Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളൂരിനെ പൂട്ടാന്‍ തന്ത്രം മെനയുന്നു; നടിക്ക് വേണ്ടി രാജ്യത്തെ പ്രമുഖ അഭിഭാഷക, പിന്നില്‍ നടന്‍!!

കേസില്‍ സുനിക്ക് വേണ്ടി ആളൂര്‍ വക്കാലത്ത് ഏറ്റെടുത്ത ഉടനെ സാധാരണ അഭിഭാഷകരെ ഹാജരാക്കിയിട്ട് കാര്യമില്ലെന്ന് നടിയുടെ കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു.

തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവും ചോദ്യം ചെയ്യലും മൊഴിയെടുക്കലും വാര്‍ത്തകളില്‍ നിറയുമ്പോഴും നടിയോ കുടുംബമോ ഇതുവരെ ഒന്നും പ്രതികരിച്ചതായി കേട്ടിട്ടില്ല. ഒടുവില്‍ വന്നത് സഹോദരന്റെ ഫേസ്ബുക്ക് കമന്റ് മാത്രമാണ്. എന്നാല്‍ കോടതിയില്‍ കേസ് ശക്തമായി നേരിടാന്‍ ഒരുങ്ങുകയാണ് കുടുംബമെന്ന സൂചനയാണ് പുറത്തുവരുന്നത്.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ.ബിഎ ആളൂരാണ്. നേരത്തെ പല വിവാദ കേസുകളിലും ഹാജരായി പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടുന്നതില്‍ നിന്നു രക്ഷപ്പെടുത്തിയ വ്യക്തിയാണ് ആളൂര്‍. ഈ സാഹചര്യത്തില്‍ പ്രമുഖരായ അഭിഭാഷകരെ തന്നെ ഹാജരാക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

പ്രമുഖ അഭിഭാഷക എത്തും

പ്രമുഖ അഭിഭാഷക എത്തും

പള്‍സര്‍ സുനിയുടെ വക്കാലത്ത് ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രമുഖ അഭിഭാഷകയെ കോടതിയില്‍ ഹാജരാക്കാനാണ് നടിയുടെ കുടുംബത്തിന്റെ തീരുമാനം. ഒരു അഭിഭാഷകയാണ് ഹാജരാകുകയെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

 മൗനം പാലിക്കും

മൗനം പാലിക്കും

വിഷയത്തില്‍ ഇപ്പോള്‍ മൗനം പാലിക്കാനാണ് നടിക്കും കുടുംബത്തിനും ലഭിച്ചിരിക്കുന്ന നിയമോപദേശം. കേസ് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട് സംസാരിക്കേണ്ടെന്നാണ് നിര്‍ദേശം.

നടന്‍ സുരേഷ് ഗോപി ഒപ്പം

നടന്‍ സുരേഷ് ഗോപി ഒപ്പം

അതേസമയം, നടിക്ക് വേണ്ടി അഭിഭാഷകരെ തേടുന്നതിനും കരുക്കള്‍ നീക്കുന്നതിനും നടന്‍ സുരേഷ് ഗോപി ഒപ്പമുണ്ട്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അഭിഭാഷകയുമായി സംസാരിച്ചതു ഇദ്ദേഹമാണെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തത്.

നടിയുടെ സുഹൃത്തുക്കളും കൂടെ

നടിയുടെ സുഹൃത്തുക്കളും കൂടെ

നടിയുടെ സുഹൃത്തുക്കളും വുമണ്‍ ഇന്‍ സിനിമ കളക്ടീവിലെ അംഗങ്ങളായ താരങ്ങളും നടിക്കൊപ്പം തന്നെയുണ്ട്. ഇവരും അഭിഭാഷകയെ കണ്ടെത്താന്‍ സഹായങ്ങള്‍ നല്‍കി. ഇനി കോടതിയില്‍ നേരിടാമെന്ന തീരുമാനത്തിലാണ് നടിയുടെ കുടുംബം.

ഇതുവരെ പുറത്തുവിട്ടിട്ടില്ല

ഇതുവരെ പുറത്തുവിട്ടിട്ടില്ല

എന്നാല്‍ അഭിഭാഷക ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസിന്റെ അവസാന രൂപം ലഭിച്ചതിന് ശേഷം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അതുകൊണ്ട് തന്നെ ഇവര്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിഷയത്തില്‍ പ്രതികരിക്കില്ല.

ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തു

ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തു

കേസില്‍ സുനിക്ക് വേണ്ടി ആളൂര്‍ വക്കാലത്ത് ഏറ്റെടുത്ത ഉടനെ സാധാരണ അഭിഭാഷകരെ ഹാജരാക്കിയിട്ട് കാര്യമില്ലെന്ന് നടിയുടെ കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും പ്രമുഖ അഭിഭാഷകരുടെ പട്ടിക തയ്യാറാക്കി അന്തിമ തീരുമാനമെടുത്തത്.

സൗമ്യ വധക്കേസ്

സൗമ്യ വധക്കേസ്

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് തൂക്കു കയര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. തൂക്കു കയറില്‍ നിന്നു പ്രതി രക്ഷപ്പെടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+