'പൗരബോധമില്ലാത്ത കിഴങ്ങന്മാര്'; ഭീമന് രഘുവും രാജസേനനും ബിജെപിയില്‍ വന്നത് ഗ്ലാമറിന്റെ പേരിലെന്ന് ദേവന്
തൃശൂര്‍: എസ് എഫ് ഐക്കും ഡി വൈ എഫ് ഐക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടന് ദേവന്. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ് എഫ് ഐക്കാരെന്ന് ദേവന് പറഞ്ഞു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദേവന്റെ പ്രതികരണം.
ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധം ബി ജെ പി കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല എന്നും ബി ജെ പി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കും എന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐയില്‍ ഉള്ളത് കുറേ കിഴങ്ങന്‍മാരാണെന്നും ദേവന് പറഞ്ഞു. എസ് എഫ് ഐക്കാര്‍ക്കും ഡി വൈ എഫ് ഐക്കാര്‍ക്കും പൗരബോധം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.

''രാഷ്ട്രീയത്തില്‍ ഏറ്റവും ആവശ്യം പൗരബോധമാണ്. ഈ പൗരബോധം നഷ്ടപ്പെട്ട കുറച്ചാളുകള്‍ ചേര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അക്രമിക്കാന്‍ ശ്രമിച്ചത്. ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്. ഇത്തരം സംഭവങ്ങളെ ശക്തമായി എതിര്‍ക്കണം', ദേവന് പറഞ്ഞു. അതേസമയം ബി ജെ പി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന് രഘുവും രാജസേനനും എതിരേയും അദ്ദേഹം രംഗത്തെത്തി.
ഭീമന് രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ഗ്ലാമറിന്റെ പേരില്‍ ബി ജെ പിയില്‍ വന്നവരാണ് ഇരുവരും എന്നും ദേവന് പറഞ്ഞു. രാഷ്ട്രയത്തിന്റെ പേരില്‍ അല്ല ഭീമന് രഘുവും രാജസേനനും ബി ജെ പി വന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന് സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാനല്ല ഉപാധ്യക്ഷനായതെന്നും ഇത്തവണ മത്സരിക്കാനില്ലെന്നും ദേവന് പറഞ്ഞു. ഇന്നാണ് ദേവനെ ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 2004 ല്‍ ദേവന് നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചിരുന്നു.
പിന്നീട് ഈ പാര്‍ട്ടി ബി ജെ പിയില്‍ ലയിപ്പിച്ചു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത് എന്നായിരുന്നു ദേവന് പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചത്. 2004 ലെ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ദേവന് മത്സരിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications