കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംഘപരിവാർ രാഷ്ട്രീയം ഒളിച്ച് കടത്തിയിട്ടില്ല, എന്നെ ആർക്കും വിമർശിക്കാം'; ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രമായ മാളികപ്പുറത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കിടെയാണ് നടൻ നിലപാട് വ്യക്തമാക്കിയത്.

Google Oneindia Malayalam News
 unni-mukundan-167

കൊച്ചി: ഒരു വിഭാഗത്തിന് വേണ്ടി മാത്രം താൻ സിനിമ ചെയ്തിട്ടില്ലെന്ന് നടൻ ഉണ്ണിമുകുന്ദൻ. മാളികപ്പുറം എന്ന സിനിമ വലിയ വിജയമായത് ഒരു വിഭാഗത്തിലെ ആളുകൾ സിനിമ കണ്ടത് കൊണ്ട് മാത്രമല്ലെന്നും മനോരമ ന്യൂസ് നേരെ ചൊവ്വെ പരിപാടിയിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.മേപ്പടിയാൻ, മാളികപ്പുറം സിനിമകൾ സംഘപരിവാർ രാഷ്ട്രീയം ഒളിച്ചുകടത്തുവെന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. പറയാത്ത രാഷ്ട്രീയത്തിന്റെ പേരിലാണ് താൻ പഴി കേൾക്കുന്നതെന്നും അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

 സംഘപരിവാർ രാഷ്ട്രീയം ഒളിച്ച് കടത്തിയിട്ടൊന്നുമില്ല

സംഘപരിവാർ രാഷ്ട്രീയം ഒളിച്ച് കടത്തിയിട്ടൊന്നുമില്ല

'സിനിമകളിൽ സംഘപരിവാർ രാഷ്ട്രീയം ഒളിച്ച് കടത്തിയിട്ടൊന്നുമില്ല. മേപ്പടിയാൻ കണ്ടവർക്ക് അറിയാം അതൊരു സാധാരണ സിനിമയാണ്. അതിൽ സേവാഭാരതി ആംബുലൻസ് ഓടിച്ചുവെന്നത് പൊളിറ്റിക്കൽ ആയി കാണേണ്ടതില്ല. ഞാൻ അതിനെ അങ്ങനെ കണ്ടിട്ടില്ല. ഒരു കൺസ്ട്രറ്റീക് ക്രിട്ടിസിസം ആയിരുന്നെങ്കിൽ എന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടായിരുന്നുവെങ്കിൽ ഞാനതിനെ തിരുത്താൻ ശ്രമിച്ചേനെ. ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഞാൻ സിനിമ എടുത്തിട്ടില്ല.മാളികപ്പുറം എന്ന സിനിമ വലിയ വിജയമായത് ഒരു വിഭാഗത്തിലെ ആളുകൾ സിനിമ കണ്ടത് കൊണ്ട് മാത്രമല്ല', ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഞാൻ അയ്യപ്പനെ വിറ്റെന്ന് പറയാന്‍ ഒരു യുക്തിയുമില്ലാ: എന്തുകൊണ്ട് തെറി, ഉണ്ണി മുകുന്ദന്‍ പറയുന്നുഞാൻ അയ്യപ്പനെ വിറ്റെന്ന് പറയാന്‍ ഒരു യുക്തിയുമില്ലാ: എന്തുകൊണ്ട് തെറി, ഉണ്ണി മുകുന്ദന്‍ പറയുന്നു

 സമാജത്തിന്റെ സിനിമയാണെന്ന്

സമാജത്തിന്റെ സിനിമയാണെന്ന്

ചിലർ സമാജത്തിന്റെ സിനിമയാണെന്ന് വിശേപ്പിച്ചല്ലോയെന്ന ചോദ്യത്തിന് ഇത് ഒരു ജനാധിപത്യ രാജ്യമാണ് ആർക്കും എന്ത് വേണമെങ്കിലും പറയാം എന്നായിരുന്നു ഉണ്ണിയുടെ പ്രതികരണം. 'എന്നെ കുറിച്ച് എന്ത് വേണമെങ്കിലും പറയാം. ഒരു പബ്ലിക് ഡൊമൈനിൽ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ മനസ് കൊണ്ട് അംഗീകരിച്ച കാര്യമാണ് ആർക്ക് വേണമെങ്കിലും എന്നെ എന്ത് വേണമെങ്കിലും പറയാം എന്നത്.
ഞാൻ ഇതുവരെ ഒരു രാഷ്ട്രീയ നിലപാട് പറഞ്ഞിട്ടില്ല, രാഷ്ടീയ പ്രവർത്തനം ഉണ്ടായിട്ടില്ല, ഞാനിപ്പോഴും സിനിമയെ ഒരു വിനോദ ഉപാധിയായി മാത്രമായിട്ടേ കണ്ടിട്ടുള്ളൂ'.

ഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടിഉണ്ണി മുകുന്ദന്‍ വക വ്ലോഗർക്ക് പച്ചത്തെറി: വീട്ടുകാരെ പറഞ്ഞെന്ന് നടന്‍, പിന്മാറില്ലെന്ന് മറുപടി

 പൊളിറ്റിക്കൽ കറക്ടനസ് നോക്കിയിട്ട്

പൊളിറ്റിക്കൽ കറക്ടനസ് നോക്കിയിട്ട്


'എസ്ഡിപിഐയിയും സേവഭാരതിയുമെല്ലാം പല സിനിമകളിലും വന്നിട്ടുണ്ട്. എന്നിട്ടും എന്റെ സിനിമ മാത്രമെന്ത് കൊണ്ട് ചർച്ചയായെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അതിന് എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. പൊളിറ്റിക്കൽ കറക്ടനസ് നോക്കിയിട്ട് സിനിമ എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല. ഈ സിനിമയിലൊക്കെ ഞാനൊരു അഭിനേതാവ് മാത്രമാണ്. എത്രയോ നടൻമാൻ എന്തൊക്കെ വേഷം ചെയ്യുന്നു. അതൊന്നും പ്രശ്നമാകുന്നില്ല. എനിക്ക് മാത്രമാണ് വിമർശനം'.

അതും ട്രോളായിട്ടാണ് ഇപ്പോൾ വരുന്നത്

അതും ട്രോളായിട്ടാണ് ഇപ്പോൾ വരുന്നത്


'ഒരു അഭിമുഖത്തിൽ ഞാൻ പറഞ്ഞിരുന്നു ചിലപ്പോൾ വരും തലമുറ അയ്യപ്പന്റെ രൂപത്തിൽ എന്റെ മുഖം ഓർക്കുമെന്ന് . ഈ സിനിമ ഷൂട്ട് ചെയ്തപ്പോ അത് തന്നെ സംബന്ധിച്ച് വളിയ പ്രഷറായിരുന്നു. അങ്ങനെയൊരു മുഖമില്ലല്ലോ, ഒരു വിശ്വാസിയെ സംബന്ധിച്ച് ഇത് വലിയൊരും സെൻസിറ്റീവ് കാര്യമാണ്. അത് ഞാൻ ഷൂട്ട് ചെയ്യുമ്പോൾ നന്നായി ഷൂട്ട് ചെയ്യണം എന്നായിരുന്നു പറയാൻ ഉദ്ദേശിച്ചത്. അതും ട്രോളായിട്ടാണ് ഇപ്പോൾ വരുന്നത്'

 പൊളിറ്റിക്കൽ കറക്ടനസ് കൊണ്ട്

പൊളിറ്റിക്കൽ കറക്ടനസ് കൊണ്ട്

'പൊളിറ്റിക്കൽ കറക്ടനസ് കൊണ്ട് വന്ന് സംസാരിക്കാനേ എനിക്ക് അറിയില്ല, ജീവിക്കാനറിയില്ല. ഞാൻ ഇങ്ങനെയൊക്കെ ആയത് കൊണ്ടാണ് എന്നെ എല്ലാവരും ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്നാണ് ഞാൻ കരുതുന്നത്. ചെറിയ തിരുത്തൊക്കെ വന്ന് കഴിഞ്ഞാൽ ആളേ മാറിപോകും. എനിക്ക് ഇങ്ങനെയുള്ള എന്നെ വളരെ ഇഷ്ടമാണ്. എന്റെ കുടുംബത്തെ മാറ്റി നിർത്തി എന്നെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. എന്റെ ഒരു സിനിമയിലൂടെയും തെറ്റായ അജണ്ട പ്രചരിപ്പിക്കാൻ ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല', ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

ദിലീപും കൂട്ടരും കുഴപ്പത്തിലേക്കോ: 'നടിക്കായി സുപ്രീംകോടതി അഭിഭാഷകന്‍ വരുന്നു'ദിലീപും കൂട്ടരും കുഴപ്പത്തിലേക്കോ: 'നടിക്കായി സുപ്രീംകോടതി അഭിഭാഷകന്‍ വരുന്നു'

English summary
Actor Unni Mukundan Says He Never Tried To Portrait Sangh Politics In His Movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X