Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗണപതി ഇല്ലെന്ന് പറയുമ്പോൾ പുള്ളിക്കാരന് വേണ്ടി നമ്മൾ ശബ്ദം ഉയർത്തണം'; ഉണ്ണി മുകുന്ദൻ

കൊല്ലം: ദൈവം ഇല്ലായെന്ന് പറയുമ്പോൾ അതിൽ വിഷമം തോന്നാത്തത് നമ്മുടെ വലിയ പോരായ്മയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ കൃഷ്ണനേയും അവസാനം നിങ്ങളേയും മിത്താണെന്ന് പറയും. മറ്റ് മതങ്ങളുടെ ആചാരങ്ങളെയോ വിശ്വാസങ്ങളേയോ കുറിച്ച് ഒന്നും പറയാൻ ആർക്കും ധൈര്യം പോലും ഇല്ലെന്നും നടൻ പറഞ്ഞു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. താരത്തിന്റെ വാക്കുകളിലേക്ക്

'ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, നാളെ കൃഷ്ണനാണെന്ന് പറയും, അവസാനം നിങ്ങളും മിത്താണെന്ന് പറയും. ഇതെല്ലാം കേട്ട് കൊണ്ടിരിക്കുക, എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ സാഹചര്യങ്ങൾ മനസിലാക്കി നിങ്ങൾ നിങ്ങളുടെ ആചാരവുമായി മുന്നോട്ട് പോകുക. ആരേയും ഉപദ്രവിക്കാനോ ആർക്കും എതിരെയോ അല്ല. മറ്റ് മതങ്ങളെ കണ്ടുപഠിക്കണം. അവരുടെ ആചാരങ്ങളെയോ ദൈവങ്ങളെയോ ആർക്കും ഒന്നും പറയാൻ സാധിക്കില്ല. അതിന് ഒരു ധൈര്യം പോലുമില്ല. ഏറ്റവും കുറഞ്ഞത് അത്തരത്തിലെങ്കിലും നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം.

unni mukundan

പറയുന്നവർക്ക് എന്തും പറയാം. എല്ലാവർക്കും എന്തും പറയാവുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നിരുന്നാലും ഇത്തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ ഏതെങ്കിലും രീതിയിൽ വിഷമം ഉണ്ടായെന്ന് ഉച്ചത്തിൽ പറയുക. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ചില കാര്യങ്ങൾ കാണുമ്പോൾ വിഷമം തോന്നും. അതിനെക്കാൾ വിഷമമാണ് ഹിന്ദു വിശ്വാസികളുടെ നിലപാട്. കേരളത്തിലെ എല്ലാ ഹിന്ദുക്കളും വിശ്വാസികളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാ ഹിന്ദു വിശ്വാസികൾക്കുമുള്ള ഏറ്റവും വലിയ പ്രശ്‌നം അവർക്ക് ഭയങ്കര പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി.

മറ്റുള്ളവരെ വേദനിപ്പിക്കാനോ പറഞ്ഞ ആളുകളെ ഉപദ്രവിക്കാനോ അല്ല, നിങ്ങൾ നിങ്ങളുടെ അവസ്ഥ മനസിലാക്കണം. നിങ്ങൾ വീട്ടിൽ പോയാൽ ആലോചിക്കണം. ഗണപതി ഇല്ല എന്ന് പറയുമ്പോൾ പുള്ളിക്ക് വേണ്ടിയെങ്കിലും നമ്മൾ സംസാരിക്കണം.

നമ്മുടെ മാതാപിതാക്കൾ പറഞ്ഞ് തന്ന വിശ്വാസങ്ങളാണ് ദൈവം ഉണ്ടെന്ന്. പക്ഷേ ദൈവം എവിടെയെന്ന് ചോദിച്ചാൽ നമ്മുക്ക് അറിയില്ല. സയൻസും ടെക്നോളജിയും വളർന്ന് നിൽക്കുന്ന ഈ കാലത്ത് തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും നമ്മുക്ക് ചിരി വരും. ദൈവം ഒരു സങ്കൽപ്പം മാത്രമാണെന്ന ബോധം എനിക്ക് ഉണ്ട്. ഇത്തരത്തിലുളള കാര്യങ്ങൾ വരുമ്പോൾ ഇനിയെങ്കിലും അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാൻ കഴിയണം', ഉണ്ണി മുകുന്ദൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+