Get Updates
Get notified of breaking news, exclusive insights, and must-see stories!

ആതുര സേവനമല്ലാലോ ചെയ്യുന്നത്: കുട്ടി കറുത്ത വസ്ത്രം അണിഞ്ഞതിന് കാരണമുണ്ട്: തിരക്കഥാകൃത്ത്

യൂട്യൂബ് വ്ലോഗറുമായുള്ള തർക്കത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ചുകൊണ്ട് സിനിമ രംഗത്ത് നിന്നും നിരവധിയാളുകളാണ് മുന്നോട്ട് വന്നിട്ടുള്ളത്

 unni-mukundan

കോഴിക്കോട്: യൂട്യൂബ് വ്ലോഗർ സായി കൃഷ്ണയെ നടന്‍ ഉണ്ണി മുകുന്ദന്‍ തെറി വിളിക്കുന്ന ഓഡിയോ പുറത്ത് വന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ രീതിയിലുള്ള ചർച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വ്ലോഗർ വീഡിയോ പങ്കുവെച്ചതെങ്കിലും അതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ പരാമർശിക്കുന്നതിലാണ് തനിക്ക് ആ രീതിയില്‍ വിമർശിക്കേണ്ടി വന്നതെന്നാണ് ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചത്.

ഇപ്പോഴിതാ യൂട്യൂബർ വ്ലോഗർക്കെതിരെ വിമർശനവുമായി മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും രംഗത്ത് എത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകായിരുന്നു അദ്ദേഹം. അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്.

മാളികപ്പുറത്തിന് മൂന്ന് റിവ്യൂ

മാളികപ്പുറത്തിന് മൂന്ന് റിവ്യൂ

ഒരു സിനിമക്ക് വേണ്ടി ഒരു റിവ്യൂവർ മൂന്ന് വീഡിയോ ചെയ്യുന്നു എന്നുള്ളത് തന്നെ ഞാന്‍ ആദ്യമായി കേള്‍ക്കുന്ന കാര്യം. ഉണ്ണി മുകുന്ദനെ സംബന്ധിച്ച് നിങ്ങള്‍ ചെയ്ത ആദ്യത്തെ രണ്ട് വീഡിയോയ്ക്കും അദ്ദേഹം പ്രതികരിച്ചിട്ടില്ല. മൂന്നാമത്തെ വീഡിയോയിക്ക് ഉണ്ണി പ്രതികരിക്കാന്‍ കൃത്യമായ കാരണമുണ്ട്. ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ആളാണ് ഞാനെന്നും അഭിലാഷ് പറയുന്നു.

ഉണ്ണി മുകുന്ദന്‍ സായി കൃഷ്ണയെ വിളിച്ചത്

ഉണ്ണി മുകുന്ദന്‍ സായി കൃഷ്ണയെ വിളിച്ചത്

സിനിമയെ വിമർശിച്ചതിന് അല്ല ഉണ്ണി മുകുന്ദന്‍ സായി കൃഷ്ണയെ വിളിച്ചത്. അദ്ദേഹത്തെ വ്യക്തിപരമായും അച്ഛനേയും അമ്മയേയും പരോക്ഷമായി ഇതിലേക്ക് വലിച്ചിഴതിലാണ് അദ്ദേഹം പ്രതികരിച്ചത്. എനിക്ക് കുറേ നാളായി അറിയുന്ന ആളാണ് ഉണ്ണി. ഈ ലോകത്ത് അദ്ദേഹം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവരാണ് അച്ഛനേയും അമ്മയേയുമാണ്.

യൂട്യൂബ് ചാനലിന്റെ പ്രമോഷന്

യൂട്യൂബ് ചാനലിന്റെ പ്രമോഷന്

ഈ പ്രശ്നത്തിലേക്ക് രക്ഷിതാക്കളെ വലിച്ചിഴച്ചതും ആ കുട്ടിയെ പോലും നിങ്ങളുടെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടി മോശമായി പറഞ്ഞപ്പോഴാണ് ഉണ്ണി സായി കൃഷ്ണയെ വിളിക്കുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഇതുപോലത്തെ പ്രശ്നങ്ങളുണ്ടാവുന്നത്. അതിന് ശേഷവും ഉണ്ണി വിളിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതില്‍ എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർത്തതാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ചാനലിന്റെ പ്രമോഷന് വേണ്ടി രാത്രി ഈ വീഡിയോ എടുത്ത് പുറത്ത് വിടുന്നു.

Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്

സായി കൃഷ്ണ ഇതിലൂടെ

സായി കൃഷ്ണ ഇതിലൂടെ

പരോക്ഷമായി വലിയൊരു മാർക്കറ്റിങ്ങാണ് സായി കൃഷ്ണ ഇതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. സായി കൃഷ്ണ അടക്കമുള്ള വ്ലോഗർമാർ ഇതൊക്കെ ചെയ്യുന്നത് അവരുടെ വളർച്ചയ്ക്ക് വേണ്ടിയാണ്. സിനിമയെ വിമർശിച്ചതിനല്ല, വ്യക്തിപരമായി കുടുംബത്തെ വിമർശിച്ചതിനാണ് ഉണ്ണി റിയാക്ട് ചെയ്തതെന്നും അഭിലാഷ് വ്യക്തമാക്കുന്നു.

മാളികപ്പുറമായി അഭിനയിച്ച കുട്ടി

മാളികപ്പുറമായി അഭിനയിച്ച കുട്ടി കറുത്ത വസ്ത്രമിട്ട് പോവുന്നതിനെക്കുറിച്ചായിരുന്നു രണ്ടാമത്തെ വിമർശനം. ഈ കഥകേട്ട അന്ന് മുതല്‍ മകര വിളക്ക് വരെ ആ കുട്ടി നോയമ്പിലായിരുന്നു. അതുകൊണ്ടാണ് ഏത് പ്രമോഷന് പോയാലും കറുപ്പില്‍ കാണുന്നത്. അതിനെയൊക്കെ എന്തിനാണ് വിമർശന ബുദ്ധിയോടെ കാണുന്നത്. ഒരു സിനിമ വിജയിക്കാന്‍ പല രീതിയിലുള്ള പ്രമോഷന്‍ ചെയ്യുന്നുണ്ട്. അതിനെയെല്ലാം കുറ്റമായി കാണുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കാതെ പോവുന്നത് ഇതിന് പിന്നിലെല്ലാമുള്ള ഒരുപാട് ആളുകളെയാണ്.

സിനിമ കണ്ട് അതിന്റെ അഭിപ്രായം

സിനിമ കണ്ട് അതിന്റെ അഭിപ്രായം

ഒരു സിനിമ കണ്ട് അതിന്റെ അഭിപ്രായം യൂട്യൂബിലുടെയും അല്ലാതെയുമൊക്കെ ആളുകള്‍ പങ്കുവെക്കാറുണ്ട്. അതിനെയൊന്നും ഞങ്ങള്‍ വിമർശിക്കാറില്ല. പക്ഷെ മാളികപ്പുറം എന്ന സിനിമയെക്കുറിച്ച് മൂന്ന് വീഡിയോകളാണ് സായി ഇട്ടത്. അത് മൂന്നും യൂട്യൂബ് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി ചെയ്തതാണ്. അല്ലാതെ ആതുരസേവനം ഒന്നുമല്ലാലോ നിങ്ങള്‍ ചെയ്യുന്നത്. അതിലൂടെ നിങ്ങള്‍ക്ക് വരുമാനവും കിട്ടുന്നുണ്ടെന്നും അഭിലാഷ് പിള്ള കുട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+