'ഈ സിനിമയിൽ പ്രൊപ്പഗാണ്ട ഉണ്ടോ ?'; 'മാളികപ്പുറത്തെ' കുറിച്ച് പ്രതികരിച്ച് നടി രചന നാരായണൻകുട്ടി
കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമ സംബന്ധിച്ച സോഷ്യല്‍ മീഡിയയിലെ ചർച്ചകൾക്കിടെ സിനിമയെ കുറിച്ച് പ്രതികരിച്ച് നടി രചന നാരായണൻകുട്ടി.സിനിമ എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ ചോദ്യം ചെയ്യാനുള്ള താത്പര്യമാണ് എല്ലാവർക്കും കണ്ടുവരുന്നതെന്ന് താരം പറയുന്നു. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് വായിക്കാം

മാളികപ്പുറം ഇപ്പോൾ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചർച്ചാ വിഷയങ്ങൾ. സിനിമ എന്നെ ഇടക്കെങ്കിലും എന്റെർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളിൽ പലർക്കും. കല നമ്മളെ എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ ഒരു സഹൃദയനായിരിക്കണം . സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയർന്ന സ്ഥാനത്താണ് സഹൃദയൻ ഇരിക്കുന്നത്. കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയൻ.
അതൊരു ക്വാളിറ്റി ആണ് . പ്രേക്ഷകന് ഉണ്ടാകേണ്ടുന്ന ക്വാളിറ്റി . പലപ്പോഴും "not everyones cup of tea" എന്നു പല സിനിമകളേയും കലാരൂപങ്ങളെയും പറ്റി പറയുന്നത് അതുകൊണ്ടാണ് . കഥകളി അതിനൊരു ഉദാഹരണം . എന്നാൽ കഥകളി കണ്ടു കണ്ടു പരിചയം വന്നു വന്നാണ് മിക്ക പ്രേക്ഷകരും സഹൃദയ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.
ഇന്നലെ ഞാൻ കണ്ട , വിഷ്ണു ശശി ശങ്കർ സംവിധാനവും, അഭിലാഷ് പിള്ളൈ തിരക്കഥയും, പ്രിയ വേണു നീത പിന്റോ എന്നിവർ ചേർന്ന് പ്രൊഡ്യൂസും ചെയ്ത പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ പ്രോട്ടഗോണിസ്ററ് ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ് . സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോൾ ജീവിതത്തിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും ഞാൻ കടന്നുപോയി. 5ആം ക്ലാസ്സിൽ പഠിക്കുമ്പോൾ മാളികപ്പുറമായതും, ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാൻ പോയതും, പേട്ട തുള്ളിയതും, വാവര് പള്ളിയിൽ കേറിയതും , അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും , ശരംകുത്തിയിൽ ശരകോൽ കുത്തിയതും, മാളികപ്പുറത്തെ കണ്ടു തൊഴുതതും, 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ .












Click it and Unblock the Notifications