Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ വിജയകാന്തിന്റെ മൂന്ന് കാൽ വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ചെന്നൈ; ഡി എം ഡി കെ നേതാവും നടനുമായ വിജയകാന്തിന്റെ മൂന്ന് കാൽവിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്ത പ്രമേഹത്തെ തുടർന്നാണ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം വിരലുകൾ നീക്കം ചെയ്തതെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.

1965334erm68y1y-1621

പ്രമേഹം കൂടിയതിനാൽ ശരീരത്തിന്റെ വലതുഭാഗത്ത് രക്ത ചക്രമണം കുറഞ്ഞിരുന്നു. അതുകൊണ്ടാണ് വിരലുകൾ മുറിച്ച് മാറ്റിയത്. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ തുടരകയാണ്. മറിച്ചുളള വ്യാജവാർത്തകൾ തള്ളി കളയണം, പാർട്ടി പത്രകുറിപ്പിൽ വ്യക്തമാക്കി. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും രണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ചികിത്സ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുമെന്നും ഡിഎംഡികെ അറിയിച്ചു.

അസുഖ ബാധയെ തുടർന്ന് വിദേശത്ത് ചികിത്സ നടത്തി വരികയായിരുന്നു വിജയകാന്ത്. പനിയും ശ്വാസതടസവും ഉണ്ടായതിനെ തുടർന്ന് ഇക്കഴിഞ്ഞ മെയിൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

അസുഖത്തെ തുടർന്ന് വിജയകാന്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയത്തിൽ സജീവമല്ല. 2016 ലാണ് അദ്ദേഹം അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. തമിഴ്നാട്ടിലെ മുൻനിര നടൻമാരിൽ ഒരാളായിരുന്ന വിജയകാന്ത് 2005 ലായിരുന്നു സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. 2006 ൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അന്ന് 8.4 ശതമാനം വോട്ട് നേടാൻ പാർട്ടിക്ക് സാധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+