കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിക്കാലത്ത് നരേന്ദ്ര മോദിയോടൊപ്പം പട്ടം പറത്തിക്കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

Google Oneindia Malayalam News

Recommended Video

cmsvideo
Unni Mukundan Narrates His Kite Flying Memories With Narendra Modi | Oneindia Malayalam

തിരുവനന്തപുരം: മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണിമുകന്ദന്‍റേത്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഉണ്ണിമുകുന്ദന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം നമ്മുടെ പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ അഹമ്മദാബാദിലാണ്.

അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിയെ കുറിച്ചും ഗുജറാത്ത് ഭൂകമ്പത്തെക്കുറിച്ചുമൊക്കെ ഉണ്ണിമുകുന്ദന്‍ ധാരാളം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ളത്. നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ ബാല്യമാണ് തന്‍റേതെന്നും ഉണ്ണി ഓര്‍ത്തെടുക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍

എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍

അഹമ്മദാബാദിലെ സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തികളിച്ചിട്ടുണ്ടെന്നാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്. കറുത്ത സ്കോര്‍പിയോ വാഹനത്തിലാണ് അന്ന് അദ്ദേഹം വന്നിരുന്നതെന്നും ഉണ്ണി പറയുന്നു.

അദ്ദേഹത്തിന്‍റെ വാഹനം

അദ്ദേഹത്തിന്‍റെ വാഹനം

കുട്ടിക്കാലത്ത് പിന്നെയും പലതവണ നരേന്ദ്ര മോദിയെ കണ്ടിരുന്നു. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ വാഹനം കറുത്ത സ്കോര്‍പ്പിയോ ആയിരുന്നു. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയമുള്ളതായി തോന്നിയിട്ടുണ്ട്. മകരംസംക്രാത്തി ഉത്സവത്തിന്‍റെ ഭാഗമായിട്ടായിരുന്നു പട്ടം പറത്തല്‍.

മോദിയുടെ വരവ്

മോദിയുടെ വരവ്

കുട്ടികളുടെ മത്സരത്തിനൊപ്പം പങ്കുചേരാനായിരുന്നു മോദിയുടെ വരവ്. ഞങ്ങളുടെ സംഘം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെ നേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം ചിലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നെന്നും താരം പറയുന്നു.

രാഷ്ട്രീയ ബോധം കൊണ്ടുവന്നതില്‍

രാഷ്ട്രീയ ബോധം കൊണ്ടുവന്നതില്‍

ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിലും അദ്ദേഹത്തിന് വലിയൊരു കഴിവ് ഉള്ളതായി തോന്നിയിട്ടുണ്ട്. അന്ന് അവിടെ താമസിച്ചിരുന്ന ഞങ്ങളുടെ തലമുറയില്‍ പെട്ടവരിലേക്ക് രാഷ്ട്രീയ ബോധം കൊണ്ടുവന്നതില്‍ മോദി വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഗണേഷോത്സവം

ഗണേഷോത്സവം

നരേന്ദ്രമോദിയുടെ ഇടപെടലിനെ തുടര്‍ന്ന് ഞങ്ങളില്‍ പലരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. മകരം സംക്രാന്തിക്ക് പുറമെ ഗണേഷോത്സവവും വലിയ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്. ഒരോ നാട്ടില്‍ നിന്നും ഉയരുന്ന ഗണപതികള്‍ തമ്മിലായിരുന്നു ഗണേഷോത്സവത്തില്‍ മത്സരിച്ചിരുന്നത്.

ഭൂകമ്പം

ഭൂകമ്പം

അഹമ്മദാബാദ് നഗറിലായിരുന്നു താമസിച്ചിരുന്നത്. എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സോഷ്യല്‍ സയന്‍സ് പരീക്ഷാ ദിവസമാണ് ഗുജറാത്തില്‍ ഭൂകമ്പം ഉണ്ടാവുന്നത്. അന്ന് പരീക്ഷ ഏഴുതേണ്ടി വന്നില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് വര്‍ഗീയ കലാപം ഉണ്ടാവുന്നതെന്നും ഉണ്ണി ഓര്‍ത്തെടുക്കുന്നു.

മലയാളം പഠിച്ചത്

മലയാളം പഠിച്ചത്

അഹമ്മദാബാദിലായിരുന്നത് കൊണ്ട് പത്താംതരം വരെ പഠിച്ചത് ഇംഗ്ലീഷും ഹിന്ദിയും സംസ്കൃതവും ഗുജറാത്തിയും ആയിരുന്നെന്നും മലയാളം പഠിച്ചത് മലയാള സിനിമയില്‍ വന്നതിന് ശേഷമാണെന്നും താരം പറയുന്നു. മലയാള സിനിമയ്ക്ക് വേണ്ടി പാട്ടെഴുത്തി എന്നത് വലിയ ആഹ്ളാദമുണ്ടാക്കുന്ന കാര്യമാണെന്നും ഉണ്ണി പറയുന്നു.

അഭിനയം കഴിഞ്ഞാല്‍

അഭിനയം കഴിഞ്ഞാല്‍

അഭിനയം കഴിഞ്ഞാല്‍ സ്പോട്സിനോടാണ് ഏറ്റവും താല്‍പര്യം. ഉസൈന്‍ ബോള്‍ട്ടിന്‍റെയും മുഹമ്മദലിയുടേയും വലിയ ഫാനാണ്. ഒരു നിമിഷത്തിലെ പ്രകടനമല്ലേ അവരെ താരങ്ങളാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അവരല്ലേ യഥാര്‍ത്ഥ നായകരെന്നും നടന്‍ ചോദിക്കുന്നു.

അന്യഭാഷ ചിത്രങ്ങളില്‍

അന്യഭാഷ ചിത്രങ്ങളില്‍

അന്യഭാഷ ചിത്രങ്ങളില്‍ സജീവമാകുന്നതിനെ കുറിച്ചും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ മനസ് തുറക്കുന്നുണ്ട്. ജനതാ ഗാരേജും ബാഗ്മതിയും വലിയ വിജയം കൊയ്തത് തെലുങ്കില്‍ നേട്ടമായിട്ടുണ്ട്. നെഗറ്റീവ് വേഷമായിരുന്നെങ്കിലും മോഹന്‍ലാലിലും ജൂനിയര്‍ എന്‍ടിആറിനമൊപ്പം ജനതാഗാരേജില്‍ മികച്ച വേഷം ചെയ്യാന്‍ സാധിച്ചു.

പ്രൊഫഷണലിസം

പ്രൊഫഷണലിസം

തെലുങ്കില്‍ രണ്ട് സിനിമയിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും അത് ഉണ്ടാക്കിയ ഇളക്കം വലുതായിരുന്നു. നിലവില്‍ പുതിയ തെലുങ്ക് സിനിമയില്ല. മലയാളത്തെ അപേക്ഷിച്ച് പ്രൊഫഷണലിസം കൂടിയ സിനിമാ മേഖലയാണ് തെലുഗ്. അഭിനയിക്കാന്‍ പോവുക എന്നത് കൃത്യമായൊരു ജോലി ചെയ്യാന്‍ പോവുന്നത് പോലെയാണെന്നും ഉണ്ണിമുകുന്ദന്‍ അഭിപ്രായപ്പെട്ടു.

 പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത വെളിപ്പെട്ടു കാണുന്നില്ലെന്ന് ശോഭ പൃഥിരാജ്, കമല്‍, പാര്‍വതിമാരുടെയൊന്നും സാമൂഹിക പ്രതിബദ്ധത വെളിപ്പെട്ടു കാണുന്നില്ലെന്ന് ശോഭ

 കോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു കോണ്‍ഗ്രസിന് വന്‍ നേട്ടം; രാജസ്ഥാനിലെ 6 ബിഎസ്പി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

English summary
unni mukundan say about narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X