Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്താക്കിയാല്‍ അമ്മ രക്ഷപ്പെടുമോ? എക്‌സിക്യുട്ടീവ് പിരിച്ചുവിടണം, ഇന്നസെന്റ് കടിച്ചുതൂങ്ങുന്നു!!

ജനറല്‍ ബോഡി യോഗത്തില്‍ ബാബുരാജ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ യോഗം എടുത്ത തീരുമാനങ്ങള്‍ ശരിയായില്ലെന്ന് നടന്‍ പീന്നീട് തുറന്നടിച്ചു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായ ഉടനെ സിനിമാ ലോകത്ത് രണ്ട് അഭിപ്രായങ്ങള്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ദിനത്തില്‍ പ്രധാന താരങ്ങളെല്ലാം മൗനം പാലിച്ചു. പിന്നീട് നടിയോട് സഹതാപം പ്രകടിപ്പിച്ച് ഒരു യോഗം.

ദിവസങ്ങള്‍ കഴിയുമ്പോഴാണ് സുനി കേസിലെ വമ്പന്‍ സ്രാവുകളെ കുറിച്ച് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ നടന്‍ ദിലീപ് അറസ്റ്റിലായിരിക്കുന്നു. ആലുവ സബ് ജയിലില്‍ 14 ദിവസത്തെ റിമാന്റിലാണ് ദിലീപ്. അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കുകയും ചെയ്തു. അമ്മ ഭാരവാഹികള്‍ ആദ്യം സ്വീകരിച്ച നിലപാട് തെറ്റാണെന്ന് തെളിയുകയാണിവിടെ. യുവതാരങ്ങളുടെ നിലപാടുകള്‍ ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍ അമ്മയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ താരങ്ങള്‍.

പ്രഥ്വിരാജിന്റെ നിലപാടാണ് ശരി

പ്രഥ്വിരാജിന്റെ നിലപാടാണ് ശരി

നടിക്കെതിരേ ആക്രമണം ഉണ്ടായ ഉടനെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് നടന്‍ പ്രഥ്വിരാജ്. കൂടാതെ മഞ്ജുവാര്യര്‍, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ യുവ നടിമാരും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ജോയ് മാത്യു, ബാബുരാജ്, ആസിഫ് അലി തുടങ്ങിയവരും നടിക്ക് പിന്തുണ പ്രഖ്യാപിച്ചു.

മുകേഷിന്റെ ഖേദപ്രകടനം

മുകേഷിന്റെ ഖേദപ്രകടനം

എന്നാല്‍ ഒടുവില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പോലും ദിലീപിനെ അനുകൂലിച്ചാണ് പല നടന്‍മാരും സംസാരിച്ചത്. അധികമായി സംസാരിച്ച ഗണേഷ് കുമാര്‍, മുകേഷ്, ദേവന്‍ തുടങ്ങിയവുടെ നടപടി ഏറെ വിവാദമായി. ഇതിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ച നടനായിരുന്നു ബാബുരാജ്. ഇപ്പോള്‍ മുകേഷും ഖേദപ്രകടനം നടത്തിയിരിക്കുകയാണ്.

ബാബുരാജ് തുറന്നടിക്കുന്നു

ബാബുരാജ് തുറന്നടിക്കുന്നു

ജനറല്‍ ബോഡി യോഗത്തില്‍ ബാബുരാജ് പങ്കെടുത്തിരുന്നില്ല. എന്നാല്‍ യോഗം എടുത്ത തീരുമാനങ്ങള്‍ ശരിയായില്ലെന്ന് നടന്‍ പീന്നീട് തുറന്നടിച്ചു. പ്രമുഖ നടന്‍മാരുടെ മൗനത്തെയും അദ്ദേഹം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണം

എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണം

എന്നാല്‍ ഇപ്പോള്‍ ബാബുരാജ് പറയുന്നത് അമ്മയുടെ എക്‌സിക്യുട്ടീവ് സമിതി പിരിച്ചുവിടണമെന്നാണ്. ദിലീപ് അറസ്റ്റിലായത് ദുഖകരമായ സംഭവമാണെന്നു അഭിപ്രായപ്പെട്ട ബാബുരാജ് ജനറല്‍ ബോഡി വിളിച്ചുചേര്‍ത്ത് സംഘടന ക്രമീകരിക്കുകയും വേണമെന്നും ആവശ്യപ്പെട്ടു.

ഇന്നസെന്റ് തൂങ്ങിക്കിടക്കരുത്

ഇന്നസെന്റ് തൂങ്ങിക്കിടക്കരുത്

നിലവിലെ എക്‌സിക്യുട്ടീവ് കമ്മിറ്റി രാജിവയ്ക്കണം. അധ്യക്ഷന്‍ ഇന്നസെന്റ് സംഘടനയില്‍ തൂങ്ങിക്കിടക്കരുത്. അദ്ദേഹം മറ്റൊരാളെ സ്ഥാനം ഏല്‍പ്പിക്കണം. പുതിയ ശക്തരായ സമിതി സംഘടിപ്പിക്കണമെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

പുതിയ നിര്‍ദേശം

പുതിയ നിര്‍ദേശം

ജയറാം, സുരേഷ് ഗോപി, പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, മഞ്ജു വാര്യര്‍ എന്നിവരെല്ലാം ചേര്‍ന്ന് താല്‍ക്കാലികമായി ഒരു കമ്മിറ്റി രൂപീകരിക്കട്ടെയെന്നും ബാബുരാജ് പറഞ്ഞു. ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആവശ്യം. അംഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്ന കമ്മിറ്റിയാണ് വരേണ്ടതെന്നും ബാബുരാജ് പറഞ്ഞു.

പിന്തുണ കൂടുന്നു

പിന്തുണ കൂടുന്നു

ബാബുരാജിന്റെ ഈ ആവശ്യത്തിന് പിന്തുണ കൂടുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും അമ്മ പുനസംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. സംഘടനയുടെ ട്രഷററാണ് ദിലീപ്. ഇനി ആസ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണം. ഈ വേളയില്‍ പുനസംഘടന ഉണ്ടാകുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+