വെറും നാലു വരി പാതയ്ക്കുവേണ്ടി കടിപിടി കൂടുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് വിജയരാഘവന്‍
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവേചനപരമായി പെരുമാറുന്നതിനെതിരെ പ്രശസ്ത താരം വിജയരാഘവന്‍ രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്. മതപരമായ ചടങ്ങുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും പൊതുനിരത്തുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ബന്ദുകള്‍ പൂര്‍ണമായി നിരോധിക്കണമെന്നും വിജയരാഘവന്‍ പറയുകയുണ്ടായി. വികസന സാധ്യയുള്ള സ്ഥലാണ് കൊച്ചിയെന്നുള്ള കാര്യം രാഷ്ട്രീയ നേതാക്കള്‍ മറക്കുകയാണ്. വികസിത രാജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി എന്നിവയോട് കിടപിടിക്കാന്‍ ശേഷിയുള്ള സ്ഥലമാണ് കൊച്ചിയെന്നും താരം പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ
രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളും ജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്. ഇതില്‍നിന്നും സ്വയം രക്ഷിക്കേണ്ടതും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതും ജനങ്ങള്‍ തന്നെയാണെന്നും താരം പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍
മതപരമായ ചടങ്ങുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും പൊതുനിരത്തുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും താരം പറയുന്നു.

ബന്ദുകള്‍ നിരോധിക്കണം
കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന ബന്ദുകള്‍ പൂര്‍ണമായി നിരോധിക്കണമെന്നും വിജയരാഘവന്‍ പറയുന്നു. ഇത്തരത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും താരം വ്യക്തമാക്കി.

കൊച്ചിയെക്കുറിച്ച്
വികസനത്തിന് ഏറെ സാധ്യതയുള്ള സ്ഥലാണ് കൊച്ചി. വികസിത രാജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി എന്നിവയോട് കിടപിടിക്കാന്‍ ശേഷിയുള്ള സ്ഥലമാണ് കൊച്ചിയെന്നും താരം പറയുന്നു.

അനാവശ്യമായ പാര്‍ട്ടികള്‍
അനാവശ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുകുകയാണെന്നും താരം പറയുന്നു. ഇത്തരം പാര്‍ട്ടികളെ തള്ളിക്കളയാന്‍ ജനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറയുന്നു.

ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം
ദുര്‍ബലമായ നീതിന്യായ വ്യവസ്ഥയാണ് കേരളത്തിലുള്ളതെന്നും വിജയരാഘവന്‍ പറയുകയുണ്ടായി. ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. സ്വാധീനമുണ്ടെങ്കില്‍ ഇവിടെ ആര്‍ക്കും എന്തു കുറ്റവും ചെയ്യാമെന്നുള്ള അവസ്ഥയാണുള്ളതെന്നും പറയുന്നു.

ഇന്നത്തെ അവസ്ഥ
വെറും നാലു വരി പാതയ്ക്കുവേണ്ടി കടിപിടി കൂടുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് വഴിമാറിയതോടെ ജനങ്ങള്‍ സ്വാര്‍ത്ഥരായി മാറിയെന്നും താരം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications