Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ അഞ്ചംഗ സംഘം; രണ്ടുപേര്‍ കസ്റ്റഡിയില്‍, കൊച്ചിയില്‍ നടന്നത്

നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി.

കൊച്ചി: പള്‍സര്‍ സുനി ഉള്‍പ്പെട്ട സംഘമാണ് മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നത് നാല് പേരാണെന്നാണ് പോലീസിന് ആദ്യം ലഭ്യമായ സൂചന. പക്ഷേ ഇപ്പോള്‍ പോലീസ് പറയുന്നത് അഞ്ചുപേരുണ്ടായിരുന്നുവെന്നാണ്.

2011ല്‍ നടന്ന ഈ സംഭവത്തില്‍ ഒരാളെ പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിയുകയും ചെയ്തു. ഈ സംഭവത്തില്‍ തിങ്കളാഴ്ചയാണ് പോലീസ് കേസെടുത്തത്.

സുനിയെ കസ്റ്റഡിയില്‍ വാങ്ങും

സുനിയെ കസ്റ്റഡിയില്‍ വാങ്ങും

ഈ കേസില്‍ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും പള്‍സര്‍ സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. എറണാകുളം സിറ്റി പോലീസാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. സിജെഎം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പോലീസ് അറിയിച്ചു.

ഹോട്ടലിലേക്കുള്ള വഴിയില്‍ സംഭവിച്ചത്

ഹോട്ടലിലേക്കുള്ള വഴിയില്‍ സംഭവിച്ചത്

ജോണി സാഗരിക നിര്‍മിച്ച ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ഹോട്ടലില്‍ എത്തിക്കാമെന്ന വ്യാജേനയായിരുന്നു സുനിയും സംഘവും പദ്ധതി തയ്യാറാക്കിയത്.

ലക്ഷ്യമിട്ടതും കിട്ടിയതും

ലക്ഷ്യമിട്ടതും കിട്ടിയതും

ഒരു യുവ നടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീരുമാനം. പക്ഷേ ആ നടി വന്നില്ല. എത്തിയത് മറ്റൊരു നടി. ടെമ്പോ ട്രാവലറില്‍ കയറിയപ്പോള്‍ വാഹനം മറ്റൊരു വഴിക്ക് നീങ്ങുകയായിരുന്നു. ഈ സമയം നടി നിര്‍മാതാവിനെയും ഭര്‍ത്താവിനെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ട്

കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ട്

ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ഹോട്ടല്‍ മുറി കുറഞ്ഞ വാടകക്ക് തരാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ ഒരാള്‍ സമീപിച്ചിരുന്നു. ഇയാളും ക്വട്ടേഷന്‍ സംഘത്തിലുള്ളതാണെന്ന് പോലീസ് പറയുന്നു.

ചുമത്തിയ വകുപ്പുകള്‍

ചുമത്തിയ വകുപ്പുകള്‍

സംഭവത്തില്‍ ജോണി സാഗരികയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകളാണ് സുനി ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരേയും ചുമത്തിയിട്ടുള്ളത്.

നിര്‍മാതാവിന്റെ ഭാര്യ

നിര്‍മാതാവിന്റെ ഭാര്യ

സുനിയും സംഘവും പ്രതീക്ഷിച്ച നടിക്ക് പകരമെത്തിയത് പ്രമുഖ നിര്‍മാതാവിന്റെ ഭാര്യയായ പ്രശസ്ത നടിയായിരുന്നു. അന്ന് കുറ്റകൃത്യത്തില്‍ പങ്കാളിയായ കോതമംഗലം സ്വദേശി എബിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജോണി സാഗരികയുടെ മൊഴി

ജോണി സാഗരികയുടെ മൊഴി

ജോണി സാഗരിക തിങ്കളാഴ്ച സംഭവത്തില്‍ പോലീസിന് മൊഴി നല്‍കി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. തൊട്ടുപിന്നാലെ ആയിരുന്നു എബിന്റെ അറസ്റ്റ്. മറ്റു രണ്ടു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നവംബറില്‍ നടന്നത്

നവംബറില്‍ നടന്നത്

സുനിലും സംഘവും തട്ടിക്കൊണ്ടുപോവാന്‍ പദ്ധതിയിട്ട നടി യുവ സംവിധായകന്റെ ഭാര്യ കൂടിയായിരുന്നു. 2011 നവംബറിലാണ് സംഭവം നടന്നത്.

ഹോട്ടല്‍ പ്രതിനിധി

ഹോട്ടല്‍ പ്രതിനിധി

സുനിലിന്റെ നിര്‍ദേശമനുസരിച്ച് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ പ്രതിനിധിയന്ന പേരില്‍ ഒരാള്‍ ജോണി സാഗരികയെ സമീപിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ നടീനടന്‍മാര്‍ക്ക് താമസസൗകര്യമൊരുക്കാമെന്ന് ഇയാള്‍ വാഗ്ദാനം നല്‍കി. ജോണി സാഗരിക ഇതിനു സമ്മതം മൂളുകയും ചെയ്തു.

 ആള്‍മാറിയത് ഇങ്ങനെ

ആള്‍മാറിയത് ഇങ്ങനെ

ഡ്രൈവറും മറ്റൊരാളും കൂടി വാഹനവുമായി സംഭവ ദിവസം റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു. എന്നാല്‍ നിര്‍മാതാവിന്റെ ഭാര്യയായ യുവനടി അന്നു വന്നില്ല. പകരം മറ്റൊരു നിര്‍മാതാവിന്റെ ഭാര്യയായ നടിയും സഹായിയുമാണ് അന്നു വന്നത്.

നഗരത്തില്‍ വട്ടംകറക്കിയത്

നഗരത്തില്‍ വട്ടംകറക്കിയത്

നടിക്കൊപ്പം വാഹനത്തില്‍ കയറ്റിയ സഹായിയെ കുമ്പളത്ത് ഇറക്കുകയായിരുന്നു. തുടര്‍ന്നു നടിയെ വാഹനത്തില്‍ നഗരം മുഴുവന്‍ കറക്കി. സുനിലില്‍ നിന്നു വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ വട്ടംകറക്കല്‍. ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ആളുടെയും നീക്കത്തില്‍ സംശയം തോന്നിയ നടി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറയുകയായിരുന്നു. ഭര്‍ത്താവ് ജോണി സാഗരികയെയും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+