'4 മണിക്കൂർ,ഒടുവിൽ റിസൾട്ട് വന്നു.. ഷൂട്ടിങ് ലെക്കോഷനിലെ കൊവിഡ് ടെസ്റ്റ്..അനുഭവം പറഞ്ഞ് വിനോദ് കോവൂർ
കൊച്ചി; കൊവിഡ് ലോക്ക്ഡൗണ്‍ കാരണം നിര്‍ത്തി വെച്ച സിനിമാ ചിത്രീകരണം മലയാളത്തില്‍ അടക്കം പുനരാരംഭിച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടാണ് ചിത്രീകരണങ്ങൾ പപരോഗമുക്കുന്നത്. ഇത്തരത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള നടൻ വിനോദ് കോവൂരിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യ കഥാപാത്രങ്ങളാകുന്ന "നിഴൽ " എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ കൊവിഡ് ടെസ്റ്റ് നടത്തിയതിനെ കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എറണാംകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച .അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യ കഥാപാത്രങ്ങളാകുന്ന "നിഴൽ " എന്ന ചിത്രത്തിന്റെ പുതുമയാർന്ന ലൊക്കേഷൻ കാഴ്ച്ച . കോവിഡ് കാലം ടെക നീഷ്യൻമാർക്ക് സമ്മാനിച്ച പുതുമയാർന്ന യൂണിഫോം .
പാലാ പിടിക്കാന്‍ യുഡിഎഫിന്റെ കിടിലന്‍ നീക്കം;ജോസിനെ വെല്ലാന്‍ അളിയന് ജോസഫ്, തയ്യാറെന്ന് അറിയിച്ചു
ലോക് ഡൗൺ നിയമങ്ങൾ എല്ലാം പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇന്ന് ഷൂട്ടിംഗിൽ പ്രവേശിക്കാൻ ഇന്നലെ നടത്തിയ Covid Test ഒരു വ്യത്യസ്ഥ അനുഭവമായിരുന്നു . റിസൾട്ടറിയാൻ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂർ, ഒടുവിൽ റിസൾട്ട് വന്നു ജീവിതത്തിൽ എപ്പോഴും പോസറ്റീവ് ആയി ഇരിക്കുന്ന ഞാൻ നെഗറ്റീവ് ആണെന്ന് .
SSLC പരീക്ഷയുടെ റിസൾട്ട് അറിഞ്ഞതിനേക്കാൾ സന്തോഷമായിരുന്നു ആ നിമിഷത്തിൽ . ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസൾട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത്.
നോക്കണേ, കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങൾ.
വല്ലാത്തൊരു ലോകം .
വിജയ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം,ഗായകന് മനുഷ്യനാണ്, അയാള്‍ക്കും ജീവിക്കണമെന്ന് ശ്രീറാം
കൊവിഡ് കാലത്ത് വീട്ടിൽ ഒളിച്ചിരുന്നു,15 വർഷത്തെ നേട്ടങ്ങൾ എന്താണ്? നിതീഷിനെ കടന്നാക്രമിച്ച് തേജസ്വി
കണ്ണെരിയിച്ച് ഉള്ളി വില കുതിക്കുന്നു; വില കുത്തനെ ഉയർന്ന് ഉരുളകിഴങ്ങും,അടിയന്തര നടപടിയുമായി സർക്കാർ
ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം തന്നതെന്ന് കോടതി