Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫെമിസം എന്താണെന്ന് ആലോചിട്ടുണ്ട്, ഹ്യൂമനിസം പോരെയെന്നായിരുന്നു ചിന്ത, പഠിപ്പിച്ചത് ഭാര്യ'; വിനയ് ഫോർട്ട്

കൊച്ചി: മലയാളത്തിലെ ശ്രദ്ധേയമായ യുവ നടൻമാരിൽ ഒരാളാണ് വിനയ് ഫോർട്ട്. നിരവധി ചിത്രങ്ങളിൽ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ച താരം കൂടിയാണ് അദ്ദേഹം. സിനിമയ്ക്കപ്പുറം ഫെമിനിസത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചമെല്ലാം തുറന്ന് സംസാരിക്കുന്ന വിനയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 'അയാം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

പുരുഷനും സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍


'സമൂഹത്തില്‍ പുരുഷനും സ്ത്രീയും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് കല്ല്യാണം കഴിക്കുന്നത് വരെ തനിക്ക് മനസിലായിട്ടില്ലായിരുന്നു. പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്, എന്താണ് ഫെമിനിസമെന്ന്. അതെന്തെന്ന് അറിയില്ലായിരുന്നു'.

ഫോട്ടോ-ധന്യ വർമ യുട്യൂബ് ചാനൽ

ഞാന്‍ ഒരു ഹ്യൂമനിസ്റ്റാണ്

'ഞാന്‍ ഒരു ഹ്യൂമനിസ്റ്റാണ്. ഞാൻ മനുഷ്യരില്‍ മാത്രം വിശ്വസിക്കുന്ന വ്യക്തിയാണ്. എന്തിനാണ് സ്ത്രികള്‍ ഫെമിനിസം പറയുന്നതെന്ന് പോലും ചിന്തിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്ക് കുറേ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുമ്പോളും എനിക്ക് അതിനെക്കുറിച്ച് ധാരണയില്ലായിരുന്നു'.


ഫോട്ടോ-ധന്യ വർമ യുട്യൂബ് ചാനൽ

പഠിപ്പിച്ചത് ഭാര്യ


'അതിനെക്കുറിച്ചെല്ലാം എന്നെ പഠിപ്പിച്ചത് എന്റെ ഭാര്യ സൗമ്യയാണ്. എന്റെ വീട്ടില്‍ അമ്മയും ചേച്ചിയുമുണ്ട് ,പക്ഷേ കല്ല്യാണം കഴിച്ച ശേഷമാണ് എനിക്ക് സ്ത്രീകളുടെ ബുദ്ധിമുട്ടുകള്‍ മനസിലായത്. എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്നുണ്ടെന്ന് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞ് തന്നിട്ടുണ്ട്'.

ഒരു സ്ത്രീയുടെ ജീവിതമെന്താണെന്ന്


'ഒരു സ്ത്രീയുടെ ജീവിതമെന്താണെന്ന്, അവള്‍ സമൂഹത്തില്‍ അനുഭവിക്കുന്നത്, അവൾ ബസിൽ യാത്ര ചെയ്യുമ്പോൾ നേരിടുന്നത്, രാത്രി 7 ന് ശേഷം ഒരു റോഡിലൂടെ നടക്കുമ്പോൾ , അല്ലെങ്കിൽ രാത്രിയിൽ ഒരു തീയറ്ററിലേക്ക് പോകുമ്പോൾ എന്താണ് അവർ നേരിടുന്ന, അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങൾ എന്റെ മുഖത്ത് നോക്കി പറഞ്ഞത് എന്റെ ഭാര്യയാണ്.
ഭാര്യ ഫെമിനിസ്റ്റാണ്, കമ്മ്യൂണിസ്റ്റാണ്, എത്തിയിസ്റ്റുമാണ്. അതുകൊണ്ട് തന്നെ സൗമ്യ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്'.

എന്നെ അവൾ പലതും പഠിപ്പിച്ചു


'എനിക്ക് ഒരാളോട് തുറന്ന് കാര്യങ്ങൾ പറയാൻ സാധിക്കില്ല. പക്ഷേ അവൾ കൃത്യമായി കാര്യങ്ങൾ പറയും. അവളിൽ നിന്ന് ഈ പ്രായത്തിലും താൻ കാര്യങ്ങൾ പഠിച്ച് കൊണ്ടിരിക്കുകയാണ്. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണമെന്നൊക്കെ അവളാണ് ബോധ്യപ്പെടുത്തി തന്നത്. സ്ത്രീ പുരുഷൻ വ്യത്യാസം എന്തിനെന്ന് ചിന്തിച്ചിരുന്ന ആളാണ്. എന്നെ അവൾ പലതും പഠിപ്പിച്ചു',വിനയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+