കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെത്ത ഏതായാലും കുഴപ്പമില്ല, ഇതൊക്കെ മനസിലാക്കാന്‍ ബേസിക് വിവരം മതി; പരിഹാസ കമന്റിന് ചുട്ടമറുപടി

Google Oneindia Malayalam News

കൊച്ചി: വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിജയ് ബാബു. ചലച്ചിത്ര മേഖലയിലേക്ക് വരുന്നതിന് മുമ്പ് നിരവധി ടെലിവിഷന്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2013ലായിരുന്നു അദ്ദേഹം ചാനലുകളിലെ ജോലി ഉപേക്ഷിച്ച് സിനിമ മേഖലയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. മലയാളത്തില്‍ മികച്ച കതാപാത്രങ്ങളെയാണ് അദ്ദേഹം സമ്മാനിച്ചത്. ആട് ഒരു ഭീകരജീവിയല്ല എന്ന ചിത്രത്തിലെ പൊലീസുകാരന്റെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രേക്ഷകരെ കുടു കുടാ ചിരിപ്പിച്ച അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് വേണെമെങ്കില്‍ സര്‍ബ്ബത്ത് ഷമീര്‍ എന്ന കഥാപാത്രത്തെ വിളിക്കാം.

ഇവിടെ പ്രകൃതി ദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്; എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ? കൃഷ്ണകുമാര്‍ ചോദിക്കുന്നുഇവിടെ പ്രകൃതി ദുരന്തമല്ല, രാഷ്ട്രീയ ദുരന്തമാണ്; എന്തിനൊരു സര്‍ക്കാര്‍ ഇങ്ങനെ? കൃഷ്ണകുമാര്‍ ചോദിക്കുന്നു

1

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവച്ച പോസ്റ്റും അതിനെ പരിഹസിച്ചയാള്‍ക്ക് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് നടക്കുന്ന ഹര്‍ത്താലിന്റെ ലോജിക് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്നും ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെ പരിഹസിച്ചയാള്‍ക്കാണ് വിജയ് ബാബു ചുട്ടമറുപടി നല്‍കിയത്.

എന്താ ഒരു മേക്കോവര്‍, ശരിക്കും ഞെട്ടി; ഷിബ്ലയുടെ ഫിറ്റ്‌നെസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

2

കഴിഞ്ഞ ദിവസമായിരുന്നു വിജയ് ബാബു ഹര്‍ത്താലിനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, നാളെ നടക്കുന്ന ഹര്‍ത്താലിന്റെ ലോജിക് മനസിലാവുന്നില്ല ( അത് ഇപ്പോള്‍ ആര് ആഹ്വാനം ചെയ്തതായലും ) ഹര്‍ത്താലിനേക്കാള്‍ ഭീകരമായ ഇരട്ട ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വിഡ്ഢിത്ത് എന്നല്ല ശരിക്കും ഭ്രാന്ത് എന്ന് തന്നെ വിളിക്കണം- വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

3

താരത്തിനെ പോസ്റ്റിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിച്ചത്. ചിലര്‍ തങ്ങളുടെ അഭിപ്രായം കമന്റായിം രേഖപ്പെടുത്തുന്നുണ്ട്. നമ്മള്‍ ഇവിടെ ഹര്‍ത്താല്‍ നടത്തുന്ന കാര്യം പഞ്ചാബിലെ കര്‍ഷക സഹോദരന്മാര്‍ക്ക് അറിയുമോ.....ഈ ഹര്‍ത്താല്‍ കണ്ടു പേടിച്ച് ഓടി ഒളിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് അപ്പൊള്‍ തന്നെ കര്‍ഷക ബില്‍ നാല് മടക്കായി കീറി, കത്തിച്ചു കളയും.... എന്നിട്ട് കേരളത്തില്‍ വന്ന് സെക്രട്ടേറിയറ്റിന് ചുറ്റും പത്തു റൗണ്ട് ഓടും. വെറുതെ ഓരോരോ പ്രഹസനം. കോറോണയും, ലോക്ക് ഡൗണും കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക്, ഇരുട്ടടി കൊടുക്കുന്നു. അതും ഭരിക്കുന്ന സര്‍ക്കാര്‍. ഒരു ദിവസത്തെ ഹര്‍ത്താല്‍ കൊണ്ട് എത്ര മാത്രം നഷ്ടം ഉണ്ടാവും. അതും ജോലിയും കൂലിയും ഇല്ലാത്ത ഈ നേരത്ത് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

4

എന്നാല്‍ മറ്റൊരാള്‍ വിജയ് ബാബുവിന്റെ പോസ്റ്റിനെ വിമര്‍ശിച്ചായിരുന്നു രംഗത്തെത്തിയത്. അന്നം തരുന്ന കര്‍ഷകര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തങ്ങളുടെ ജീവിതം അപകടത്തില്‍ ആകാതിരിക്കുവാനായി സമരം ചെയ്യുകയാണ്. നിങ്ങളെ പോലുള്ള താരങ്ങള്‍ക്ക് വരെ അന്നം ഊട്ടുന്ന അവര്‍ നിലനില്‍പിന് വേണ്ടി സമരം ചെയ്യുമ്പോ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആണ് നാളത്തെ ഭാരത് ബന്ദ്. മാസങ്ങളോളം ലോക്കഡൗണില്‍ കഴിഞ്ഞ നമുക്ക് നാളത്തെ ഒരു സമരം കൊണ്ട് ജീവിതം അവസാനിക്കാന്‍ പോകുന്നില്ല... മറിച്ചു... ജീവിതത്തിനു വേണ്ടി പോരാടുന്ന അന്നം തരുന്ന ദൈവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാനില്ല എങ്കില്‍ കൂടി അവര്‍ക്കയൊരു ഐക്യദാര്‍ഢ്യം അത് മാത്രം ആണ്... നാളത്തെ ഭാരത് ബന്ദ്- എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്.

