പ്രശസ്ത നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു
Recommended Video

പ്രശസ്ത നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു | Oneindia Malayalam
പാലക്കാട്: പ്രശസ്ത നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ സ്വവസതിയിലാണ് മരണം. സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയി തുടങ്ങിയ അദ്ദേഹം പിന്നീട് അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. 40 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഗ്രാമീണ കഥകള്‍ പറയുന്ന ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. 1983ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, അച്ചുവിന്റെ അമ്മ, വടക്കുനാഥന്‍, സെല്ലൂലോയ്്ഡ്, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.













Click it and Unblock the Notifications