Get Updates
Get notified of breaking news, exclusive insights, and must-see stories!

മാന്യമായി പറയാം, ഇതുപോലുള്ള കമന്റിട്ട് സ്വന്തം വില കളയാതെ; സന്തോഷ് കീഴാറ്റൂരിന് മറുപടി നല്‍കി ഉണ്ണിമുകുന്ദന്‍

തിരുവനനന്തപുരം: ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസിച്ച് ഒരു ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കമന്റിന് താഴെ നിരവധി ആരാധകര്‍ കമന്റുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇതിനിടെ നടന്‍ സന്തോഷ് കീഴാറ്റൂരും ഉണ്ണിയുടെ പോസ്റ്റിന് താഴെ കമന്റുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഈ ഉണ്ണി മുകുന്ദന്‍ ഈ കമന്റിന് മറുപടി നല്‍കിയതോടെ സംഭവം വിവാദമായി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുകയാണ്..

കൊവിഡ് രണ്ടാം തരംഗം: രാജ്യത്ത് വാക്‌സിനേഷന്‍ തുടരുന്നു; ചിത്രങ്ങള്‍ കാണാം

ഉണ്ണിയുടെ പോസ്റ്റ്

ഉണ്ണിയുടെ പോസ്റ്റ്

എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസകള്‍ എന്ന് കുറിച്ചാണ് ഉണ്ണി മുകുന്ദന്‍ ഫോട്ടോ പങ്കുവച്ചത്. കയ്യില്‍ ഹനുമാന്റെ ശില്‍പം വച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. എഴുപതിനായിരത്തില്‍ കൂടുതല്‍ ലൈക്കും. മൂവായിരത്തില്‍ കൂടുതല്‍ കമന്റും 600ല്‍ കൂടുതല്‍ ഷെയറും പോസ്റ്റിന് ലഭിച്ചിരുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്

സന്തോഷ് കീഴാറ്റൂരിന്റെ കമന്റ്

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇതോടെ നിരവധി പേര്‍ സന്തോഷിന്റെ കമന്റിന് മറുപടിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

മാന്യമായി പറയാം

മാന്യമായി പറയാം

സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി ഇങ്ങനെ, ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള പോസ്റ്റിട്ട് സ്വന്തം വിലകളയരുത്- ഉണ്ണി മുകുന്ദന്‍ കമന്റ് ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയതോടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉണ്ണി മുകുന്ദനെ അനുകൂലിച്ചും സന്തോഷ് കീഴാറ്റൂരിനെ അനുകൂലിച്ചും നിരവധി പേര്‍ കമന്റിട്ട് രംഗത്തെത്തുന്നുണ്ട്.

Recommended Video

cmsvideo
    Unni Mukundan Narrates His Kite Flying Memories With Narendra Modi | Oneindia Malayalam
    കമന്റുകള്‍

    കമന്റുകള്‍

    ഇപ്പൊ അന്റെ പ്രശ്‌നം അതാണല്ലോ ..... ഇവിടെ കുറെപേര് പ്രാണവായു കിട്ടാതെ മരിച്ചു വീഴുന്നുണ്ട് മിസ്റ്റര്‍ ... ഇങ്ങളവിടെ മസിലും പിന്നെ ഹനുമാനെയും കളിപ്പിച്ചിരി എന്നായിരുന്നു ഒരാള്‍ പോസ്റ്റ് ചെയ്ത കമന്റ്. എന്നാല്‍ മറ്റ് ചിലര്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് കമന്റിടുന്നുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+