5

എന്നാല്‍ ഇതിനിടെയായിരുന്നു ഒരാള്‍, വിജയ് ബാബുവിനെ പരിഹസിച്ച് രംഗത്തെത്തിയത്. അയാള്‍ക്ക് താരം ചുട്ടമറുപടിയും നല്‍കി. പട്ടുമെത്തയില്‍ കിടക്കുന്ന താങ്കള്‍ക്ക് ഇതൊക്കെ എങ്ങനെ മനസിലാകും എന്നായിരുന്നു ആയാളുടെ കമന്റ്. ഇതിന് താരം രസകരമായ രീതിയിലാണ് മറുപടി നല്‍കിയത്. ഈ മറുപടിയാകട്ടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്.

6

താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, സാര്‍ ഏത് ടൈപ്പ് മെത്തയാണ് ഉപയോഗിക്കുന്നത്? ഞാനും അത് വാങ്ങാം. പിന്നെ ഇതൊക്കെ മനസിലാക്കാന്‍ ബേസിക് വിവരം മതി മെത്ത എതായാലും കുഴപ്പമില്ല. സഹോദരാ എന്നായിരുന്നു വിജയ് ബാബു മറുപടി കമന്റായി കുറിച്ചത്. ഇതോടെ വിജയ് ബാബുവിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

7

ഹര്‍ത്താലിനെതിരെ വിജയ് ബാബുവിന്റെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ ഇങ്ങനെയാണ്, കേരളത്തില്‍ ഒരു പോച്ച പോലും വെച്ച പിടിപ്പിക്കാത്ത കുറെ എണ്ണവും.. ജോലി നോക്കി നിന്ന് പൈസ മേടിക്കുന്നവനും ഒകെ ആണ് ഇതിനെ ഒകെ സപ്പോര്‍ട്ട് ചെയുന്നത്.. ഇവിടെ പാവപെട്ടവനു ജോലി ചെയ്ത് ശമ്പളം മേടിക്കുന്ന ഒരു ദിവസം നഷ്ട്ടം ആയി.. ഈ ഹര്‍ത്താല്‍ ഒരു പ്രയോജനം ഇല്ല.

8

ടൂറിസം ദിനമായ ഇന്ന് ഇങ്ങനെ ഒരു ഹര്‍ത്താല്‍ അനിവാര്യമാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ ഹര്‍ത്താലിനെ തള്ളി പറഞ്ഞത് മോശമായിപ്പോയി. ഭരണകക്ഷി തന്നെ ഹര്‍ത്താല്‍ നടത്തുന്നത് വികസനകുതിപ്പിനാണ്, പണ്ട് ഇത് പോലെ പല സമരങ്ങളും ചെയ്താണ് ഇന്നീ കാണുന്ന വികസനങ്ങള്‍ ഈ പാര്‍ട്ടി ഈ നാട്ടില്‍ എത്തിച്ചത്.

9


കോവിഡും ലോക്കഡൗണ്‍ ഉം ഒക്കെയായി കഷ്ടപ്പെടുന്ന ജനതക്ക് ഉള്ള ഒരു താങ്ങ് കൂടെയാണീ ഹര്‍ത്താല്‍, ഭരിക്കുന്ന പാര്‍ട്ടി അല്ലാതെ മറ്റാര് ഇങ്ങനെ ജനങ്ങള്‍ക്കിട്ട് താങ്ങും ?? ഇന്നത്തെ ഈ ഹര്‍ത്താല്‍ വഴി ഇന്ത്യാ രാജ്യത്തിനും നമ്മുടെ ജനങ്ങള്‍ക്കും ഉണ്ടാകുന്ന ഉപകാരങ്ങളും നേട്ടങ്ങളും വിവരിക്കാന്‍ പോലും കഴിയാത്തതാണ്. ഇടക്ക് ദേശാഭിമാനി പത്രമോ കൈരളി വാര്‍ത്തയോ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ വിജയ് ബാബു ചേട്ടനുള്ളൂ- ഒരാള്‍ ഹര്‍ത്താലിനെ പരിഹസിച്ച് കുറിച്ചു.

ഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നുഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നു; സൗന്ദര്യം മാത്രമല്ല... ടി പത്മനാഭന്‍ പറയുന്നു

Recommended Video

cmsvideo
ഇന്ദ്രൻസേട്ടന് മലയാള സിനിമയുടെ സമ്മാനമാണോ #Home? | Vijay Babu and Rojin Thomas | Oneindia Malayalam

English summary
Actor Vijay Babu's befitting Reply To A Netizen Who mock his anti-hartal post goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X