രാജസേനന് പിന്നാലെ ഭീമന് രഘുവും സിപിഎമ്മിലേക്ക്, പിണറായിയെ കാണും; 'ബിജെപിയില്‍ നിന്ന് മനസ് മടുത്തു'
കോഴിക്കോട്: സംവിധായകന് രാജസേനന് പിന്നാലെ നടന് ഭീമന് രഘുവും ബി ജെ പി വിട്ട് സി പി എമ്മിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സി പി എം പ്രവേശനത്തെ സംബന്ധിച്ച് നേരില്‍ കണ്ട് സംസാരിക്കും എന്ന് ഭീമന് രഘു വ്യക്തമാക്കി. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭീമന് രഘു ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
എന്നാല്‍ പരാജയപ്പെടാനായിരുന്നു വിധി. ഇതിന് പിന്നാലെ തോല്‍വിക്ക് കാരണം ബി ജെ പിക്കാര്‍ തന്നെയാണ് എന്ന് കുറ്റപ്പെടുത്തി ഭീമന് രഘു രംഗത്തെത്തിയിരുന്നു. കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് ബി ജെ പിയ്ക്ക് വേണ്ടി ഇനി മത്സരിക്കില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയത്തോട് താല്പര്യമില്ലെന്നും ഭീമന് രഘു തുറന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സി പി എം പ്രവേശനത്തിനായി താരം ഒരുങ്ങുന്നത്.

താന്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ ബി ജെ പിയിലുണ്ടായിരുന്ന കാലത്ത് അതിന് സാധിച്ചില്ല എന്നും ഭീമന് രഘു പറഞ്ഞു. മനസ് മടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ കേരളത്തിലെ ബി ജെ പി നേതൃത്വത്തില്‍ നിന്നുണ്ടായി എന്നും അദ്ദേഹം വെളിപ്പെടുത്തി. 'തിരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. രാഷ്ട്രീയപ്രവര്‍ത്തനം ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് ഈ മേഖലയിലേക്ക് വന്നത്', അദ്ദേഹം പറഞ്ഞു.
എന്നാല്‍ താന്‍ പ്രതീക്ഷിച്ചതല്ല ബി ജെ പിയില്‍ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത് എന്നും ഭീമന് രഘു കൂട്ടിച്ചേര്‍ത്തു. പിണറായി വിജയനെ വളരെ ഇഷ്ടമാണ് എന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ താന്‍ എപ്പോഴും പ്രശംസിച്ചിട്ടുണ്ട് എന്നും ഭീമന് രഘു വ്യക്തമാക്കി. പിണറായി വിജയന് കേരളത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതിന്റെ ഭാഗമാകണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് രാജസേനനും ബി ജെ പിയില്‍ നിന്ന് രാജി വെച്ച് സി പി എമ്മില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി രാജസേനന് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബി ജെ പിയില്‍ വന്നത് എന്നും എന്നാല്‍ അവിടെ തന്നെ കേള്‍ക്കാന്‍ ആരും തയ്യാറായിരുന്നില്ലെന്നുമാണ് രാജസേനന് പറഞ്ഞത്.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ നരേന്ദ്ര മോദി തരംഗത്തിന്റെ ഭാഗമായി കേരളത്തില്‍ നിരവധി സെലിബ്രിറ്റികള്‍ ബി ജെ പിയിലേക്ക് വന്നിരുന്നു. അക്കൂട്ടത്തില്‍ പ്രധാനികളായിരുന്നു രാജസേനനും ഭീമന് രഘുവും. 2016 ലെ തിരഞ്ഞെടുപ്പില്‍ രാജസനേനന് നെടുമങ്ങാട് ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു. ഭീമന് രഘുവാകട്ടെ പത്താനാപുരത്തായിരുന്നു മത്സരിച്ചത്. സംവിധായകന് അലി അക്ബര്‍ (കൊടുവള്ളി), ക്രിക്കറ്റ് താരം ശ്രീശാന്ത് (തിരുവനന്തപുരം) എന്നിവരും അതേ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളായിരുന്നു.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications