വിശാല്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി: നടനെതിരെ രൂക്ഷ വിമർശനം, കോടതിയില്‍ വരണം
ചെന്നൈ: വിശാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാർക്ക് ആന്റണിയെന്ന ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ, സെപ്തംബർ 12 ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാനും വിശാലിനോട് ജസ്റ്റിസ് പി ടി ആശ നിർദ്ദേശിച്ചു. ഈ മാസം 15 നായിരുന്നു ഏറെ പ്രതീക്ഷയുമായി എത്തുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
ലൈക്ക പ്രൊഡക്ഷൻസിന് നൽകാനുള്ള 21.29 കോടി രൂപയിൽ 15 കോടി രൂപ നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് വിശാലിനെതിരെ ഫയൽ ചെയ്ത കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ലൈക്ക പ്രൊഡക്ഷൻസ് ഉടമയായ ജിഎൻ അൻബു ചെഴിയനിൽ നിന്ന് വിശാൽ 21 കോടിയിലധികം രൂപ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, ലൈക്ക പ്രൊഡക്ഷൻസ് രംഗത്തെത്തി.

30 ശതമാനം വാർഷിക പലിശ സഹിതം വിശാൽ മുഴുവൻ തുകയും ലൈക്കയ്ക്ക് തിരികെ നൽകാമെന്ന കരാറിലാണ് അൻബു ചെഴിയന്‍ പണം നൽകിയത്. എന്നാൽ, വിശാൽ പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ലൈക്ക കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് എട്ടിന് വിശാലിനോട് 15 കോടി രൂപ കെട്ടിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ആ സമയത്ത് തന്നെ വിശാലിനെ താൻ നിർമ്മിച്ചതോ ധനസഹായം നൽകിയതോ ആയ സിനിമകൾ തിയേറ്ററുകളിലോ ഓവർ-ദി-ടോപ്പ് (OTT) പ്ലാറ്റ്‌ഫോമുകളിലോ റിലീസ് ചെയ്യുന്നതിൽ നിന്നും കോടതി വിലക്കിയിരുന്നു. വിശാലിന്റെ പെരുമാറ്റം "സ്വീകാര്യമല്ല" എന്നും അത് "കോടതി ഉത്തരവുകൾ വഴിതിരിച്ചുവിടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും" ജസ്റ്റിസ് ആശ പറഞ്ഞു.
"ഒന്നാം പ്രതിയുടെ പെരുമാറ്റം സ്വീകാര്യമല്ലാത്തതും കോടതിയുടെ ഉത്തരവുകൾ മറികടക്കാൻ ലക്ഷ്യമിട്ടുള്ളതുമായ പെരുമാറ്റം പരിഗണിച്ച്, ഒന്നാം പ്രതി അഭിനയിച്ച "മാർക്ക് ആന്റണി" എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ട് ഈ കോടതി നിരോധന ഉത്തരവ് നൽകുന്നു. ഈ കോടതിയുടെ ഉത്തരവുകൾ ഒന്നാം പ്രതി ആവർത്തിച്ച് ലംഘിക്കുന്നത് കണക്കിലെടുത്ത് ഒന്നാം പ്രതിയോട് 12.09.2023 ന് ഈ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുന്നു," ഹൈക്കോടതി പറഞ്ഞു.
അതേസമയം, റിലീസ് ഹൈക്കോടതി തടഞ്ഞിട്ടില്ലെന്നും കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും മാർക്ക് ആന്റണിയുടെ നിർമാതാവ് വിനോദ് കുമാർ പ്രതികരിച്ചു. വിശാൽ കോടതിയിൽ ഹാജരാകാതിരുന്നാൽ മാത്രമേ റിലീസിന് വിലക്ക് നേരിടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications