Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടി

unnimukundan

കൊച്ചി: ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മാളികപ്പുറം എന്ന ചിത്രത്തിന് തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നാലാം വാരം പിന്നിടുമ്പോഴും തിയേറ്റർ വിട്ടുപോവാത്ത ചിത്രം 50 കോടി ക്ലബ്ലിലെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് അണിയപ്രവർത്തകർ മുന്നോട്ട് വരികയും ചെയ്തിരുന്നു. വിജയത്തിനൊപ്പം തന്നെ പല വിവാദങ്ങളും മാളികപ്പുറവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും നിറഞ്ഞ് നിന്നു.

സംഘപരിവാർ അജണ്ടയെന്നതായിരുന്നു ഇതിലെ പ്രധാന ആരോപണം. ഇതിനിടയില്‍ തന്നെയാണ് ചിത്രത്തിന്റെ റിവ്യൂ ചെയ്ത വ്ലോഗറെ വിളിച്ച് ഉണ്ണി മുകുന്ദന്‍ തെറി പറയുന്നതിന്റെ ഓഡിയോയും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍

സീക്രട്ട് ഏജെന്റെന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മലപ്പുറത്തെ സായി എന്ന വ്ലോഗറിനെ വിളിച്ചാണ് ഉണ്ണി മുകുന്ദന്‍ തന്റെ രോഷം പ്രകടിപ്പിച്ചിരുന്നത്. 30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്ലോ​ഗർ പുറത്തുവിടുകയായിരുന്നു. ഇതില്‍ പലപ്പോഴും ഉണ്ണി മുകുന്ദന്‍ വ്ലോഗറെ മലയാളത്തിലും ഹിന്ദിയിലുമൊക്കെ പച്ചത്തെറി വിളിക്കുന്നതാണുള്ളത്.

സിനിമയെ വിമർശിച്ചതിന് ഉണ്ണി മുകുന്ദന്‍

സിനിമയെ വിമർശിച്ചതിന് ഉണ്ണി മുകുന്ദന്‍

സിനിമയെ വിമർശിച്ചതിനാണ് നടന്‍ തെറിവിളിച്ചതെന്നാണ് വ്ലോഗറുടെ വാദം. എന്നാല്‍ തന്നെയും തന്റെ കുടുംബത്തെയും വ്യക്തിപരമായി വിമർശിച്ചതിനോടാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെടുന്നത്. തന്റെ മൂന്ന് വീഡിയോയില്‍ എവിടേയാണ് തെറിയും കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കുന്നതെന്നുമാണ് സായി തിരിച്ച് ചോദിക്കുന്നത്.

ഉണ്ണി മുകുന്ദന്‍ ഫോണിലൂടെ ചോദിക്കുന്നത്

ഉണ്ണി മുകുന്ദന്‍ ഫോണിലൂടെ ചോദിക്കുന്നത്

തനിക്ക് എന്നോട് എന്തെങ്കിലും വ്യക്തിപരമായ പ്രശ്നങ്ങളുണ്ടോയെന്ന് ചോദിച്ചാണ് ഉണ്ണി മുകുന്ദന്‍ ഫോണ്‍ കോള്‍ ആരംഭിക്കുന്നത്. വ്യക്തിപരമായി അറിയാത്ത ആളെക്കുറിച്ച് ഞാന്‍ ഇങ്ങനെയാണെന്നും വളർന്ന സാഹചര്യത്തെക്കുറിച്ചും സെല്‍ഫിഷ് ചിന്തയാണെന്നുമൊക്കെ പറയാന്‍ പാടുണ്ടോ. ഞാനൊരു വിശ്വാസി ആയത് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോയെന്നും ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു.

Tourism: എത്ര കണ്ടാലും മതിവരില്ല: ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഹിമാലയന്‍ പട്ടണങ്ങള്‍

മാളികപ്പുറം സിനിമ ചെയ്തത്

മാളികപ്പുറം സിനിമ ചെയ്തത്

വിശ്വാസവും അയ്യപ്പനേയും വിറ്റ് പൈസയുണ്ടാക്കാനാണ് ഞാന്‍ ഈ സിനിമ ചെയ്തതെന്നാണ് നിങ്ങള്‍ പറയുന്നത്. ഞാന്‍ എങ്ങനെയാണ് പൈസ ഉണ്ടാക്കുന്നത്. ഞാന്‍ ഈ പടത്തിന്റെ ആരാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. മാളികപ്പുറം എന്നത് ഒരു കുഞ്ഞിന്റെ കഥയാണെന്ന് വളറെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഏത് പോയിന്റിലാണ് ഞാനിതിനെ വിറ്റുവെന്ന് പറയുന്നതെന്നും ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് തെറിയും വെല്ലുവിളിയും ഉണ്ടാവുന്നത്.

ഉണ്ണി മുകുന്ദന്റെ സംസാരത്തിന്

ഉണ്ണി മുകുന്ദന്റെ സംസാരത്തിന്

ഉണ്ണി മുകുന്ദന്റെ സംസാരത്തിന് അതേ രീതിയിലുള്ള മറുപടിയാണ് വ്ലോഗറും നല്‍കുന്നത്. വ്യക്തിപരമായും കുടുംബപരമായും ഞാന്‍ ആരേയും വിർശിച്ചിട്ടില്ല. സിനിമ റിവ്യൂ നടത്തുകയാണ് ചെയ്തത്. ഭക്തി വിറ്റാണ് ഈ സിനിമ പ്രമോട്ട് ചെയ്യുന്നതെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തെ മേപ്പടിയാന്‍ എന്ന ചിത്രം വന്നപ്പോള്‍ അതിനെ അനുകൂലിച്ച് സംസാരിച്ചയാളാണ് ഞാന്‍. നല്ലത് പറയുമ്പോള്‍ മിണ്ടാതിരിക്കുകയും മോശം പറയുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതും സിനിമാക്കാരുടെ രീതിയാണെന്നും സായി പറയുന്നു.

ഉണ്ണി മുകുന്ദന്റെ യഥാർത്ഥ മുഖം

തെറി പറഞ്ഞുകൊണ്ട് ഇതുവരെ ഒരു വീഡിയോയും ഞാന്‍ ഇതുവരെ ഇട്ടിട്ടില്ല. ഉണ്ണിമുകുന്ദനെതിരെ ഒരിടത്തും മോശമായ വാക്കുകളും ഉപയോഗിച്ചിട്ടില്ല. വീട്ടുകാരെ പറഞ്ഞുവെന്നാണ് പറയുന്നത്. ഞാന്‍ തെറി വിളിച്ചിട്ടുണ്ടെങ്കില്‍ കമ്യൂണിസ്റ്റാണെന്നാണ് പറയുന്നത്. തെറിവിളിക്കുന്നവരെക്കൊ കമ്യൂണിസ്റ്റാണോ. ഇവന് വേറെയെന്തോ പ്രശ്നമുണ്ട്. ഒരു ഹൈപ്പില്‍ പോവുമ്പോള്‍ ആരെങ്കിലും എതിർത്ത് പറഞ്ഞാല്‍ വന്ന് തെറിവിളിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ യഥാർത്ഥ മുഖം ഇവിടെ വ്യക്തമായെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+