'ഓടുപൊളിച്ച് പാർലിമെന്‍റില്‍ കയറിയ അല്പന്മാർക്ക് സല്യൂട്ട് ഇല്ല'; വിനായകന്‍റെ പോസ്റ്റിന് താഴെ കമന്റുകളുടെ പൂരം
തൃശ്ശൂർ; ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആന്റണിയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവത്തിൽ സുരേഷ് ഗോപി എംപിയ്ക്കെതിരെ വലിയ വിമർശനങ്ങളും പരിഹാസങ്ങളുമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. എംപി സിനിമാ സ്റ്റൈൽ വിട്ട് പുറത്തേക്ക് ഇറങ്ങിയിട്ടില്ലെന്നായിരുന്നു ചിലരുടെ ട്രോൾ. ഇപ്പോഴിതാ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. തന്റെ പതിവ് ശൈലിയിൽ പ്രത്യേകിച്ച് കാപ്ഷൻ ഒന്നും നൽകാതെയാണ് വിനായകന്റെ പ്രതികരണം
Recommended Video

സുരേഷ് ഗോപിയെന്ന് തിരയുമ്പോള്‍ 'പോലീസിനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് വാങ്ങിച്ച് സുരേഷ് ഗോപി' എന്നുള്ള വാര്‍ത്തകൾ റിസൾട്ടായി വരുന്ന പേജിന്റെ സ്ക്രീൻ ഷോട്ടായിരുന്നു വിനായകൻ പങ്കുവെച്ചത്. വിനായകന്റെ പേസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് നിറയുന്നത്. കാപ്ഷനൊന്നും ഇല്ലാതെയാണ് താങ്കൾ പോസ്റ്റ് പങ്കുവെച്ചതെങ്കിലും ആദ്യമായി താങ്കളുടെ പോസ്റ്റ് മനസിലായെന്നായിരുന്നു ഒരാൾ കുറിച്ചു.

'ഓടുപൊളിച്ച് പാർലിമെന്ററിൽ കയറിയ അല്പന്മാർക്ക് സല്യൂട്ടുമില്ല, ഒരു കോപ്പുമില്ല. അവന്റെ ഊച്ചാളി ഡയലോഗും അഭിനയവും കണ്ടാൽ എം. പിയല്ല, രാജാവെന്നാ ഭാവം. ഇന്നിപ്പോ പറയുന്നു സല്യൂട്ട് നിരോധിക്കണമെന്ന് നിലപടുമുണ്ടോടാ സുരേഷ് ഗോപിയെ?' എന്നായിരുന്നു ഒരാളുടെ കമന്റ്.

'നിത്യ ജീവിതത്തില്‍ എപ്പോഴും ബിഗ് സ്‌ക്രീനില്‍ ആണെന്ന് കരുതി ജീവിക്കുന്ന ഒരു ജീവി', 'ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് വേണം... ഈ തൃശൂരീന്ന് ഒരു സല്യൂട്ട് എനിക്ക് തരണം, ഒരല്‍പ്പന്റെ രോദനം'തുടങ്ങിയ കമന്റുകളും ഉണ്ട്. അതേസമയം നടൻ ഹരീഷ് പേരടിയും സുരേഷ് ഗോപിക്കെതിരെ പരിഹാസ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

'എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ടാന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര എനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്...വെറുതെ ട്രെയിനിങ്ങിനൊക്കെ പോയി സമയം കളഞ്ഞു...ആദ്യമേ മൂപ്പരെ അടുത്ത് പോയാ മതിയായിരുന്നു', എന്നാണ് പോലീസ് വേഷം ഇട്ട് കൊണ്ടുള്ള ചിത്രം പങ്കുവെച്ച് ഹരീഷ് പേരടി കുറിച്ചത്.

അര്‍ഹിക്കാത്തത് അധികാരം ഉപയോഗിച്ച് വാങ്ങുന്നതിനെ എന്ത് പറയണമെന്നായിരുന്നു കോണ‍്ഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ദേശീയ തലത്തിൽ കർഷക സമരത്തിനെതിരെ ഉരിയാടത്തവരാണ് ഇവിടെ വന്ന് സംസാരിക്കുന്നതെന്നും അവർ ചോദിച്ചു.പദ്മജയുടെ വാക്കുകൾ ഇങ്ങനെ- 'കുറെ കർഷകർ സമരം തുടങ്ങിയിട്ട് മാസങ്ങളായി,അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശ്ശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം' , അവർ ഫേസ്ബുക്കിൽ കുറിച്ചു.

പുത്തൂരിൽ ചുഴലിക്കാറ്റ് ഉണ്ടായ പ്രദേശം സന്ദർശിക്കുന്നതിനിടെയായിരുന്നു എംപി എസ്ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത്. താൻ ഒരു എംപിയാണ്, മേയറല്ല, ശീലങ്ങളൊന്നും മറക്കരുത് കേട്ടോയെന്നായിരുന്നു സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയായിരുന്നു വിമർശനങ്ങളും ശക്തമായത്. എന്നാൽ താൻ നിർബന്ധിച്ച് സല്യൂട്ടടിപ്പിക്കുകയായിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥനോട് വളരെ മാന്യമായിട്ടാണ് ഇടപെട്ടതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

എംപിയ്ക്ക് സല്യൂട്ട് നൽകേണ്ടതില്ലെന്ന് ആരാണ് പറഞ്ഞതും ഇത് വിവാദമാക്കിയതാരാണെന്നും ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ സുരേഷ് ഗോപി ചോദിച്ചു. ജനപ്രതിനിധികൾ സല്യൂട്ട് അർഹിക്കുന്നുണ്ട്. രാജ്യത്തെ സംവിധാനം കേരളത്തിലെ പോലീസും പിന്തുടരണം. പോലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നതാണ് തന്റെ അഭിപ്രായം. എന്നാൽ അതിനകത്ത് പൊളിറ്റിക്കൽ ഡിസ്ക്രിമിനേഷൻ വരുന്നത് അനുവദിക്കാൻ ആവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications