Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന് നിര്‍ണായകം; യുവതി നല്‍കിയ കേസില്‍ ഹൈക്കോടതിയുടെ തീരുമാനം സുപ്രധാനം

ഉണ്ണി മുകുന്ദന്റെ താമസസ്ഥലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്നാണ് പരാതി

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന് ഇന്ന് നിര്‍ണായക ദിനമാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നല്‍കിയ കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും. രണ്ടു വര്‍ഷത്തോളമായി കേസില്‍ തുടര്‍നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. കേസ് റദ്ദാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നടന്റെ വാദം കോടതി അംഗീകരിച്ചില്ലെങ്കില്‍ താരത്തിന് വലിയ തിരിച്ചടിയാകും. അതേസമയം, സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പറയുന്നത്. യുവതിയുടെ കുടുംബവും നിര്‍ണമായകമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പരാതിക്കാരിയുടെ പശ്ചാത്തലം

പരാതിക്കാരിയുടെ പശ്ചാത്തലം

2017 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരുന്നു. രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഇത് ഒരു സിനിമാ നിര്‍മാണ കമ്പനിക്ക് ഇഷ്ടമാകുകയും ചെയ്തു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്ന് തീരുമാനിച്ചു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ വന്നതത്രെ. താരത്തെ വിളിച്ചു കാണാന്‍ അവസരം ചോദിച്ചിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതി പരാതി നല്‍കുകയായിരുന്നു.

ഉണ്ണി മുകുന്ദന്റെ പരാതി

ഉണ്ണി മുകുന്ദന്റെ പരാതി

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണം എന്നാണ് ഉണ്ണി മുകുന്ദന്റെ ആവശ്യം. കെട്ടിച്ചമച്ച കേസാണിതെന്ന് ചൂണ്ടിക്കാട്ടി യുവതിക്കെതിരെ നടന്‍ പരാതി നല്‍കിയിരുന്നു. 25 ലക്ഷം രൂപ യുവതി ആവശ്യപ്പെട്ടുവെന്നാണ് ഉണ്ണി മുകുന്ദന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ തന്റെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കി.

മകള്‍ക്ക് ഷോക്കായി...

മകള്‍ക്ക് ഷോക്കായി...

കേസില്‍ യുവതി നല്‍കിയ രണ്ടു പരാതികളും ഉണ്ണി മുകുന്ദന്റെ പരാതിയുമാണുള്ളത്. ഉണ്ണി മുകുന്ദന്റെ പ്രവൃത്തി മകള്‍ക്ക് ഷോക്കായി എന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യുവതിയുടെ പിതാവ് അടക്കമുള്ള കുടുംബാംഗങ്ങള്‍ നാട്ടിലെത്തിയിരുന്നു.

കോടതി മൊഴിയെടുത്തു

കോടതി മൊഴിയെടുത്തു

പരാതിക്കാരിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിക്കൊപ്പം രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചിരുന്നു. കോട്ടയം സ്വദേശിനിയായ യുവതി വീട്ടില്‍ വന്നിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍ സമ്മതിക്കുന്നു. തിരക്കഥ അപൂര്‍ണമായതിനാല്‍ താന്‍ നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത് എന്നും ഉണ്ണി മുകുന്ദന്‍ പരാതിയില്‍ വിശദീകരിക്കുന്നു.

ഉണ്ണി മുകുന്ദന്റെ ആവശ്യം തള്ളി

ഉണ്ണി മുകുന്ദന്റെ ആവശ്യം തള്ളി

കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളി. തുടര്‍ന്നാണ് കേസ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്. കേസില്‍ നേരത്തെ ഉണ്ണി മുകുന്ദന്‍ ജാമ്യം എടുത്തിരുന്നു.

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമ വന്‍ വിജയമായിരിക്കുകയാണ്. ഇതിനിടെ ഉണ്ണി മുകുന്ദന്‍ നിരവധി വിവാദങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നടന്‍ ബാലയുമായുള്ള തര്‍ക്കം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന പരാതി, വ്‌ളോഗറെ ഫോണ്‍ ചെയ്ത് തെറി പറഞ്ഞത്... ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളില്‍പ്പെട്ടിരിക്കെയാണ് നടനെതിരായ കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+