കുഴിമന്തി കഴിക്കുന്ന ശ്രീകൃഷ്ണന്‍, ഇതൊന്നും എനിക്ക് സഹിക്കില്ല; പ്രതികരിച്ച് ഉണ്ണിമുകുന്ദന്‍
വിഷുവിനോട് അനുബന്ധിച്ച് മന്തിക്കട ഉടമ പങ്ക് വെച്ച വിവാദ പോസ്റ്ററില്‍ പ്രതികരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും ആ കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു എന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. വിഷുവിനോട് അനുബന്ധിച്ച് ചേര്‍ത്തലയിലെ ഒരു ഹോട്ടല്‍ പുറത്തിറക്കിയ പോസ്റ്റര്‍ ആണ് വിവാദത്തിലായത്.
വിഷു ആശംസകളുമായി മെഹര്‍ മന്തിക്കട പുറത്തിറക്കിയ പോസ്റ്ററില്‍ ശ്രീകൃഷ്ണന്‍ ചിക്കന്‍ കുഴിമന്തിക്ക് മുന്നിലിരിക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് കടുത്ത അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഉണ്ണിമുകുന്ദന്‍ രംഗത്തെത്തിയത്. ''എന്തിനും ഏതിനും ഒരു പരിധിയുണ്ട്! ദയവായി വിശ്വാസികളുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ. ഇത് കണ്ടിട്ട് തികഞ്ഞ വെറുപ്പ് തോന്നുന്നു,' എന്നായിരുന്നു ആദ്യം ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നത്.

എന്നാല്‍ ഇതിന് താഴെ തനിക്കതൊരു വിഷു പോസ്റ്ററായിട്ടേ തോന്നിയിരുന്നുള്ളൂ. പക്ഷേ ഇത് ഇത്ര വലിയ പ്രശ്‌നമാക്കുന്നത് കണ്ടപ്പോഴാണ് ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍ തോന്നിയത് എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. ഇതിന് മറുപടിയുമായും ഉണ്ണിമുകുന്ദന്‍ രംഗത്തെത്തി. ഇതിനെയൊന്നും ലാഘവത്തോടെ കാണാനാകില്ല എന്നാണ് ഉണ്ണിമുകുന്ദന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞത്.
''ഇങ്ങനെയുള്ള അസംബന്ധങ്ങള്‍ എനിക്ക് സഹിക്കാത്തതിന് ഒരൊറ്റ കാരണമേയുള്ളൂ. ഓരോ തവണ നമ്മള്‍ നിശബ്ദരായിരിക്കുമ്പോഴും ഇത്തരം നിന്ദ്യമായ പ്രവര്‍ത്തികള്‍ സാധാരണമായ ഒന്നായി മാറുകയാണ്. ഇതിനെയൊക്കെ ലാഘവത്തോടെ കാണാന്‍ എന്നെ ഉപദേശിക്കുന്നവരോട് മാറി നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോള്‍ അത് ചിരിച്ചുതള്ളാന്‍ ഞാന്‍ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല.
മറ്റുള്ളവരുടെ മതപരമായ വികാരങ്ങളെ ഞാന്‍ ബഹുമാനിക്കുന്നത് പോലെ എന്റെ വികാരങ്ങളെ ബഹുമാനിക്കാന്‍ നിങ്ങളും ബാധ്യസ്ഥരാണ്. എല്ലാ അര്‍ഥത്തിലും മതേതരത്വം പാലിക്കുക. ചെയ്യരുത് എന്ന് പറഞ്ഞാല്‍ ചെയ്യരുത്, അതിന് കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല. ഇതിനെ ഒരു വിഷു പോസ്റ്ററായി കാണാന്‍ എനിക്ക് സാധിക്കില്ല.'' എന്നാണ് താരം പറഞ്ഞത്.
അതേസമയം വിവാദ പോസ്റ്ററുമായി ബന്ധപ്പെട്ട് കടയുടമകളായ രണ്ട് പേരെ പൊലീസ് അറസ്റ്റ്ചെയ്തു. ചേര്‍ത്തലയിലെ മെഹര്‍ മന്തിക്കടയുടെ ഉടമകളായ ഷംനാസ് (30) അര്‍ഷാദ് (36) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ്ചെയ്തത്. ചേര്‍ത്തല സ്വദേശിയായ ബിജുവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.















Click it and Unblock the Notifications