Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധനം കാവ്യയുടെ കടയില്‍ കൊടുത്തു; രഹസ്യമൊഴി പുറത്ത്, സിനിമാ ലോകം ഞെട്ടലില്‍!!

ജയിലിലെ സെല്ലിനുള്ളില്‍ നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചതെന്നും രഹസ്യമൊഴിയിലുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. മലയാള സിനിമാ വ്യവസായത്തെ മൊത്തം തകര്‍ക്കുന്നതാകുമോ ഈ സംഭവം എന്ന ആശങ്ക വ്യാപകമായി. ഏറ്റവും ഒടുവില്‍ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ മൊഴി പുറത്തായതോടെയാണ് ഈ ആശങ്ക ശക്തമായത്.

ജയിലില്‍ പള്‍സര്‍ സുനിയുടെ കൂടെ സെല്ലിലുണ്ടായിരുന്ന ജിന്‍സന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജിന്‍സണ്‍ നേരത്തെ മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് മൊഴിയിലുള്ളതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പോലീസിന് ഏറെ നാളുകള്‍ക്ക് ശേഷവും കണ്ടെത്താനായിരുന്നില്ല. ഇത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതിന് തൊട്ടുമുമ്പാണ് കാവ്യയുടെ കടയില്‍ പോലീസ് പരിശോധന നടത്തിയത്.

എല്ലാം താന്‍ കേട്ടു

എല്ലാം താന്‍ കേട്ടു

പള്‍സര്‍ സുനി സംവിധായകന്‍ നാദിര്‍ഷായെ ഫോണില്‍ വിളിക്കുന്നത് കേട്ടുവെന്നാണ് ജിന്‍സണ്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴി. ഫോണില്‍ സംസാരിക്കുന്നതിനിടെ തര്‍ക്കിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ജിന്‍സണ്‍ മൊഴി നല്‍കി.

കാവ്യാമാധവന്റെ കടയില്‍

കാവ്യാമാധവന്റെ കടയില്‍

എന്തോ ഒരു സാധനം ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ കടയില്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നു സുനി പറഞ്ഞത്. ഈ ഏല്‍പ്പിച്ച സാധനം എന്താണെന്ന് വ്യക്തമല്ലെന്നും ജിന്‍സണ്‍ പറഞ്ഞു.

ഫോണ്‍ ചെയ്തത് സെല്ലില്‍ നിന്ന്

ഫോണ്‍ ചെയ്തത് സെല്ലില്‍ നിന്ന്

ജയിലിലെ സെല്ലിനുള്ളില്‍ നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചതെന്നും രഹസ്യമൊഴിയിലുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് ചിലര്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയെന്നും ഇതുംസബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെന്നും നാദിര്‍ഷാ നേരത്തെ പറഞ്ഞിരുന്നു.

പ്രതിഫലത്തെ കുറിച്ച്

പ്രതിഫലത്തെ കുറിച്ച്

സംസാരിച്ചത് പ്രതിഫലത്തെ കുറിച്ചാണെന്നും ജിന്‍സണ്‍ മൊഴി നല്‍കി. ഫോണ്‍ ചെയ്യുമ്പോള്‍ സുനി തര്‍ക്കുന്നതായി തോന്നിയിട്ടില്ല. സൗഹാര്‍ദ പരമായിരുന്നു സംസാരമെന്നും രഹസ്യമൊഴിയില്‍ പറയുന്നു.

പ്രതിയുമായി ബന്ധമുണ്ട്?

പ്രതിയുമായി ബന്ധമുണ്ട്?

ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ആരോപണങ്ങള്‍ ഉയരുന്ന വ്യക്തികള്‍ പ്രതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇതില്‍ നിന്നു ലഭിക്കുന്നത്.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കാവ്യാ മാധവന്റെ കൊച്ചിയിലെ കടയില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വീണ്ടും പോലീസ് ചോദ്യം ചെയ്യുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തും?

അറസ്റ്റ് രേഖപ്പെടുത്തും?

കഴിഞ്ഞാഴ്ച ചോദ്യം ചെയ്തതിന് പുറമെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനും പിന്നീട് ലഭിച്ച വിവരങ്ങളില്‍ വിശദീകരണം ചോദിക്കാനുമാണ് വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം, ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അറസ്റ്റുണ്ടാകുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

പോലീസ് കരുതലോടെ

പോലീസ് കരുതലോടെ

പോലീസിന്റെ നീക്കം വളരെ കരുതലോടെയാണ്. ഐജി ദിനേന്ദ്ര കശ്യപിനോട് കൊച്ചിയില്‍ തമ്പടിച്ച് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും കേസില്‍ അറസ്റ്റുണ്ടാകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

തകര്‍ക്കുന്ന വിവരങ്ങള്‍

തകര്‍ക്കുന്ന വിവരങ്ങള്‍

ഒരു പക്ഷേ, മലയാള സിനിമാ മേഖലയെ തകര്‍ക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പോലീസിന് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന സൂചന. ഇനി അറസ്റ്റ് മാത്രം നടക്കാനുള്ളൂവെന്നും പോലീസ് സൂചിപ്പിക്കുന്നു.

എന്തിന് അറസ്റ്റ് വൈകിക്കുന്നു

എന്തിന് അറസ്റ്റ് വൈകിക്കുന്നു

പോലീസ് ആസ്ഥാനത്ത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ അധ്യക്ഷതയില്‍ കേസുമായി ബന്ധപ്പെട്ട് യോഗം നടന്നിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അന്വേഷണ സംഘത്തിന്റെയും സംയുക്ത യോഗമാണ് നടന്നത്. ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും യോഗത്തില്‍ അക്കമിട്ടു നിരത്തി. ഇനി എന്തിന് അറസ്റ്റ് വൈകിക്കുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+