'തിരിച്ച് ഞാന്‍ നിന്റെ ദൈവത്തെ പറഞ്ഞാല്‍..'; അപകീര്‍ത്തികരമായ കമന്റിന് ഉണ്ണി മുകുന്ദന്റെ മറുപടി
കൊച്ചി: ഫേസ്ബുക്കില്‍ പങ്ക് വെച്ച തന്റെ പുതിയ ചിത്രത്തിന് താഴെ അപകീര്‍ത്തികരമായ കമന്റ് പങ്ക് വെച്ചയാള്‍ക്ക് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സൂപ്പര്‍ഹിറ്റ് ചിത്രമായ മാളികപ്പുറത്തിന് വേണ്ടി നടത്തിയ മേക്ക് ഓവറില്‍ നിന്ന് പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയ ചിത്രം ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്ക് വെച്ചിരുന്നു.
11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് വിശ്വാസിക്കാന്‍ കഴിയുന്നില്ലെന്നാണ് താരം ചിത്രത്തിനൊപ്പം പങ്ക് വെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. നേരത്തെ മേപ്പടിയാന്‍ എന്ന ചിത്രത്തിന് വേണ്ടി അല്‍പം കൂടി തടി കൂട്ടിയായിരുന്നു താരം അഭിനയിച്ചിരുന്നത്. ഇതിന് ശേഷവും പഴയ ഫിറ്റ്‌നസിലേക്ക് എത്തിയതിന്റെ ചിത്രം ഉണ്ണി മുകുന്ദന്‍ ആരാധകര്‍ക്കായി പങ്ക് വെച്ചിരുന്നു.

രഞ്ജിത് ശങ്കറിന്റെ ജയ് ഗണേഷ് എന്ന ചിത്രത്തിലാണ് ഇനി ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. മാളികപ്പുറം എന്ന ചിത്രത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നടത്തിയ അയ്യപ്പ പരാമര്‍ശവും മറ്റും വിവാദമായിരുന്നു. അതിനിടെ കേരളത്തിലെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജയ് ഗണേഷ് എന്ന ചിത്രവും പ്രഖ്യാപിച്ചിരുന്നത്. ഇതും വിവാദമായിരുന്നു. ഉണ്ണി മുകുന്ദന്‍ പങ്ക് വെച്ച പുതിയ ചിത്രത്തിന് താഴേയും ഇത് സൂചിപ്പിച്ച് കൊണ്ടാണ് ഒരാള്‍ കമന്റ് ചെയ്തത്.
ഗണപതിക്ക് സിക്‌സ് പാക്ക് ഇല്ല എന്നായിരുന്നു മനാഫ് കുണ്ടൂര്‍ എന്നയാള്‍ കമന്റ് ചെയ്തത്. ഇതിന് താഴെ ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. 'ഞാന്‍ തിരിച്ച് നിന്റെ ദൈവത്തിന് പറഞ്ഞാല്‍ കൂട്ടക്കരച്ചിലുണ്ടാകും. ിങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാന്‍ ഞാന്‍ മടിക്കില്ല.

അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്,' എന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഉണ്ണി മുകുന്ദന്റെ പ്രതികരണത്തെ അഭിനന്ദിച്ചും മനാഫിനെ വിമര്‍ശിച്ചും നിരവധി പേര്‍ ഇതിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. അതിനിടെ ചിലര്‍ ഭാരത് സ്റ്റാര്‍ എന്ന് വിൡും ഉണ്ണി മുകുന്ദനെ പരിഹസിക്കുന്നുണ്ട്. ഇതിനോട് കളിയാക്കിയതാണെങ്കിലും അഭിമാനിക്കുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.
നേരത്തെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതില്‍ നിന്ന് ഭാരത് എന്നാക്കി മാറ്റിയേക്കും എന്ന റിപ്പോര്‍ട്ടുകളെ ഉണ്ണി മുകുന്ദന്‍ സ്വാഗതം ചെയ്തിരുന്നു. മേരാ ഭാരത് എന്ന അടിക്കുറിപ്പോടെയായിരുന്നു ഉണ്ണി മുകുന്ദന്റെ പ്രതികരണം. അതേസമയം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലാണ് ജയ് ഗണേഷ് എന്ന പുതിയ ചിത്രം ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചത്. വെട്രിമാരന്റെ തിരക്കഥയില്‍ ആര്‍എസ് ദുരൈ സെന്തില്‍കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടന്‍ ആണ് താരത്തിന്റെ വരാനിരിക്കുന്നു മറ്റൊരു ചിത്രം.












Click it and Unblock the Notifications