Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആട്ടിയകറ്റിയ ​ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സം​ഗീതം'; ആസിഫ് അലിക്ക് പിന്തുണയുമായി അമ്മ

കാെച്ചി: എം ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ നടൻ ആസിഫ് അലിയെ അപമാനിച്ച സം​ഗീത സംവിധായകൻ രമേശ് നാരായണനെതിരെ താരസംഘടനയായ അമ്മ. ആട്ടിയകറ്റിയ ​ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സം​ഗീതം എന്ന കുറിപ്പോടെയാണ് അമ്മ ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ചിനിടെ ആണ് സംഭവം. ആന്തോളജി ചിത്രത്തിലെ സ്വർ​ഗം തുറക്കുന്ന സമയം എന്ന പടത്തിൽ രമേഷ് നാരായൺ സം​ഗീതം ഒരുക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് രമേഷ് നാരായണന് പുരസ്ക്കാരം സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെ ആയിരുന്നു ക്ഷണിച്ചത്. എന്നാൽ താല്പര്യം ഇല്ലാതെയായിരുന്നു രമേഷ് നാരായണൻ ആസിഫ് അലിക്ക് അരികിൽ നിന്നത്.

asif ali

ആസിഫ് അലിയിൽ നിന്നും രമേഷ് നാരായൺ പുരസ്ക്കാരം സ്വീകരിക്കാൻ മടി കാണിക്കുകയും പകരം സംവിധായകൻ ജയരാജനിനെ വിളിച്ച് വരുത്തി ആസിഫിന്റെ കയ്യിൽ നിന്ന് പുരസ്കാരമെടുത്ത് ജയരാജിന് കൈമാറി. തുടർന്ന് ജയരാജ് രമേശ് നാരയണന് പുരസ്കാരം നൽ‌കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വിമർശനം ഉയർന്നത്. രമേഷ് ആസിഫ് അലിയെ അപമാനിച്ചെന്നും പുരസ്കാരം സ്വീകരിക്കാത്തത് മാത്രമല്ല, ആസിഫലിയോട് സംസാരിക്കാനോ അഭിവാദ്യം ചെയ്യാനോ രമേഷ് നാരായണൻ തയ്യാറായില്ലെന്നാണ് ഉയരുന്ന വിമർശനം. ഈ സംഭവം വിവാദമായതോടെ രമേശ് നാരായണൻ വിശദീകരണവുമായി രം​ഗത്തെത്തി.

ആസിഫ് അലിയുടെ കയ്യിൽ നിന്ന് താൻ സന്തോഷത്തോടെയാണ് പുരസ്കാരം വാങ്ങിയതെന്നും അത് ജയരാജ് കൂടി തനിക്ക് തരണമെന്ന ആ​ഗ്രഹത്തിലാണ് അദ്ദേഹത്തിൽ നിന്ന് കൂടി സ്വീകരിച്ചതെന്നും ആണ് രമേശ് നാരായൺ പറഞ്ഞത്. പ്രചരിക്കുന്ന വീഡിയോ കണ്ട് എല്ലാവരും തെറ്റിദ്ധരിച്ചതാണെന്നും വലുപ്പ ചെറുപ്പം കാണിക്കുന്ന ആളല്ല താനെന്നും രമേശ് നാരായൺ പറഞ്ഞു.

ഒരാളുടെ അടുത്തും ഒരു വിവേചനവും കാണിക്കാത്ത ആളാണ് ഞാൻ‌. ആസിഫ് അലിയെ എനിക്ക് ഏറെ ഇഷ്ടമാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് തനിതക്ക് തന്നെ അറിയില്ലെന്നും ആസിഫ് അലിയെ തനിക്കേറെ ഇഷ്ടമാണെന്നും രമേശ് നാരായൺ പറഞ്ഞിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ജയരാജ് രം​ഗത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ അണിയറക്കാരെ വേദിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ രമേഷ് നാരായണനെ ആരും ക്ഷണിച്ചില്ല. ഇക്കാര്യം സംഘാടകരെ അറിയിച്ചപ്പോഴാണ് അദ്ദേഹത്തിന് പുരസ്ക്കാരം നൽകാൻ ആസിഫലിയെ ക്ഷണിച്ചത്. ആസിഫ് അലിയിൽ നിന്നും പുരസ്ക്കാരം വാങ്ങിയ ശേഷമാണ് തന്റെ പക്കൽ തന്നതെന്നും നടനെ രമേശിനെ അപമാനിച്ചതായി തോന്നിയില്ലെന്നും ജയരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+