ബലാത്സംഗ കേസ്: നടൻ വിജയ്ബാബു ഇന്ന് മുതൽ ജൂലൈ 3 വരെ കസ്റ്റഡിയിൽ! ചോദ്യം ചെയ്യൽ എന്താകും?
കൊച്ചി : യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും. ഇന്ന് മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വയ്ക്കാൻ പൊലീസിന് അനുമതിയുണ്ട്.
Recommended Video
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശപ്രകാരമായിരിക്കും തുടർ നടപടികൾ. അതേസമയം, അന്വേഷണ സംഘം തെളിവെടുപ്പിനും കൊണ്ടുപോകുമെന്നാണ് വിവരം.
ജൂൺ 22 - നാണ് നടൻ വിജയ് ബാബുവിന് യുവ നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കേരളം വിട്ട് പോകരുതെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ, ജൂൺ 27 - ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി പറഞ്ഞിരുന്നു. ഈ വ്യവസ്ഥകൾക്ക് പിന്നാലെയാണ് ഇപ്പോൾ വിജയ് ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹർജി പരിഗണിച്ച കോടതി, ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി.

ഇക്കാര്യം വിചാരണ ഘട്ടത്തിൽ നോക്കിയാൽ മതിയെന്നും വ്യക്തമാക്കി. വാദം നടക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റ് ഉണ്ടായാൽ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 22 - ന് നടനെതിരെ യുവ നടി നടത്തിയ വെളിപ്പെടുത്തലിലാണ് കോടതി ഇന്ന് മുൻകൂർ ജാമ്യം നൽകിയത്.

അതേസമയം, ബ്ലാക്ക്മെയിലിന്റെ ഭാഗമായാണ് നടിയുടെ പരാതിയെന്നാണ് വിജയ് ബാബു ഇതിന് മുമ്പ് കോടതിയെ അറിയിച്ചിരുന്നത്. ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. കോടതി നിർദേശം അനുസരിച്ച് താൻ കേസ് അന്വേഷണവുമായി സഹകരിച്ചതായും ഇനി കസ്റ്റഡിയിൽ എടുക്കേണ്ടന്നും വിജയ് ബാബു ഹൈക്കോടതിയിൽ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു.
കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

എന്നാൽ, വിജയ് ബാബു തന്നെ ചൂഷണം ചെയ്യുകയായിരുന്നുവെന്നും കടുത്ത ലൈംഗിക പീഡനം നടനിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നതായും യുവ നടിയും കോടതിയെ അറിയിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സംഭവം ഏറെ വിവാദമായി മാറിയിരുന്നു. പിന്നാലെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നടനെതിരെ അന്വേഷണം ആരംഭിച്ചു.

എന്നാൽ, താൻ ദുബായിൽ ആണെന്ന് നടൻ പൊലീസിൽ വ്യക്തമാക്കി. തുടർന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശേഷം, ഇൻ്റർപോൾ വഴിയും അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കം നടന്നു.

ഇതോടെ വിജയ് ബാബു ദുബായിൽ നിന്നും ജോർജിയയിലേക്ക് കടന്നിരുന്നു. അതേസമയം, ഹൈക്കോടതി നി൪ദ്ദേശ പ്രകാരമാണ് ദുബായിലായിരുന്ന നടൻ വിജയ് ബാബു കൊച്ചിയിൽ തിരിച്ച് വന്നത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ഉഭയ സമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോഴാണ് നടി പരാതി ഉന്നയിച്ചതെന്നും വിജയ് ബാബു പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നിരുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗത്തിൽ നടൻ വിജയ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എഎംഎംഎ ഭാരവാഹികൾ വ്യക്തമാക്കി.

നിലവിൽ വിജയ് ബാബുവിന് എതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ എടുത്ത് ചാടി നടപടിയെടുക്കാൻ ഇല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2 ദിവസം മുമ്പ് യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം കോടതി നടപടിയ്ക്ക് എതിരെ ഡബ്ല്യു സി സി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ് ആയിരുന്നു ഡബ്ല്യു സി സി വ്യക്തമാക്കിയത്. കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, കുറ്റാരോപിതന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു എന്നുമാണ് ഡബ്ല്യു സി സി പറഞ്ഞത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം ഉണ്ടായത്.

കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ ; - 'തങ്ങൾക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ ഈ രാജ്യത്തെ നിയമത്തിൻ്റെ ചട്ടക്കൂട് അനുസരിച്ച് പോലീസിൽ പരാതിപ്പെടാൻ ഓരോ പൗരനും / പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്റെ കാര്യത്തിൽ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷൻ 228A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നൽകുന്നു.

നിർമ്മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവർത്തകയായ, പുതുമുഖ നടി, പോലീസിൽ നൽകിയ ഔദ്യോഗിക പരാതിയോട് അയാൾ പ്രതികരിച്ചത് ഇങ്ങിനെയാണ്.
1. ഏപ്രിൽ മാസം 24 മുതൽ ജൂൺ ഒന്നാം തീയതി വരെ വിദേശത്തേക്കു മാറിനിൽക്കുക വഴി, നിയമത്തിൻറെ മുന്നിൽ നിന്ന് ഒളിച്ചോടുകയും അതിലൂടെ അറസ്റ്റ് ഒഴിവാക്കുകയും ചെയ്തു.

2.സോഷ്യൽ മീഡിയയിൽ പരസ്യമായി പരാതിക്കാരിയുടെ പേര് പ്രഖ്യാപിക്കുകയും അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
3. തുടർന്ന് വീഡിയോ ഡിലീറ്റ് ചെയ്യുകയും, പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിൻവലിക്കാനായി അയാൾ ശ്രമിച്ചതായും ആരോപണമുണ്ട്.
ഈ കുറ്റാരോപിതനിൽ നിന്ന് അതിക്രമങ്ങൾ ഉണ്ടായതായി അയാളുമായി അടുത്തു ബന്ധമുള്ള സ്ത്രീകൾ ഇതിനു മുമ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇപ്പോൾ ഈ കുറ്റാരോപിതനു ജാമ്യം ലഭിച്ചിരിക്കുകയാണ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണ് ഇവിടെ തിരിച്ചറിയേണ്ടത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 പ്രകാരം, 28ശതമാനത്തിൽ താഴെ ബലാത്സംഗ കേസുകളിലെ മാത്രമേ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടാറുള്ളു. അതിൻ്റെ കാരണവും ഇതേ പേറ്റേൺ ആണ്.

ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടുകൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണ്. വിമൺ ഇൻ സിനിമാ കലക്ടീവ് എന്നും എപ്പോഴും അതിജീവിതക്കൊപ്പമാണെന്ന് വീണ്ടും ആവർത്തിക്കുന്നു. ഞങ്ങൾ അവളെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications