Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ ജാതി വേര്‍ത്തിരിവുണ്ടെന്ന് വിനായകന്‍; താന്‍ അനുഭവിച്ചു, നിറം എല്ലായിടത്തും പ്രശ്‌നം!!

വ്യവസ്ഥിതിക്ക് എതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും വിനായകന്‍ പറഞ്ഞു.

കൊച്ചി: സിനിമാ മേഖലയില്‍ ജാതി വേര്‍ത്തിരിവുണ്ടെന്ന് മികച്ച നടനുള്ള സംസ്ഥാന അവര്‍ഡ് നേടിയ വിനായകന്‍. മൂന്ന് വര്‍ഷം മുമ്പ് ജാതിവേര്‍ത്തിരിവ് താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വിനായകന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസ്ഥിതിക്ക് എതിരായ യുവാക്കളുടെ പ്രതിഷേധമാണ് തനിക്ക് അവാര്‍ഡായി ലഭിച്ചതെന്നും വിനായകന്‍ പറഞ്ഞു. കമ്മട്ടിപാടത്തിലെ അഭിനയത്തതിന് തിനിക്ക് അവാര്‍ഡ് നല്‍കണമെന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ആവശ്യമുയര്‍ന്നിരുന്നു. സ്വയം നടനാണെന്ന് പറയാനുള്ള അധികാരം ഇല്ലെന്ന് ഞാന്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മീഡിയക്ക് മുമ്പില്‍ വരാതിരുന്നതെന്നും വിനായകന്‍ പറഞ്ഞു.

 മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ധൈര്യക്കുറവ്

അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം ഇല്ലെന്നല്ല. ഞാനത് അറിഞ്ഞറിഞ്ഞു വരുന്നേയുള്ളൂ. ഇത്രനാളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ ധൈര്യമില്ലായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു.

 സിനിമകളില്‍ സെലക്ടീവാകില്ല

സിനിമകളില്‍ സെലക്ടീവാകില്ല. അതിന് മാത്രം സിനിമ തനിക്ക് വരുന്നില്ല. സിനിമയുടെ നിലവാരം പഴയ കാലത്തെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്. നിറത്തിന്റെ പേരിലുള്ള വേര്‍ത്തിരിവ് എല്ലായിടത്തുമുണ്ടെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

സദാചാര ഗുണ്ടായിസത്തിനെതിരേ

പ്രണയത്തിന്റെ പേരിലാണ് ലോകം നിലനില്‍ക്കുന്നതെന്നും ഇതിന്റെ പേരില്‍ യുവതീ യുവാക്കളെ ചൂരല്‍ കൊണ്ട് തല്ലിയോടിക്കാന്‍ ആര്‍ക്കാണ് അധികാരം നല്‍കിയതെന്നും വിനായകന്‍ ചോദിച്ചു. ഡല്‍ഹി പീഡനവും ജിഷ, സൗമ്യ കേസുകളും സംഭവിക്കാന്‍ കാരണം പ്രണയം ഇല്ലാത്തതിനാലാണെന്നും വിനായകന്‍ പറഞ്ഞു.

സംഗീതത്തില്‍ താല്‍പര്യം

കൃത്രിമത്വങ്ങൡ വിശ്വാസമില്ലാത്ത ആളാണ് താന്‍. അതുകൊണ്ടാണ് വ്യവസ്ഥിതിയില്‍ വിശ്വാസമില്ലെന്ന് പറയാന്‍ കാരണം. സംഗീതത്തില്‍ താല്‍പര്യമുണ്ടെന്നും റാഫി മെക്കാര്‍ട്ടിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്നും വിനായകന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+