കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി ആരെയും ചോദ്യംചെയ്യില്ല; എല്ലാം തെളിഞ്ഞു, അറസ്റ്റ് ഉടന്‍!!

  • By Ashif
Google Oneindia Malayalam News

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ഏറെകുറെ പൂര്‍ത്തിയായി. ഗൂഢാലോചന കേസാണ് പോലീസ് ഒടുവില്‍ അന്വേഷിച്ചിരുന്നത്. സംഭവത്തിന് പിന്നിലെ എല്ലാ നിഗൂഢതകളും പോലീസിന് ബോധ്യപ്പെട്ടു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ആത്മവിശ്വാസത്തോടെ തെളിവെടുപ്പും ചോദ്യം ചെയ്യലും അവസാനിപ്പിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഈ ആഴ്ചതന്നെയുണ്ടാകുമെന്ന് മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യ പ്രതി പള്‍സര്‍ സുനി ചോദ്യം ചെയ്യലിനിടെ നല്‍കിയ വിവരങ്ങള്‍ പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല.

ശാസ്ത്രീയമായ തെളിവുകള്‍

ശാസ്ത്രീയമായ തെളിവുകള്‍

ശാസ്ത്രീയമായ തെളിവുകളാണ് പോലീസ് കാര്യമായും ആശ്രയിച്ചിട്ടുള്ളത്. പള്‍സര്‍ സുനി അടിക്കടി മൊഴികള്‍ മാറ്റിയതോടെ ഇയാള്‍ നല്‍കുന്ന വിവരങ്ങള്‍ പോലീസ് വിശ്വസിച്ചിരുന്നില്ല. തുടര്‍ന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള അന്വേഷണവുമായി പോലീസ് നീങ്ങിയത്.

ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍

ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍

ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി അറസ്റ്റ് ചെയ്യുകയാണ് പോലീസിന്റെ അടുത്ത നടപടി. അത് ഈ ആഴ്ച തന്നെയുണ്ടാകും.

ആരെ അറസ്റ്റ് ചെയ്യും

ആരെ അറസ്റ്റ് ചെയ്യും

സിനിമാ മേഖലയില്‍ നിന്നും മറ്റുമായി നിരവധി പേരെ ചോദ്യം ചെയ്തതും ആരോപണം നേരിട്ടതുമായ കേസാണിത്. അതുകൊണ്ട് തന്നെ ആരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നതാണ് എല്ലാവരും ഉറ്റു നോക്കുന്ന കാര്യം.

അന്വേഷണ സംഘം യോഗം ചേര്‍ന്നു

അന്വേഷണ സംഘം യോഗം ചേര്‍ന്നു

ഞായറാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘം പ്രത്യേക യോഗം ചേര്‍ന്ന് ഇതുവരെ ലഭിച്ച തെളിവുകളും വിവരങ്ങളും കോര്‍ത്തിണക്കാന്‍ ശ്രമിച്ചു. കഴിഞ്ഞാഴ്ച സമാനമായ യോഗം ചേര്‍ന്നിരുന്നെങ്കിലും ഈ കോര്‍ത്തിണക്കല്‍ പൂര്‍ത്തിയായിരുന്നില്ല.

പുതിയ കുറ്റപത്രം തയ്യാറാക്കലും അറസ്റ്റും

പുതിയ കുറ്റപത്രം തയ്യാറാക്കലും അറസ്റ്റും

തുടര്‍ന്നാണ് വീണ്ടും പലരെയും ചോദ്യം ചെയ്തതും മൊഴിയെടുത്തതും. ലഭ്യമായ പുതിയ വിവരങ്ങള്‍ കൂടി ചേര്‍ന്നാണ് ഇപ്പോള്‍ പോലീസ് അ്‌ന്വേഷണം അവസാനിപ്പിക്കുന്നത്. ഇനി പുതിയ കുറ്റപത്രം തയ്യാറാക്കലും അറസ്റ്റുമാണ്. ഈ നടപടികളിലേക്ക് കടക്കുകയാണ് പോലീസ്.

രഹസ്യമായ നീക്കങ്ങള്‍

രഹസ്യമായ നീക്കങ്ങള്‍

വളരെ രഹസ്യമായാണ് പോലീസ് അവസാനഘട്ട നടപടികള്‍ നീക്കുന്നത്. ഗൂഢാലോചന കേസില്‍ നേരിയ പിഴവ് സംഭവിച്ചാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി പ്രതികളെ വെറുതെ വിടും. അതുകൊണ്ട് എല്ലാ പഴുതുകളും അടച്ചാണ് കുറ്റപത്രം തയ്യാറാക്കുക.

ഗുണം ചെയ്തത് ഇവര്‍

ഗുണം ചെയ്തത് ഇവര്‍

സിബിഐയിലും മറ്റു അന്വേഷണ ഏജന്‍സികളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് കേസ് അന്വേഷണത്തിന് ചുക്കാന്‍ പിടിച്ച ഐജി ദിനേന്ദ്ര കശ്യപ്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്വേഷണത്തില്‍ ഏറെ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

ഡിജിപിയുടെ ഇടപെടല്‍

ഡിജിപിയുടെ ഇടപെടല്‍

കൂടാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കേസിന്റെ അന്തിമഘട്ടത്തില്‍ പൂര്‍ണമായും ഇടപെടുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എഡിജിപി ബി സന്ധ്യയും കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. അന്വേഷണ വിവരങ്ങള്‍ പുറത്തു പോകരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പള്‍സര്‍ സുനിയുടെ കത്ത്

പള്‍സര്‍ സുനിയുടെ കത്ത്

അതേസമയം, പള്‍സര്‍ സുനി നടന്‍ ദിലീപിന് എഴുതിയെന്ന് പറയുന്ന കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായില്ലെന്നാണ് വിവരം. സുനിയെയും കേസിലെ മറ്റു പ്രതികളെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുമിച്ച് ചോദ്യം ചെയ്തത് ഇവരെ

ഒരുമിച്ച് ചോദ്യം ചെയ്തത് ഇവരെ

വിഷ്ണു, മേസ്തിരി സുനില്‍, വിപിന്‍ലാല്‍ എന്നിവരെയാണ് സുനിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്തത്. പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ചുകൊടുത്തത് വിഷ്ണുവാണ്. ജയിലിലും പുറത്തും ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് മേസ്തിരി സുനിലാണ്. കത്തെഴുതി നല്‍കിയത് സഹതടവുകാരനായ വിപിന്‍ലാല്‍ ആണ്.

English summary
Actress Attack Case: Evidence for Conspiracy get to Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X