അതൊന്നും തന്റേതല്ല; അടുത്ത പ്രശ്നം പങ്കുവെച്ച് ഉണ്ണി മുകുന്ദന്: ആരാധകര്‍ക്കും മുന്നറിയിപ്പ്
കൊച്ചി: മുന്‍ മാനേജര്‍ വിപിന്‍ കുമാറുമായുള്ള തര്‍ക്കങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനിടെ ഉണ്ണി മുകുന്ദന് അടുത്ത പ്രശ്നത്തില്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ഉണ്ണി മുകുന്ദന് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന് ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ക്കും ഫോളോവേഴ്സിനുമുള്ള മുന്നറിയിപ്പും ഉണ്ണി മുകുന്ദന് നല്‍കിയിട്ടുണ്ട്.
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍: തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് വരുന്ന ഏതെങ്കിലും അപ്ഡേറ്റുകളോ ഡയറക്ട് മെസേജുകളോ സ്റ്റോറികളോ മറ്റ് കണ്ടന്റുകളോ തന്റേതല്ലെന്നും അവ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്യുന്നവയാണെന്നും ഉണ്ണി മുകുന്ദന് മുന്നറിയിപ്പ് നല്കി. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയും വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുകയും അരുതെന്നും ഉണ്ണി മുകുന്ദന് ഫേസ്ബുക്കില്‍ കുറിച്ചു. പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ട ടീമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും വിവരങ്ങള്‍ വെരിഫൈഡ് ചാനലുകളിലൂടെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് നടന് കമന്റ് ബോക്സിലൂടെ പിന്തുണ അറിയിക്കുന്നത്. ഇനി പുതിയ വല്ല പ്രശ്നവുമായിട്ടാണോ വരുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഗെറ്റ് സെറ്റ് ബേബി ആണ് ഉണ്ണി മുകുന്ദന്റേതായി അവസാനം തിയറ്ററുകളില്‍ എത്തിയ സിനിമ. കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ഡോ. അര്ജുന് ബാലകൃഷ്ണന് എന്ന ഗൈനക്കോളജിസ്റ്റിനെയാണ് ഉണ്ണി മുകുന്ദന് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് മുന്‍ മാനേജര്‍ വിപിന്‍കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറത്തുവന്നത്.
തന്നോട് ഉള്‍പ്പെടെ ഉണ്ണി മുകുന്ദന് പലരോടും മോശമായി പെരുമാറിയിട്ടുണ്ടെന്നത് ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ മുന്‍ മാനേജര്‍ ഉന്നയിച്ചിരുന്നു. ഇരുവരും പൊലീസില്‍ പരാതിയും നല്കി. തുടര്‍ന്ന് സിനിമാ സംഘടനകള്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ചിത്രമായ മാര്‍ക്കോ കഴിഞ്ഞ വര്‍ഷാവസാനം തിയറ്ററുകളില്‍ എത്തിയതു മുതല്‍ നടന് എയറിലാണ്. ചിത്രം ആഗോള തലത്തില്‍ വലിയ കലക്ഷന്‍ നേടിയെങ്കിലും സിനിമയിലെ വയലന്‍സ് രംഗങ്ങള്‍ക്കെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് നടന് അറിയിച്ചിരുന്നു.
സിനിമാ കരിയറില്‍ നിരവധി വിവാദങ്ങളിലാണ് നടന് ചെന്നു ചാടിയിട്ടുള്ളത്. ഉണ്ണി മുകുന്ദന് 37 വയസായെങ്കിലും പക്വത കുറഞ്ഞ കുട്ടിയാണെന്ന മേജര്‍ രവിയുടെ പരാമര്‍ശവും അടുത്തിടെ
ശ്രദ്ധിക്കപ്പെട്ടിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications