ ചിത്രം കണ്ടവരാരും തന്നെ അതിലെ രാമന്‍ നായര്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. തിലകന്റെ സഹായിയായി നരസിംഹത്തില്‍ അഭിനയിച്ച രാമന്‍ നായര്‍- ടിപി മാധവന്‍ എന്ന നടന്‍.
ആ ടിപി മാധവന്‍ ഇപ്പോള്‍ ഹരിദ്വാറിലെ ഒരു ആശുപത്രിയില്‍ അത്യാസന്ന നിലയിലയിലാണ് ഉള്ളത്. ഹരിദ്വാറിലെ ആശ്രമത്തില്‍ താമസിയ്ക്കവേയാണ് ടിപി മാധവന്‍ രോഗബാധിതനായത്. ടിപി മാധവന്‍ തനിച്ചാണ് ഹരിദ്വാറില്‍ ഉണ്ടായിരുന്നത്. ആശ്രമം അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്.

ടിപി മാധവന്‍
1975 ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് ടിപി മാധവന്‍ സിനിമ രംഗത്തേയ്ക്ക് വരുന്നത്. നൂറില്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നരസിംഹത്തിലെ രാമന്‍നായര്‍
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നരസിംഹത്തിലെ രാമന്‍ നായര്‍ എന്ന കഥാപാത്രം ആണ് ഏറെ ശ്രദ്ധിയ്ക്കപ്പെട്ടത്.

ഹരിദ്വാറില്‍
ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ ഒക്ടോബര്‍ 23 ന് ഉച്ചയോടെയാണ് ടിപി മാധവനെ ബോധരഹിതനായി കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.

അത്യാഹിത വിഭാഗത്തില്‍
ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ടിപി മാധവനെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്. മസ്തിഷ്‌കാഘാതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിദ്വാറില്‍ ഒറ്റയ്ക്ക്
തനിച്ചായിരുന്നു ടിപി മാധവന്‍ ഹരിദ്വാറില്‍ പോയത്. ബന്ധുക്കളൊ സുഹൃത്തുക്കളോ കൂടെ ഉണ്ടായിരുന്നില്ല.

പിഗ്മാന്‍
ജയസൂര്യ നാകനായ പിഗ്മാന്‍ എന്ന ചിത്രത്തിലാണ് ടിപി മാധവന്‍ ഒടുവില്‍ അഭിനയിച്ചത്. 2013 ല്‍ ആണ് ഈ സിനിമ റിലീസ് ചെയ്തത്.












Click it and Unblock the Notifications