• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പരസ്പര'ത്തിലെ സൂരജ് ബിജെപിയിലേക്ക്! വിവേക് ഗോപന്റെ സ്ഥിരീകരണം, തിരുവനന്തപുരത്ത് മത്സരിക്കാന്‍ താത്പര്യം

തിരുവനന്തപുരം: കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്ന് മത്സര രംഗത്തിറക്കുക എന്നതാണ് ഇത്തവണ ബിജെപി പരീക്ഷിക്കാന്‍ പോകുന്ന തന്ത്രം. ഇതിന്റെ ഭാഗമായി മെട്രോ മാന്‍ ഇ ശ്രീധരന്‍ ബിജെപിയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിഹാസ കായിക താരം പിടി ഉഷയും ബിജെപിയിലേക്ക് എത്തുമെന്ന് സൂചനകളുണ്ട്.

'സംപൂജ്യര്‍' ആകുമോ? കടുത്ത ആശങ്കയില്‍ ബിജെപി... സുരേന്ദ്രന്റെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്

പൊങ്കാല ചോദിച്ചുവാങ്ങി സന്ദീപ് വാര്യര്‍! ദൃശ്യം 2 വിന്റെ വിജയത്തിന് കാരണം നോട്ട് നിരോധനമെന്ന്... ശുഭം!!!

ഇതിന് പിറകെയാണ് സിനിമ- സീരിയല്‍ താരമായ വിവേക് ഗോപനും ബിജെപിയിലേക്ക് എത്തുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. വിവേക് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചിട്ടുള്ളത്. വിശദാംശങ്ങള്‍...

വിജയ് യാത്രയില്‍ അംഗത്വം

വിജയ് യാത്രയില്‍ അംഗത്വം

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയില്‍ ബിജെപിയില്‍ അംഗത്വമെടുക്കുമെന്നാണ് വിവേക് ഗോപന്‍ വ്യക്തമാക്കുന്നത്. ഫെബ്രുവരി 27 ന് ആയിരിക്കും ഇത്. ട്വന്റി ഫോര്‍ ന്യൂസിനോടാണ് വിവേക് ഗോപന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ചെറുപ്പം മുതലേ

ചെറുപ്പം മുതലേ

1983 ല്‍ തിരുവനന്തപുരത്താണ് വിവേക് ഗോപന്റെ ജനനം. ചെറുപ്പം മുതലേ താന്‍ ബിജെപി അനുഭാവിയാണ് എന്നാണ് വിവേക് ഗോപന്‍ പറയുന്നത്. വിവേക് ഗോപന്റെ ബിജെപി പ്രവേശനം സംബന്ധിച്ച് നേരത്തേയും ചില സൂചനകള്‍ പുറത്ത് വന്നിരുന്നു.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും വിവേക് ഗോപന്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആണ് താത്പര്യം എന്നും വ്യക്തമാക്കിയിട്ടുണ്ട് താരം. എന്നാല്‍ തിരുവന്തപുരത്തെ സീറ്റുകള്‍ക്കായി ഇപ്പോള്‍ തന്നെ ബിജെപിയില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.

 നാടിന് ഗുണമെന്ന്

നാടിന് ഗുണമെന്ന്

മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുന്നുണ്ട് വിവേക് ഗോപന്‍. ഇത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം. ബിജെപി പോലുള്ള ദേശീയ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുന്നത് നാടിന് ഗുണകരമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

ചിത്രം ആദ്യം, പ്രതികരണം ഇപ്പോള്‍

ചിത്രം ആദ്യം, പ്രതികരണം ഇപ്പോള്‍

വിവേക് ഗോപന്‍ ബിജെപിയില്‍ ചേരുന്ന എന്ന വാര്‍ത്ത കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കെ സുരേന്ദ്രന്‍, വിവി രാജേഷ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് പ്രചാരണം ശക്തമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി വിവേക് ഗോപന്‍ വോട്ട് ചോദിച്ച സംഭവവും ഉണ്ടായിരുന്നു.

പരസ്പരത്തിലെ സൂരജ്

പരസ്പരത്തിലെ സൂരജ്

സിനിമ- സീരിയല്‍ താരമാണ് വിവേക് ഗോപന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരസ്പരം സീരിയലിലെ സൂരജ് എന്ന കഥാപാത്രമാണ് വിവേകിനെ ഏറെ പ്രേക്ഷകപ്രിയനാക്കിയത്. 2013 ല്‍ തുടങ്ങിയ സീരിയല്‍ 2018 ല്‍ ആയിരുന്നു അവസാനിച്ചത്. മൊത്തം 1,525 എപ്പിസോഡുകള്‍ ആയിരുന്നു സംപ്രേഷണം ചെയ്തത്.

തിരുവനന്തപുരത്ത് ആരൊക്കെ

തിരുവനന്തപുരത്ത് ആരൊക്കെ

തിരുവനന്തപുരത്ത് നിന്ന് ഇതിനകം തന്നെ നടന്‍ കൃഷ്ണ കുമാര്‍ ബിജെപിയില്‍ എത്തിയിട്ടുണ്ട്. അദ്ദേഹം തലസ്ഥാന ജില്ലയില്‍ സീറ്റ് കൊതിക്കുന്നുണ്ട്. സൂപ്പര്‍ താരം സുരേഷ് ഗോപിയും തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തലസ്ഥാന ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല എന്നാണ് സൂചനകള്‍.

 മമ്മൂട്ടിയ്‌ക്കൊപ്പം

മമ്മൂട്ടിയ്‌ക്കൊപ്പം

മമ്മൂട്ടിയ്‌ക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് വിവേക് ഗോപന്‍- കുട്ടനാടന്‍ ബ്ലോഗ്, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ സിനിമകളിലാണത്. ഇത് കൂടാതെ ഒരു മരുഭൂമിക്കഥ, തത്സമയം ഒരു പെണ്‍കുട്ടി, ഈ അടുത്ത കാലത്ത്, അച്ഛാ ദിന്‍, കരിങ്കുന്നം സിക്‌സസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ട്രോളുകള്‍ ഏറ്റുവാങ്ങാന്‍ ഇ ശ്രീധരന്റെ ജീവിതം പിന്നേയും ബാക്കി!!! അടുത്ത മിസോറാം ഗവര്‍ണറോ.. ട്രോളോട് ട്രോൾ

നടന്‍ വിവേക് ഗോപന്‍ ബിജെപിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം

English summary
Cinema- Serial actor and Prasparam fame Vivek Gopan Confirms BJP entry, will join party on February 2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X