Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസം പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമെന്ന് ശ്രീനിവാസന്‍ പറഞ്ഞോ?

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി പ്രശസ്ത നടന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ചര്‍ച്ചാ വിഷയമാണ്. സംഭവം എന്താണ്, ശ്രീനിവാസന്റെ അഭിപ്രായങ്ങളാണ് വിവാദമാക്കിയത്. കമ്യൂണിസത്തിനെതിരെയായിരുന്നു ശ്രീനിവാസന്റെ പോസ്റ്റുകള്‍. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതു ശ്രീനിവാസന്റെ പോസ്റ്റായിരുന്നോ?

അല്ലെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. സംഭവം വൈറലായപ്പോഴാണ് താരം ഇക്കാര്യം അറിയുന്നത്. കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. നുണപ്രചരണങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് ശ്രീനിവാസന്റെ തീരുമാനം. ഫോട്ടോ സഹിതമായിരുന്നു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റുകള്‍ ഇങ്ങനെ

പോസ്റ്റുകള്‍ ഇങ്ങനെ

കമ്യൂണിസം ഇന്നു പാവങ്ങളെ പറ്റിച്ച് ചിലര്‍ക്കു ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്. പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു. നേതാക്കള്‍ അതു ആഹാരമാക്കുന്നു. ഇങ്ങനെയാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീനിവാസന്റെ ഫോട്ടോ വെച്ച് അദ്ദേഹത്തിന്റെ അഭിപ്രായം എന്ന രീതിയിലാണ് എത്തിയത്.

വീനിത് ശ്രീനിവാസന്‍ പറഞ്ഞത്

വീനിത് ശ്രീനിവാസന്‍ പറഞ്ഞത്

അച്ഛന്‍ എനിക്കു തന്ന ആദ്യ ഉപദേശം നീ ഒരു കമ്യൂണിസ്റ്റായി ജീവിക്കാനാണ്. എന്നാല്‍, പിന്നീട് അച്ഛന്‍ അതു തിരുത്തി. നീ ഒരിക്കലും കമ്യൂണിസ്റ്റുകാരനാകരുതെന്ന് പറഞ്ഞു. അതു അച്ഛനു പറ്റിയ ഏറ്റവും വലിയൊരു തെറ്റാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു വിനീത് ശ്രീനിവാസന്റെ പോസ്റ്റ്.

രണ്ടു പോസ്റ്റുകളും വ്യാജം

രണ്ടു പോസ്റ്റുകളും വ്യാജം

രണ്ടു പേരുടെയും ഫോട്ടോ വെച്ച് പ്രചരിച്ച പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എന്നാല്‍, ഇതു രണ്ടു താരങ്ങളുടെയും അഭിപ്രായമല്ലായിരുന്നു. വ്യാജ പോസ്റ്റുകളാണെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

തിരിച്ചറിവിനു നന്ദി

തിരിച്ചറിവിനു നന്ദി

തിരിച്ചറിവിനു നന്ദി എന്ന തലക്കെട്ടോടെയാണ് പോസ്റ്റുകള്‍ പ്രചരിച്ചിരുന്നത്. ഇതു ശ്രീനിവാസന്റെ അഭിപ്രായമാണെന്നു ആളുകള്‍ വിശ്വസിക്കുകയായിരുന്നു.

ശ്രീനിവാസനും ഒന്നു ഞെട്ടി

ശ്രീനിവാസനും ഒന്നു ഞെട്ടി

പോസ്റ്റുകള്‍ വൈറലായതോടെയാണ് ശ്രീനിവാസന്‍ കാര്യങ്ങള്‍ അറിയുന്നത്. പോസ്റ്റ് കണ്ട താന്‍ ഞെട്ടിപ്പോയെന്നാണ് താരം വ്യക്തമാക്കിയത്. ഇങ്ങനെയൊരു അഭിപ്രായം എവിടെയും പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

പരാതി നല്‍കും

പരാതി നല്‍കും

സുഹൃത്തുക്കള്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട് പ്രചരിപ്പിച്ച ആള്‍ക്കെതിരെ പരാതി നല്‍കാനാണ് ശ്രീനിവാസന്റെ തീരുമാനം. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

മക്കള്‍ക്ക് ഇങ്ങനെയൊരു ഉപദേശം നല്‍കില്ല

മക്കള്‍ക്ക് ഇങ്ങനെയൊരു ഉപദേശം നല്‍കില്ല

ജീവിതത്തില്‍ ഒരിക്കലും മക്കള്‍ക്ക് രാഷ്ട്രീയ ഉപദേശം നല്‍കിയിട്ടില്ലെന്ന് ശ്രീനിവാസന്‍ പറയുന്നു. തന്റെ രാഷ്ട്രീയ നിലപാട് ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് തന്ത്രം

തിരഞ്ഞെടുപ്പ് തന്ത്രം

നുണപ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമാകാം. എന്നാല്‍, അതിനു തന്നെ ഉള്‍പ്പെടുത്തിയതു ശരിയായില്ല. ഇതിനെതിരെ പരാതി നല്‍കാനാണ് തീരുമാനമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+