കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഹരിമരുന്ന് കിട്ടുന്നത് നടന്‍മാര്‍ക്ക് മാത്രമല്ല; നിര്‍മാതാക്കള്‍ക്ക് മമ്മൂട്ടിയുടെ മറുപടി

Google Oneindia Malayalam News

കൊച്ചി: ശ്രീനാഥ് ഭാസി വിവാദത്തിന് പിന്നാലെ മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകം ആണ് എന്ന നിര്‍മാതാക്കളുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ മമ്മൂട്ടി രംഗത്ത്. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി മരുന്ന് ലഭിക്കുന്നത് എന്ന് മമ്മൂട്ടി തുറന്നടിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

ലഹരി ഉപയോഗിക്കരുത് എന്ന് ബോര്‍ഡ് എഴുതി വെക്കാം എന്നല്ലാതെ എന്ത് ചെയ്യാനാകും എന്നും മമ്മൂട്ടി ചോദിക്കുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് പൊതുസമൂഹമാണ് ചിന്തിക്കേണ്ടത് എന്നും ലഹരി ഉപയോഗം ഒട്ടും ഗുണകരമായ ഒരു കാര്യമല്ല എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

1

ലഹരി ഇപ്പോള്‍ സ്റ്റാര്‍സിന് മാത്രം അവൈയ്‌ലിബിള്‍ ആയിട്ടുള്ള സാധനം അല്ല. അത് എല്ലാവര്‍ക്കും ഉണ്ട്, കിട്ടുന്നുണ്ട്. ലഹരി ഉപയോഗം എന്ന് പറയുന്നത് ഒട്ടും ഗുണകരമായ ഒരു കാര്യമല്ല. നമ്മളൊക്കെ അനുകൂലിക്കേണ്ട ഒരു കാര്യവുമല്ല. എവിടെയായാലും സിനിമയിലായാലും ശരി പുറത്തായാലും ശരി. അത് ജീവന് അപകടമുണ്ടാക്കുന്ന ലഹരികള്‍ വരെയുണ്ട്.

'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍'അന്ന് കോംപ്രമൈസിനായി മമ്മൂക്കയുടെ പിറകെ നടന്നു, തിരിഞ്ഞ് നോക്കിയിട്ടില്ല'; ആഞ്ഞടിച്ച് ലിബര്‍ട്ടി ബഷീര്‍

2

സ്വാഭാവത്തില്‍ മാറ്റമുണ്ടാകുന്ന ലഹരികള്‍. അതിവിടെ അവൈയ്‌ലിബിള്‍ ആണ്. അതല്ലേ..നമ്മളെന്ത് ചെയ്യാനാ. ഉപയോഗിക്കാന്‍ പാടില്ല എന്ന് 'ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ല' എന്ന് പറഞ്ഞ് ബോര്‍ഡ് എഴുതിവെക്കാം. അല്ലാതെന്ത് ചെയ്യാനൊക്കും. അല്ലെങ്കില്‍ കള്ള് ഷാപ്പ് ഇവിടെ വെച്ചിട്ട് നമ്മള്‍ മദ്യനിരോധനം പറയാന്‍ പറ്റുമോ. അവൈയ്‌ലിബിള്‍ ആകുന്നു.

'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്'എന്തിനാണ് വിലക്കുന്നത്... പ്രശ്‌നക്കാരെ വെച്ച് സിനിമയെടുക്കാതിരുന്നാല്‍ പോരേ..?' എംഎ നിഷാദ്

3

അത് വളരെ ഗൗരവമായി ആലോചിക്കേണ്ട, നമ്മുടെ സമൂഹം ആലോചിക്കേണ്ട കാര്യമാണ്. നമ്മള്‍ അവിടെ ഇരുന്ന് പ്രൊഡ്യൂസര്‍മാരോ ആക്ടേഴ്‌സോ പത്രക്കാരോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പൊതുസമൂഹം ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യണോ എന്നുള്ളത് സമൂഹം ആലോചിക്കണം.

ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍ശ്രീനാഥ് ഭാസിയെ വിലക്കിയത് അച്ചടക്കം പഠിപ്പിക്കാന്‍, വിലക്ക് നീക്കിയിട്ടില്ല; മമ്മൂട്ടിയോട് നിര്‍മാതാക്കള്‍

4

അല്ലാതെ ഒറ്റ തിരിഞ്ഞ് ആള്‍ക്കാര്‍ അവിടെ ഇരുന്ന് പറഞ്ഞിട്ട് ഒരു കാര്യത്തിലും ഒരു നേട്ടവുമുണ്ടാകില്ല, എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നടന്‍ ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതിന് പിന്നാലെ ആയിരുന്നു സിനിമ സെറ്റില്‍ ലഹരി ഉപയോഗം എന്ന ചര്‍ച്ച വീണ്ടും ഉയര്‍ന്ന് വന്നത്.

5

ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനായി അദ്ദേഹത്തിന്റെ നഖം, തലമുടി, രക്തം എന്നിവയുടെ സാമ്പിളുകള്‍ പൊലീസ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നിന്ന് ആണ് ശേഖരിച്ചത്. അവതാരകയുടെ പരാതിയെ തുടര്‍ന്ന് പ്രസ്തുത അഭിമുഖത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

6

ഇതില്‍ ചില അസ്വാഭാവികതകള്‍ കണ്ടതിനെ തുടര്‍ന്ന് അഭിമുഖത്തിന്റെ മുഴുവന്‍ വീഡിയോയും പൊലീസ് പരിശോധിച്ചിരുന്നു. ഇതോടെയാണ് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയം പൊലീസില്‍ ജനിച്ചത്. ഇത് വ്യക്തമായി അറിയുന്നതിന് വേണ്ടിയാണ് ശ്രീനാഥ് ഭാസിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുന്നത്. അതേസമയം അവതാരകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

English summary
Actors are not the only ones who get drugs Mammootty's befitting reply to the producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X