കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താരങ്ങള്‍ സിനിമയില്‍ തന്നെ അഭിനയിക്കുക, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിനയ് ഫോർട്ട്

Google Oneindia Malayalam News

കൊച്ചി: തമിഴ്‌നാട്ടിൽ നിന്നും ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി സിനിമാ താരങ്ങള്‍ വ്യാപകമായി രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരുന്നതും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും കേരളത്തില്‍ അത്ര പരിചിതമല്ല. അതേ സമയം മുകേഷിനേയും ഗണേഷ് കുമാറിനേയും ഇന്നസെന്റിനേയും സുരേഷ് ഗോപിയേയും പോലുളള ചില താരങ്ങള്‍ രാഷ്ട്രീയത്തിലും സജീവമായുണ്ട്.

എന്നാല്‍ സിനിമാ താരങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയിലെ വോട്ട് പടം എന്ന പരിപാടിയിലാണ് വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം.

ചിന്തിക്കുന്നത് സിനിമയാവും

ചിന്തിക്കുന്നത് സിനിമയാവും

സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുന്നതാണെന്ന് തോന്നുന്നില്ലെന്ന് വിനയ് ഫോര്‍ട്ട് പറഞ്ഞു. തനിക്ക് അക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമുണ്ട്. അത് ഒരുപക്ഷെ തെറ്റാവാം. സിനിമ വളരെ മത്സരാധിഷ്ടിതമായ മേഖലയാണ്. എപ്പോഴും നമ്മള്‍ ചിന്തിക്കുന്നത് സിനിമയെ കുറിച്ചായിരിക്കും. ഒരു സിനിമയില്‍ പ്രധാന വേഷം ചെയ്യുകയാണ് എങ്കില്‍ 35-40 ദിവസത്തോളം അവിടെ സ്റ്റക്കാണ്.

 നീതി പുലര്‍ത്താനാകുമോ

നീതി പുലര്‍ത്താനാകുമോ

അങ്ങനെ ഷൂട്ട് ചെയ്യുന്ന നടന്മാര്‍ തിരഞ്ഞെടുപ്പിന് നില്‍ക്കുകയും വിജയിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് പൂര്‍ണമായും അവര്‍ക്ക് ലഭിച്ച പദവിയോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്ന കാര്യം സംശയമാണ്. തിരക്കുളള നടന്മാരുടെ കാര്യമാണ് പറയുന്നത്. അവര്‍ എംഎല്‍എയോ എംപിയോ ഒക്കെ ആവുമ്പോള്‍ അതിനോട് നീതി പുലര്‍ത്താനാകുമോ എന്ന കാര്യം സംശയമാണ്.

സിനിമയില്‍ തന്നെ അഭിനയിക്കുക

സിനിമയില്‍ തന്നെ അഭിനയിക്കുക

ഒരുപാട് കഴിവുളള വേറൊരാളുടെ അവസരമായിരിക്കാം അങ്ങനെ ചെയ്യുന്നതിലൂടെ സിനിമാ താരങ്ങള്‍ സ്വന്തമാക്കുന്നത് എന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. തിരക്കുളള താരങ്ങള്‍ സിനിമയില്‍ തന്നെ അഭിനയിക്കുക എന്നതാണ് തന്റെ അഭിപ്രായം. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും സാമൂഹ്യ പ്രവര്‍ത്തനത്തിനും വേണ്ടിയുളളതാകണം.

സ്വതന്ത്രരായിരിക്കുന്നതാണ് നല്ലത്

സ്വതന്ത്രരായിരിക്കുന്നതാണ് നല്ലത്

ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് വേണ്ടി നില്‍ക്കാനുളള സമയമുണ്ടായിരിക്കണം. അതുകൊണ്ട് തന്നെ വേറൊരു പ്രൊഫഷനും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ട് പോകാനാകുമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. കലാകാരന്മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കുന്നതാണ് നല്ലത് എന്നും വിനയ് ഫോര്‍ട്ട് വോട്ട് പടത്തില്‍ പറഞ്ഞു.

പക്ഷം പിടിക്കരുത്

പക്ഷം പിടിക്കരുത്

കലാകാരന്മാര്‍ ഒരു പാര്‍ട്ടിയുടേയും പക്ഷം പിടിക്കരുത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പക്ഷം പിടിക്കുമ്പോള്‍ അത് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തന്നെ ബാധിക്കാനുളള സ്വാതന്ത്ര്യമുണ്ട്. അഴിമതിരഹിത പ്രവര്‍ത്തനങ്ങള്‍ നാടിന് വേണ്ടി ചെയ്യും എന്ന് ഉറപ്പുളള ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam
കോളേജ് കാല രാഷ്ട്രീയം

കോളേജ് കാല രാഷ്ട്രീയം

ബാലസംഘത്തിലൂടെയാണ് താന്‍ കലാരംഗത്തേക്ക് എത്തിയത്. പഠനകാലത്ത് എസ്എഫ്‌ഐക്കൊപ്പമായിരുന്നുവെന്നും കോളേജ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. എന്നാല്‍ ഭാരിച്ച ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. കലാലയ രാഷ്ട്രീയം അക്രമ രാഷ്ട്രീയമായി മാറുന്നതിനോട് യോജിക്കുന്നില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

English summary
Actor Vinay Fort about Cinema Actors contesting in Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X