സൗഹാര്‍ദകമന്‍റിനെ വളച്ചൊടിക്കുന്നു; ഉണ്ണിമുകുന്ദന്‍ വിഷയത്തില്‍ സന്തോഷ് കീഴാറ്റൂരിന് പിന്തുണ: പുകസ
തിരുവനന്തപുരം: ഹനുമാന്‍ ജയന്തി ദിനത്തോട് അനുബന്ധിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച പോസ്റ്റില്‍ സഹപ്രവര്‍ത്തകനായ സന്തോഷ് കീഴാറ്റൂര്‍ രേഖപ്പെടുത്തിയ കമന്‍റ് വലിയ ചര്‍ച്ചകള്‍ക്കു വിവാദങ്ങള്‍ക്കുമായിരുന്നു വഴി വെച്ചത്. ഹനുമാന്‍ പ്രതിമയേന്തി നില‍്ക്കുന്ന ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിന് താഴെ ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ' എന്ന കമന്‍റായിരുന്നു സന്തോഷ് കീഴാറ്റൂര്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിന് പിന്നാലെ കന്‍റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് എത്തി. സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്നും സന്തോഷിനെതിരെ സംഘടിത രീതിയിലുള്ള സൈബര്‍ ആക്രമണവും ഉണ്ടായി.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

ഉണ്ണി മുകുന്ദന്‍റെ മറുപടി
സന്തോഷ് കീഴാറ്റൂരിന്‍റെ കമന്‍റിന് അപ്പോള്‍ തന്നെ ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള പോസ്റ്റിട്ട് സ്വന്തം വിലകളയരുതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ വിശദീകരിച്ചത്.

സന്തോഷ് കീഴാറ്റൂരും
ഉടന്‍ തന്നെ ഇക്കാര്യത്തിലുള്ള തന്‍റെ നിലപാട് വ്യക്തമാക്കി സന്തോഷ് കീഴാറ്റൂരും രംഗത്ത് എത്തി. ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തില്‍ കമന്റ് ചെയ്തതാണെന്നും മതവിദ്വേഷമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. വിശ്വാസത്തിനെയോ ദൈവത്തെയോ എതിര്‍ക്കുന്ന ആളല്ല. ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഞാനും ഒരു വിശ്വാസി
'മനുഷ്യന്‍ ഓക്‌സിജന്‍ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തത്'-സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.

പിന്തുണ
എന്നാല്‍ ഇതിന് ശേഷവും സന്തോഷ് കീഴാറ്റൂരിനെതിരായ ആക്രമണം ചില കോണുകളില്‍ നിന്നും തുടരുകയാണ്. ഈ അവസരത്തില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പുരോഗമന കലാസാഹിത്യ സംഘം. സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നതായും സന്തോഷിന് എല്ലാ വിധ പിന്തുണയുണ്ടാകുമെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിക്കുന്നു. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍
നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിക്കുന്നു.
പ്രശസ്ത നടന്‍ സന്തോഷ് കീഴാറ്റൂരിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന അധിക്ഷേപങ്ങളില്‍ സംഘം പ്രതിഷേധം രേഖപ്പെടുത്തുന്നു. തന്റെ സുഹൃത്തായ നടന്‍ ഉണ്ണി മുകുന്ദന്റെ ഒരു എഫ്.ബി. പോസ്റ്റിനു കീഴെ തികച്ചും സൗഹാര്‍ദ്ദപരമായി നടത്തിയ ഒരു കമന്റിനെ വക്രീകരിച്ച് മതവിദ്വേഷം വളര്‍ത്താനുള്ള നീക്കമാണ് സോഷ്യല്‍ മീഡിയയിലെ ആര്‍.എസ്.എസുകാര്‍ നടത്തുന്നത്.

രണ്ടുകലാകാരന്മാര്‍
രണ്ടുകലാകാരന്മാര്‍ തമ്മിലുള്ള സ്‌നേഹപ്രകനങ്ങളില്‍ പോലും കടന്നു കയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയില്‍ നിന്ന് ദൈവങ്ങള്‍ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീര്‍പ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മള്‍ ജീവിക്കുന്നത്? കൃത്യമായ രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടെയും ഉന്നതമായ സാംസ്‌കാരിക ബോധത്തോടെയും പ്രവര്‍ത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂര്‍.
Recommended Video

ഓര്‍മ്മിപ്പിക്കുന്നു
മതവര്‍ഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ അദ്ദേഹമെടുക്കുന്ന നിലപാടുകള്‍ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്നു കരുതുന്നുണ്ടെങ്കില്‍ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
ഷാജി എന്‍ കരുണ്‍
(പ്രസിഡണ്ട്)
അശോകന്‍ ചരുവില്‍
(ജനറല്‍ സെക്രട്ടറി)
തിരുവനന്തപുരം
ആരാധകര്‍ കാത്തിരുന്ന ഹന്‍സിക മോട്ട്വാനിയിടെ ഫോട്ടോഷൂട്ട് എത്തി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications