ഗര്‍ഭം കലക്കാന്‍ പോയപ്പോള്‍ പറ്റിയതല്ല, കര്‍മ്മ എന്താണെന്ന് എന്നെ പഠിപ്പിക്കേണ്ട; വിനായകന്
മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളില്‍ ഒരാളാണ് വിനായകന്. കഴിഞ്ഞ ദിവസം ഷൂട്ടിംഗിനിടെ വിനായകന് പരിക്കേറ്റിരുന്നു. 'ആട് 3' സിനിമയിലെ ഷൂട്ടിംഗിനിടെ ആയിരുന്നു അപകടം. തിരുച്ചെന്തൂരില്‍ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കഴുത്തിലെ ഞരമ്പിന് മുറിവേറ്റിട്ടുണ്ട് എന്നും കൃത്യസമയത്ത് കണ്ടെത്തിയിരുന്നില്ലെങ്കില്‍ ചലന ശേഷി നഷ്ടപ്പെട്ടേനെ എന്നും വിനായകന് പറഞ്ഞിരുന്നു.
അതേസമയം വിനായകന് അപകടം പറ്റിയ വാര്‍ത്തകള്‍ക്ക് താഴെ ഒരു കൂട്ടം ആളുകള്‍ സൈബര്‍ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു. വിനായകന് പരിക്ക് പറ്റിയത് 'കര്‍മ്മഫലം' ആണെന്നായിരുന്നു വന്ന കമന്റുകള്‍. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയുടെയും വിഎസ് അച്യുതാനന്ദന്റെയുമൊക്കെ മരണത്തിന് പിന്നാലെ പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.

ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിനായകന്. വിനായകന് എപ്പോള്‍ മരിക്കണം എന്നും കാലം തീരുമാനിക്കുമെന്നും താന്‍ മരിച്ചാല്‍ ഈ ലോകത്തിന് ഒന്നും സംഭവിക്കില്ല എന്നും വിനായകന് പറയുന്നു. തന്റെ കര്‍മ്മഫലം താന്‍ തന്നെ അനുഭവിച്ചോളാം എന്നും ഗര്‍ഭം കലക്കാന്‍ പോയപ്പോള്‍ പറ്റിയ പരിക്കല്ല തനിക്കുള്ളത് എന്നും വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ച് ചെയ്ത ജോലിക്കിടയിലാണ് പരുക്ക് പറ്റിയത് എന്നും വിനായകന് പറയുന്നു.
വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
വിനായകന്റെ കൂടെയുള്ള ജനം ഇപ്പോഴും വിനായകന്റെ കൂടെത്തന്നെയുണ്ട് അതിന്റെ എണ്ണം കൂടിയിട്ടേയുള്ളു. നിന്റെയൊക്കെ വീട്ടില്‍ അമ്മയും അച്ഛനും ഭാര്യയും മക്കളും തളര്‍ന്നു കിടക്കുമ്പോ നീയൊക്കെ തൊലിച്ചാല്‍ മതി. വിനായകന് എപ്പോ ചാവണമെന്നു കാലം തീരുമാനിക്കും. നിന്നെയൊക്കെ പോലെ ചെറ്റ പൊക്കാനോ ഗര്‍ഭം കലക്കാനോ പോയപ്പോള്‍ പറ്റിയ പരിക്കല്ല.
വിവരമുണ്ടെന്ന ധാരണയില്‍ വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയില്‍ പറ്റിയ പരിക്കാണെടാ. വിനായകന് ചത്താലും ജീവിച്ചാലും ഈ ലോകത്ത് ഒന്നും സംഭവിക്കാനില്ല. 'കര്‍മ്മ' എന്താണെന്ന് നീയൊന്നും വിനായകനെ പഠിപ്പിക്കേണ്ട. വിനായകന്റെ കര്‍മ്മ ഫലം വിനായകന് അനുഭവിച്ചോളും. അത് കൊണ്ട് പ്രാക്കും കാപട്യത്തിന്റെ സഹതാപവും ഇങ്ങോട്ടു വേണ്ട ...
എന്റെ തന്തയും
ചത്തു
സഖാവ് വി എസ്സും
ചത്തു
ഉമ്മന്‍ ചാണ്ടിയും
ചത്തു
ഗാന്ധിയും ചത്തു
നെഹ്രുവും ചത്തു
ഇന്ദിരയും ചത്തു
രാജീവും ചത്തു
കരുണാകരനും ചത്തു
ജോര്‍ജ് ഈഡനും ചത്തു
നിന്റെയൊക്കെ അമ്മേടെ നായര്‍ ചാണ്ടിയാണേല്‍ അയാളും ചത്തു
ചത്തു
ചത്തു
ചത്തു
അഹംഭവിച്ചവനല്ല..വിനായകന് അഹംകരിച്ചവനാണ് വിനായകന് ...
കാലം എന്നെ കൊല്ലുന്നതു വരെ
ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കും ...
ജയ് ഹിന്ദ്
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications