കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് രക്ഷയായി സോളാർ കേസ്..! എസ്പി സുദർശന് പണി കിട്ടി.. ദിലീപിനെ പൂട്ടാനുള്ള കുറ്റപത്രം വൈകും

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ഒരുക്കിയ പ്രതിരോധങ്ങളെയെല്ലാം ഭേദിച്ച് ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് സാധിച്ചില്ല. അതിനിടെ ദിലീപ് പുറത്തിറങ്ങി. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് സംശയിച്ചിരുന്നവരുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. അതേസമയം ദിലീപിന് എതിരായ കുറ്റപത്രം സമര്‍പ്പിക്കല്‍ ഇനിയും വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സോളാര്‍ കേസാണ് നിലവില്‍ ദിലീപിന് തുണയായിരിക്കുന്നത്.

ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!ഉമ്മൻചാണ്ടിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച് വിടി ബൽറാം.. ടിപി കൊലക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!

സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!സ്ഫോടനാത്മക വെളിപ്പെടുത്തലുമായി സരിത !! പീഡനം തന്നെ.. കേന്ദ്രത്തിൽ പിടിയുള്ള പ്രമുഖൻ!

കുറ്റപത്രത്തിന് മുൻപേ ജാമ്യം

കുറ്റപത്രത്തിന് മുൻപേ ജാമ്യം

ദിലീപ് ജയിലില്‍ കഴിഞ്ഞ 85 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. 90 ദിവസം തികയാന്‍ വെറും 5 ദിവസം മാത്രം ബാക്കി നില്‍ക്കേ ജാമ്യം നേടി ദിലീപ് പുറത്തിറങ്ങി. ഇതോടെ 90 ദിവസം എന്ന കടമ്പ പോലീസിന് മുന്നില്‍ ഇല്ലാതായി.

കെണിയായി സോളാർ

കെണിയായി സോളാർ

എന്നാല്‍ ദിലീപിന് എതിരായ കുറ്റപത്രം വൈകില്ല എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ കുറ്റപത്രം ഇനിയും വൈകാനാണ് സാധ്യത എന്നാണ് സൂചന. സോളാര്‍ കേസാണ് പോലീസിന് കെണിയായിരിക്കുന്നത്.

ഉദ്യോഗസ്ഥനെതിരെ നടപടി

ഉദ്യോഗസ്ഥനെതിരെ നടപടി

സോളാര്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ് പി സുദര്‍ശനനും ഇക്കൂട്ടത്തില്‍ പെടും.

സുദർശന് സ്ഥലംമാറ്റം

സുദർശന് സ്ഥലംമാറ്റം

സോളാര്‍ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം എസ്പി സുദര്‍ശനനേയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിരിക്കുകയാണ്. കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണിത്.

സോളാറിലെ സർക്കാർ നടപടി

സോളാറിലെ സർക്കാർ നടപടി

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് ഡിവൈഎസ്പി ആയിരിക്കുമ്പോള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത സോളാര്‍ കേസ് അന്വേഷിച്ച സംഘത്തില്‍ സുദര്‍ശനനും ഉണ്ടായിരുന്നു.

നടിയുടെ കേസിൽ തുടരുമോ

നടിയുടെ കേസിൽ തുടരുമോ

എറണാകുളം ക്രൈംബ്രാഞ്ച് എസിപിയായ സുദര്‍ശനനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ സുദര്‍ശന്‍ തുടരണമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

കുറ്റപത്രം അന്തിമഘട്ടത്തിൽ

കുറ്റപത്രം അന്തിമഘട്ടത്തിൽ

കുറ്റപത്രം തയ്യാറാക്കലിന്റെ അന്തിമഘട്ടത്തിലാണ് അന്വേഷണ സംഘം. ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മാറി പുതിയ ആള്‍ വരുന്നത് കുറ്റപത്രം തയ്യാറാക്കുന്നതില്‍ ഇനിയും കാലതാമസം വരുത്തും.

രഹസ്യമൊഴി ബാക്കി

രഹസ്യമൊഴി ബാക്കി

കേസില്‍ ചിലരുടെ രഹസ്യമൊഴികള്‍ രേഖപ്പെടുത്താന്‍ ബാക്കിയുണ്ട്. ഇവ രേഖപ്പെടുത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കാനുണ്ട്. ഗായിക റിമി ടോമിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം കോടതിയില്‍ രേഖപ്പെടുത്തുകയുണ്ടായി.

കുറ്റപത്രത്തിൽ അനിശ്ചിതത്വം

കുറ്റപത്രത്തിൽ അനിശ്ചിതത്വം

ബാക്കിയുള്ള രഹസ്യമൊഴികള്‍ കൂടി പൂര്‍ത്തിയാക്കി അടുത്ത ആഴ്ചയോടെ കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനാവും എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അതേസമയം അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിക്കില്ല എന്നാണ് പോലീസ് പറയുന്നത്. ദിലീപിന് എതിരായ തെളിവുകള്‍ നേരത്തെ തന്നെ ശേഖരിച്ചു കഴിഞ്ഞതാണ്. അത് കുറ്റപത്രത്തില്‍ ചേര്‍ക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം പറയുന്നു.

കാലതാമസം മനപ്പൂർവ്വമെന്ന്

കാലതാമസം മനപ്പൂർവ്വമെന്ന്

കേസില്‍ ദിലീപിന് എതിരായ അന്വേഷണം തുടങ്ങി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് വലിയ വീഴ്ചയായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.ദിലീപിനെതിരെ ലഭിച്ച തെളിവുകളുടെ അടസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുന്‍പേ കുറ്റപത്രം സമര്‍പ്പിക്കാമായിരുന്നു.

പോലീസിൽ അവിശ്വാസമുണ്ടാക്കി

പോലീസിൽ അവിശ്വാസമുണ്ടാക്കി

കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ അന്വേഷണ സംഘം മനപ്പൂര്‍വ്വം കാലതാമസമുണ്ടാക്കി എന്നാണ് ഒരു ഭാഗത്ത് നിന്നും അഭിപ്രായം ഉയരുന്നത്. ദിലീപ് പുറത്തിറങ്ങിയത് അന്വേഷണ സംഘത്തില്‍ പൊതുജനത്തിന് അവിശ്വാസമുണ്ടാക്കാന്‍ കാരണമായി എന്നും അഭിപ്രായമുയരുന്നുണ്ട്.

അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം

അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം

അതേസമയം കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മനോരമ നല്‍കിയ വാര്‍ത്ത പ്രകാരം ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റകൃത്യവുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ഇല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കൂടുതൽ അന്വേഷണം വേണം

കൂടുതൽ അന്വേഷണം വേണം

നിലവില്‍ പോലീസിന്റെ പക്കലുള്ള തെളിവുകള്‍ കോടതിയില്‍ വിചാരണയ്‌ക്കെത്തിയാല്‍ നിലനില്‍ക്കില്ലെന്നും ഒരു വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ടത്രേ. മാത്രമല്ല ചില മേഖലകളില്‍ കൂടുതല്‍ അന്വേഷണവും വേണ്ടതുണ്ടത്രേ.

English summary
Filing Chargesheet may take more time in actress abduction case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X