കാശുള്ളതിനാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്പറഞ്ഞ് കളിയാക്കി, ഒരാള്‍ക്കും ഈഗതി വരരുത് വിനോദ് കോവൂര്‍
കോഴിക്കോട്: സച്ചിയുടെ തിരക്കഥയില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത് പ്രിഥ്വിരാജും, സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ആ ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നത് പ്രിത്വിരാജിന്റെ സ്ഥാനത്ത് നടന് വിനോദ് കോവൂരാണെന്ന് മാത്രം. സിനിമയില്‍ പ്രത്വിരാജിന്റെ ലൈസന്‍സുമായി ബന്നധപ്പെട്ട കഥയാണെങ്കില്‍ കോഴിക്കോട് നടന്നത് വിനോദ് കോവൂരിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട് നടന്ന കഥയാണ്.
ഒട്ടേറെ വിവാദമായി മാറിയ സംഭവമായിരുന്നു ഇത്. ലൈസന്‍സ് പുതുക്കുന്നതിനായി ഡ്രൈവിംഗ് സ്കൂളുകാരെ സമീപിച്ചപ്പോള്‍ എളുപ്പത്തിലാക്കുന്നതിനായി ഡ്രൈവിംഗ് സ്കൂളുകാര് പറ്റിച്ച കഥയാണ് വിനോദിന് പറാനുള്ളത്.

നീണ്ട ഒന്‍പതു മാസത്തിനുശേഷമാണ് താരത്തിന് വീണ്ടും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നത്. എസ്എസ്എല്‍സി പരീക്ഷ ജയിച്ച സന്തോത്തിലാണ് താനെന്നുമാണ് വിനോദ് കോവൂര്‍ മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തില്‍ പറയുന്നത്. കഴിഞ്ഞ ഒമ്പത് മാസം താന്‍ വണ്ടിയോടിച്ചിട്ടില്ലെന്നും വണ്ടിയോടിക്കുന്നതില്‍ നിന്നും ചേട്ടന് വലിക്കിയെന്നും വിനോദ് കോവൂര്‍ പറയുന്നു. ചേട്ടന് അഭിഭാഷകനാണെന്നും ശേഷം ഇന്നണ് ടെസ്റ്റിന് വേണ്ടി ഒടിച്ചതെന്നും വിനോദ് പറയുന്നു. അതിന് ശേഷം ശേഷം ലൈസന്‍സ് ഓണ്‍ലൈനായി കയ്യില്‍ കിട്ടി. പിന്നെ നേരെ പോയത് വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാങ്ങാനാണെന്നും അതിനാല്‍ ഇന്നത്തെ ദിവസത്തിന് തന്നെ സംബന്ധിച്ച് ഇരട്ടി മധുരമാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു. ഇനി ലൈസന്‍സ് ഒറിജിനലായി കിട്ടുമ്പോള്‍ ഭാര്യയെയും കൂട്ടി മൂകാംബികയില്‍ പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അമ്മ ആശുപത്രിയിലായ ദിവസത്തിലുള്പ്പെടെ ലൈസന്‍സില്ലാത്തതിനാല്‍ താന്‍ നേരിട്ടത് വളരെ വലി പ്രതിസന്ധിയായിരുന്നുവെന്ന് വിനോദ് പറയുന്നു. ഈ ഒന്‍പതു മാസം ഞാന്‍ നേരിട്ട കഷ്ടപ്പാടുകള്‍ ഏറെയാണ്. കാരണം, എവിടെ പോകണമെങ്കിലും ഒരു ഡ്രൈവറെ കൂട്ടണം. അല്ലെങ്കില്‍ വണ്ടി വിളിച്ചു പോകണം. അതുമല്ലെങ്കില്‍ ബസിലോ ട്രെയിനിലോ പോകണം ഇതൊക്കെ വന്‍ കഷ്ടപ്പാടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളത്ത് അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ പോലും ഷൂട്ടൊക്കെ കഴിഞ്ഞ് അവിടേക്കെത്താന്‍ ഒരുപാട് പ്രയാസം നേരിട്ടിട്ടുണ്ടെന്നും വിനോദ് പറഞ്ഞു.

ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിനായി മു്ടടാത്ത വാതിലുകളില്ല. സൈറ്റില്‍ നോക്കുമ്പോള്‍ അതില്‍ എനിക്ക് ലൈസന്‍സ് ഉണ്ടെന്നാണ് കാണിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് പുതുക്കലിനു വേണ്ടി അപേക്ഷിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതു നീക്കം ചെയ്യണം. അതിനുവേണ്ടി ഞാന്‍ ഡല്‍ഹി വരെ പോയി. അങ്ങനെയാണ് അതു നീക്കം ചെയ്തതെന്നും അദ്ദേഹം പറയുന്നു. ഒരു ക്ലര്‍ക്ക് ലീവായതിന്റെ പേരില്‍ ഒരു മാസമാണ് ലൈസന്‍സില്ലാതെ വിഷമിക്കേണ്ടി വന്നത്. തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതും തിരിച്ചടിയായി. പിന്നീട് പുതിയ ആര്‍ടിഒ വന്ന് ഇടപെട്ടതിന് ശേഷമാണ് തനിക്ക് പുതിയ ലൈസന്‍സ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

തന്നെ പെടുത്തിയ കുറ്റക്കാര്‍ക്കെതിരെ തീര്‍ച്ചയായും നിയം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡ്രൈവിങ് സ്കൂളുകളില്‍ പോയി ഇത്തരം കാര്യങ്ങള്‍ ഏല്പിക്കരുത്. അതു ഞാന്‍ പഠിച്ചു. നേരിട്ട് ആര്‍ടിഒ ഓഫിസില്‍ പോയാല്‍ ചെറിയൊരു ഫീസ് നല്കി കാര്യങ്ങള്‍ ചെയ്യാം. അല്ലെങ്കില്‍ അക്ഷയ സെന്ററില്‍ പോയാലും മതിയാകുമെന്നും ആര്‍ക്കും തന്റെ അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കുറ്റകാര്‍ക്കെതിരെ കേസൊന്നും ആയിട്ടില്ല. സര്‍ക്കാരിന്റെ സൈറ്റില്‍ കയറി കളിക്കുന്നത് വലിയ കുറ്റമാണെന്നും അതിന് അവര്‍ ശിക്ഷ അനുഭവിക്കണമെന്നും അതുപോലെ ഈ ഒന്‍പതു മാസം ഞാന്‍ ചെലവാക്കിയ കാശു മുഴുവന്‍ അവര്‍ എനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും അതിനു വേണ്ട നിയമനടപടികള്‍ ഞാന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാശുള്ളതുകൊണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നു പറഞ്ഞു പലരും കളിയാക്കി. ഭാഗ്യത്തിന് ഈ ഡ്രൈവര്‍ സ്കൂളിലെ കക്ഷിയെ ഫോണില്‍ വിളിച്ചതും സംസാരിച്ചതുമെല്ലാം റെക്കോര്‍ഡ് ആയിട്ടുണ്ടായിരുന്നുവെന്നും ഇത് തനിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരമായെന്നും അദ്ദേഹം പറഞ്ഞു.

ലൈസന്‍സ് പുതുക്കി നല്കാന് സമീപിച്ച ഡ്രൈവിങ് സ്കൂള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പാസ് വേഡ് കൈക്കലാക്കി എളുപ്പഴിയില് കാര്യം നടത്തുകയാണ് ചെയ്തത്. വാഹനവകുപ്പിന്റെ സാരഥി വെബ്സൈറ്റ് വഴിയാണ് ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഒരു ദിവസം രാത്രി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ ഫോണിലേക്ക് ഒരു മെസേജ് വന്നുവെന്നും തന്റെ യൂസര്‍നെയിമും പാസ്വേര്ഡും ഉപയോഗിച്ച് ആരോ സൈറ്റില്‍ ലോഗിന്‍ ചെയ്തിട്ടുണ്ട്. ഉടനെതന്നെ അദ്ദേഹം സൈബര്‍സെല്ലിലും മോട്ടോര്‍വാഹനവകുപ്പിലും എന്‍ഐസിയിലും പരാതി നല്‍കുകയായിരുന്നു. പിറ്റേദിവസം നടത്തിയ പരിശോധനയില്‍ കോവൂരിലെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍നിന്നാണ് ലോഗിന്‍ ചെയ്തതെന്നു കണ്ടെത്തുകയായിരുന്നു.

ഈ സ്ഥാപനം റെയ്ഡ് ചെയ്തപ്പോഴാണ് ഏതാനും ഡ്രൈവിങ് ലൈസന്‍സുകളുടെ പുതുക്കല്‍ നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ വിനോദ് കോവൂരിന്റെ ലൈസന്‍സും ഉള്‍പ്പെട്ടിരുന്നു. ഇതോടെ വിനോദ് അടക്കമുള്ളവരുടെ ലൈസന്‍സ് റദ്ദായി. കഴിഞ്ഞ 9 മാസമായി വിനോദിനു വാഹനമോടിക്കാന്‍ കഴിയാതായി. സുഹൃത്തുക്കളുടെ വാഹനത്തിലോ ടാക്സിയിലോ ഓട്ടോറിക്ഷയിലോ ആയിരുന്നു ഇത്രയുംനാള്‍ വിനോദിന്റെ യാത്ര.പൊലീസുകാരില്‍ നിന്നാണ് തിരിമറിയുടെ കാര്യം അറിഞ്ഞതെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. കേസിലും നിയമക്കുരുക്കിലുംപെട്ട് ഒന്‍പത് മാസമായി ലൈസന്‍സ് എടുക്കാന്‍ കഴിഞ്ഞില്ലെന്നും ഒടുവില്‍ അതിനും ഉത്തരമായി.
Recommended Video

ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനമായെങ്കിലും പൊലീസ് കേസ് അവസാനിച്ചിട്ടില്ലെന്നും ഇതിന് നമല്ലൊരു അന്ത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിനോദ് പറഞ്ഞു. 2019ല്‍ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞെങ്കിലും വിനോദ് ശ്രദ്ധിച്ചിരുന്നില്ല. ഒരു വര്‍ഷത്തിനുശേഷം ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു. തന്നെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ച കോവൂരിലെ ഡ്രൈവിങ് സ്കൂളുകാരെ ലൈസന്‍സ് പുതുക്കാനായി സമീപിക്കുകയായിരുന്നു. പിന്നീടാണ് വിനോദിന്റെ ജീവിതത്തില്‍ ഈ ട്വിസ്റ്റുകളത്രയും സംഭവിച്ചത്. മഴവില്‍ മനോരമയുടെ മറിമായത്തിലൂടെയും, മീഡിയ വണ്ണിലെ എം 80 മൂസയിലൂടെയുമാണ് വിനോദ് പ്രേക്ഷകര്‍ക്കിടയില്‍ താരമായത്. ഒട്ടേറെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications