കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വേത മേനോന്‍ വിവാദം; പ്രമുഖര്‍ പ്രതികരിക്കുന്നു

Google Oneindia Malayalam News

കൊല്ലം: പ്രസിഡന്‍സ് ട്രോഫി വള്ളം കളിക്കിടെ നടി ശ്വേതാ മേനോനെ അപമാനിക്കാന്‍ ശ്രമം നടന്നത് വന്‍ വിവാദമാകുകയാണ്. കൊല്ലം എം പിയായ എന്‍ പീതാംബരക്കുറുപ്പാണ് ശ്വേത മേനോന്റെ ശരീരത്ത് സ്പര്‍ശിച്ചത് എന്നാണ് ടി വി ചാനലുകള്‍ കാണിക്കുന്ന വീഡിയോയിലുള്ളത്.

എന്നാല്‍ തനിക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ് എന്ന് പീതാംബരക്കുറുപ്പ് പ്രതികരിച്ചു. ആരാണെന്ന് താന്‍ പറയുന്നില്ല എന്നും വീഡിയോ ദൃശ്യങ്ങളില്‍ നിന്നും കാണാമെന്നാണ് അവര്‍ പറയുന്നത്.

സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. പ്രതിപക്ഷം സംഭവത്തില്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്.

രഞ്ജിനി ഹരിദാസ്

രഞ്ജിനി ഹരിദാസ്

ഞാനായിരുന്നെങ്കില്‍ സംഭവം അവിടെത്തന്നെ ഇഷ്യൂ ആക്കിയേനെ. പരിപാടിക്ക് പോകുമ്പോള്‍ ആളുകള്‍ ദേഹത്ത് പിടിക്കാറുണ്ട്. അവിടെ വെച്ച് തന്നെ പ്രതികരിക്കുന്നതായിരുന്നു നല്ലത്.

ലിബര്‍ട്ടി ബഷീര്‍

ലിബര്‍ട്ടി ബഷീര്‍

കളിമണ്ണില്‍ അഭിനയിച്ച് നാണം കെട്ട് നില്‍ക്കുന്ന ശ്വേത മേനോന്‍ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയാണ്. പീതാംബരക്കുറുപ്പ് ശ്വേതയ്ക്ക് സംരക്ഷണം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. വിവാഗം ദൗര്‍ഭാഗ്യ കരമാണ്.

ഇന്നസെന്റ്

ഇന്നസെന്റ്

അമ്മ ശ്വേത മേനോന്റെ കൂടെയുണ്ട്. ശ്വേതയ്ക്ക് എല്ലാ സഹായവും ചെയ്യും. ബോംബെയില്‍ കിടക്കുന്ന ശ്വേതാ മേനോനെ വിളിച്ചുകൊണ്ട് വന്ന് അവിടേം ഇവിടേം പിടിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ'' അമ്മ പ്രസിഡണ്ട് ഇന്നസെന്റ് ചോദിച്ചു.

ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷ്മി

ശ്വേത അവിടെവെച്ച് തന്നെ പരാതി നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്. സംഭവം നിര്‍ഭാഗ്യകരമാണ്.

ഷാനിമോള്‍ ഉസ്മാന്‍

ഷാനിമോള്‍ ഉസ്മാന്‍

എന്തുകൊണ്ടാണ് ശ്വേത മേനോന്‍ പരാതി നല്‍കാത്തത്. പരാതി നല്‍കി നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

കൊടിയേരി ബാലകൃഷ്ണന്‍

കൊടിയേരി ബാലകൃഷ്ണന്‍

കേരളത്തിന് അപമാനമാണ് സംഭവം. എന്തുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.

അഡ്വ ജയശങ്കര്‍

അഡ്വ ജയശങ്കര്‍

ശ്വേതയെ അപമാനിച്ച ജനപ്രതിനിധിയുടെ പേരുപറയാന്‍ ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ മടിക്കുന്നത് എന്തുകൊണ്ടാണ്.

വനിതാ കമ്മീഷനംഗം ലിസി ജോസ്

വനിതാ കമ്മീഷനംഗം ലിസി ജോസ്

സംഭവം ദുഖകരമാണ്. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കണം.

ശ്രീവത്സന്‍ മേനോന്‍

ശ്രീവത്സന്‍ മേനോന്‍

നിയമനടപടികളുമായി മുന്നോട്ട് പോകും. കെ പി സി സി പ്രസഡിണ്ടിനെ വിവരം അറിയിച്ചിട്ടുണ്ട്.

ശ്വേത മേനോന്‍

ശ്വേത മേനോന്‍

സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടറോട് സൂചിപ്പിച്ചിട്ടുണ്ട്. വീഡിയോ കണ്ടാല്‍ സംഭവം വ്യക്തമാണ്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

English summary
Actress Shweta Menon has been reportedly harrassed in a public function in Kollam. Actors and Political leaders responding to incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X