Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമ മയക്കുമരുന്ന് ലോബിയുടെ പിടിയില്‍; നടിയെ ആക്രമിച്ചതും ഇവര്‍? ഉത്തരം തേടി പോലീസ്

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ക്ക് അധോലോക ബന്ധമുണ്ടെന്ന് രാഷ്ട്രീയ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസന്വേഷണം അന്തിമ ഘട്ടത്തിലെത്തിയിരിക്കെ വ്യത്യസ്തമായ ഒരു റിപ്പോര്‍ട്ട്. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മയക്കുമരുന്ന് ലോബിക്ക് ബന്ധമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. പോലീസ് ഇതുസംബന്ധിച്ച് പരിശോധിക്കുന്നുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനിയും ഇവരെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് മലയാള സിനിമയും മയക്കുമരുന്ന് ലോബിയും തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കുന്നത്.

മയക്കുമരുന്ന് ലോബിക്ക് സ്വാധീനം വര്‍ധിച്ചു

മയക്കുമരുന്ന് ലോബിക്ക് സ്വാധീനം വര്‍ധിച്ചു

മലയാള സിനിമാ മേഖലയില്‍ അടുത്ത കാലത്ത് മയക്കുമരുന്ന് ലോബിക്ക് സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും ഇതാണ് പോലീസ് അന്വേഷണം ഈ ദിശയിലേക്ക് നീങ്ങാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ മയക്കുമരുന്ന് ലോബി പിടിമുറുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം

കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം

മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് ലോബി പ്രവര്‍ത്തിക്കുന്നതത്രെ. യുവതലമുറ ചിത്രങ്ങളില്‍ മയക്കുമരുന്നുകള്‍ വ്യാപകമാകുന്നുവെന്ന ആരോപണവും നേരത്തെയുള്ളതാണ്. ചില താരങ്ങള്‍ ഈ വിഷയത്തില്‍ പിടിയിലാകുകയും ചെയ്തിരുന്നു.

ഡിജെ പാര്‍ട്ടികളുടെ വ്യാപനം

ഡിജെ പാര്‍ട്ടികളുടെ വ്യാപനം

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികളുടെ വ്യാപനം വേഗത്തിലായതിന് പിന്നിലും സിനിമാ മേഖലയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയം പോലീസിനുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായവര്‍ക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമാ മേഖലയെ ദുരുപയോഗം ചെയ്യുന്നോ

സിനിമാ മേഖലയെ ദുരുപയോഗം ചെയ്യുന്നോ

മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിനും സിനിമാ മേഖലയെ ഉപയോഗിക്കുന്നുണ്ടോ, ഇതിന് പിന്നിലുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നീ കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

പള്‍സര്‍ സുനിക്ക് അധോലോക ബന്ധം

പള്‍സര്‍ സുനിക്ക് അധോലോക ബന്ധം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇയാള്‍ക്ക് അധോലോക ബന്ധമുണ്ടെന്ന് വരെ ചില രാഷ്ട്രീയ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മയക്കുമരുന്ന് ലോബിക്ക് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് പോലീസ് പറയാന്‍ കാരണം.

അറസ്റ്റ് ഉടനുണ്ടാകും

അറസ്റ്റ് ഉടനുണ്ടാകും

അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് അന്വേഷണ സംഘം ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കി അറസ്റ്റിലേക്ക് കടക്കുന്നത്. അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചില്‍ തന്നെ തങ്ങാന്‍ ഡിജിപി നിര്‍ദേശം നല്‍കി.

എന്തിന് അറസ്റ്റ് വൈകിക്കുന്നു

എന്തിന് അറസ്റ്റ് വൈകിക്കുന്നു

ആരോപണ വിധേയരെ ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണത്തിന്റെ ചിത്രങ്ങള്‍ കൂടി ലഭ്യമായതോടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഈ യോഗത്തില്‍ ഇതുവരെ ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കി. ഇനി അറസ്റ്റിലേക്ക് കടക്കാം എന്നാണ് തീരുമാനം. പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയിലായിരുന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അന്വേഷണ സംഘത്തിന്റെയും സംയുക്ത യോഗം. ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും യോഗത്തില്‍ അക്കമിട്ടു നിരത്തി. ഇനി എന്തിന് അറസ്റ്റ് വൈകിക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+