ദിലീപിനെതിരെ സംസാരിച്ചാല്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമോ?
കൊച്ചി: സിനിമയില്‍ ആരാണ് വലിയനെന്ന് ചോദിച്ചാല്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒറ്റവാക്കില്‍ പറയുന്നത് പണവും സ്വാധീനവുമുള്ളയാള്‍ എന്നാണ്. സിനിമയില്‍ നിലനില്‍പ് ആഗ്രഹിക്കുകയും അതുവഴി പ്രശസ്തിയും തൊഴിലും ആഗ്രഹിക്കുന്നവരെല്ലാം പണമുള്ളവരെ ബഹുമാനിക്കേണ്ടതായി വരും. സിനിമാ മേഖല അടക്കിവാഴുന്നത് ഇവരാണെന്ന് ചുരുക്കും.
ഇത്തരത്തില്‍ മലയാള സിനിമയില്‍ കീരീടംവെക്കാത്ത രാജാവാണ് ദിലീപെന്നാണ് സംസാരം. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കുപോലും മേലെയാണ് ദിലീപിന്റെ സ്ഥാനം. ദിലീപ് അതിവ ഗുരുതരമായ കേസില്‍ അറസ്റ്റിലായിട്ടുപോലും ദിലീപിനെതിരെ വിരലിലെണ്ണാവുന്ന സിനിമാക്കാര്‍ മാത്രം പ്രതികരിച്ചത് ദിലീപിനെ ഭയന്നാണെന്നാണ് റിപ്പോര്‍ട്ട്.

ഏതെങ്കിലും രീതിയില്‍ ദിലീപിനെതിരെ തിരിഞ്ഞവരെയെല്ലാം സിനിമയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ദിലീപ് ശ്രമിച്ചതായി നേരത്തെതന്നെ വാര്‍ത്തകളുണ്ടായിരുന്നു. ആക്രമണത്തിനിരയായ നടിയും ദിലീപിന്റെ ഭാര്യ മഞ്ജുവും ഇത്തരത്തില്‍ എതിര്‍പ്പ് നേരിട്ടവരാണ്. മഞ്ജുവിന്റെ രണ്ടാവരവ് തടയാന്‍ പല കളികളും നടന്നിരുന്നതായും പറയപ്പെടുന്നു.
ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തില്‍പെട്ടിട്ടും ദിലീപിനെതിരെ സിനിമാക്കാര്‍ മൗനം പാലിച്ചത് സിനിമയില്‍ നിലനില്‍ക്കേണ്ടതിനാലാണ്. ദിലീപിനോട് കടുത്ത എതിര്‍പ്പുള്ളവര്‍പോലും വിമര്‍ശിക്കാതെ മൗനം പാലിക്കുകയായിരുന്നു. കൈയ്യയച്ച് സഹായം ചെയ്യുന്ന ദിലീപിന്റെ പ്രകൃതവും ഒരു വലിയ വിഭാഗത്തിന്റെ പിന്തുണയ്ക്ക് കാരണമായി. ദിലീപ് പുറത്തിറങ്ങിയതോടെ നേരത്തെ ദിലീപിനെ എതിര്‍ത്തിരുന്ന ചെറിയൊരു വിഭാഗത്തിന് ആശങ്കയുണ്ട്. വരും നാളുകളില്‍ മലയാള സിനിമയില്‍ ദിലീപ് വിരുദ്ധരും അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications