കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിവേക് ഗോപന്‍ ബിജെപിയിലേക്ക്; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം

Google Oneindia Malayalam News

തിരുവനന്തപുരം: നടന്‍ വിവേക് ഗോപന്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന് പ്രചാരണം. ബിജെപി സംസ്ഥാന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന നടന്റെ ഫോട്ടോകള്‍ പങ്കുവച്ചാണ് പ്രചാരണം നടക്കുന്നത്. നടന്‍ പ്രതികരണം ലഭിച്ചിട്ടില്ല. ബിജെപിയുമായി സഹകരിക്കുന്ന വ്യക്തിയാണ് വിവേക്. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അദ്ദേഹം വോട്ട് ചോദിച്ചിരുന്നു. സീരിയലിലും സിനിമകളിലും വേഷമിട്ട വിവേക് ഗോപന്‍ ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലാണ് ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

a

താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. ദേശീയതലത്തില്‍ ഈ ശ്രമങ്ങള്‍ ഏറെകുറെ വിജയിച്ചിരുന്നു. പ്രമുഖരായ സിനിമാ-കായിക താരങ്ങളെ നേരിട്ട് കണ്ട് സര്‍ക്കാര്‍ പദ്ധതികള്‍ വിശദീകരിക്കുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു ബിജെപി ദേശീയ നേതൃത്വം. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സമാനമായ നീക്കം നടത്തുമെന്ന സൂചനകള്‍ വന്നിരിക്കെയാണ് വിവേക് ഗോപന്‍ ബിജെപി അംഗത്വമെടുത്തു എന്ന വാര്‍ത്ത പരക്കുന്നത്.

ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!ഉഗ്രന്‍ നീക്കവുമായി മുസ്ലിം ലീഗ്; ജയന്തി രാജന്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാകും? 4 ചോദ്യങ്ങളില്‍ നിന്ന് രക്ഷ!!

സുരേഷ് ഗോപി, കൃഷ്ണകുമാര്‍, രാജസേനന്‍ എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബിജെപി ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. തമിഴ്‌നാട്ടിലും താരങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്ന ഖുഷ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. മാത്രമല്ല, നമിത, ഗൗതമി തുടങ്ങിയ നടിമാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. വിവേക് ഗോപന്റെ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണമാണ് ഇതുവരെയുള്ളത്. താരം ഔദ്യോഗികമായി ഉടന്‍ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്കല്‍പ്പറ്റ മുസ്ലിം ലീഗിനില്ല; കോണ്‍ഗ്രസ് തന്നെ എന്ന് മുല്ലപ്പള്ളി, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ റെഡി, 100 സീറ്റ്

English summary
Actor Vivek Gopan Joins BJP in the prescience of Kerala state leaders - Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X