കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ വന്‍വഴിത്തിരിവ്; ഫോണ്‍വിളിച്ച അജ്ഞാതനെ പിടികൂടി, കോള്‍ ലിസ്റ്റില്‍ ഇടത് എംപിയും

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവനടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് നാളുകളേറെയായെങ്കിലും വിചാരണ ഇതുവരെ തുടങ്ങാന്‍ സാധിച്ചിട്ടില്ല. കേസില്‍ വിചാരണ നീണ്ടിക്കൊണ്ടുപോവാന്‍ ദിലീപുള്‍പ്പടേയുള്ള പ്രതികള്‍ മനപ്പൂര്‍വ്വ ശ്രമംനടത്തുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. കേസില്‍ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീം കോടതി അഭിഭാഷകന്‍ റോത്തഗി എത്തുന്നു എന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നു.

<strong>സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചു; 18 വര്‍ഷത്തെ ഭരണം ബിജെപ്പിക്ക് നഷ്ടമായി; ഇനി നോട്ടം പാലക്കാട്ട്‌</strong>സിപിഎമ്മിനെ യുഡിഎഫ് പിന്തുണച്ചു; 18 വര്‍ഷത്തെ ഭരണം ബിജെപ്പിക്ക് നഷ്ടമായി; ഇനി നോട്ടം പാലക്കാട്ട്‌

കേസിലെ പ്രധാനതെളിവായേക്കാവുന്ന സിം കാര്‍ഡും പെന്‍ഡ്രൈവും പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത് ദിലീപിന് അനുകൂലമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടേയാണ് ദിലീപുമായി മണിക്കൂറുകളോളം ഫോണില്‍ ബന്ധപ്പെട്ട വ്യക്തിയെ പോലീസ് പിടികൂടിയത്.

ഫോണ്‍ വിവരങ്ങള്‍

ഫോണ്‍ വിവരങ്ങള്‍

നടി അക്രമിക്കപ്പെട്ടതിനേ തുടര്‍ന്ന് ദിലീപ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന നാളുകളിലെ അദ്ദേഹത്തിന്റെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍ പോലീസിനെ ഏറെ കുഴക്കിയത് മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച ഒരു വ്യക്തിയായിരുന്നു.

പലപ്പോഴായി

പലപ്പോഴായി

നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഒരാള്‍ പലപ്പോഴായി മണിക്കൂറുകളോളം ദിലീപുമായി ഫോണില്‍ സംസാരിച്ചിരുന്നത് അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒടുവില്‍

ഒടുവില്‍

ദീര്‍ഘനാളായി അന്വേഷണ സംഘം ഇയാളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

ഇന്നസെന്റിനേയും

ഇന്നസെന്റിനേയും

താരസംഘടനയുടെ പ്രസിഡന്റായിരുന്ന ഇടത് എംപി ഇന്നസെന്റിനേയും ഇയാള്‍ വിളിച്ചിരുന്നു. എന്നാല്‍ സംഭാഷണത്തില്‍ ദുരൂഹത തോന്നിയ ഇന്നസെന്റ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാര ്അന്വേഷണസംഘം ഇയാള്‍ക്കായി വിശദമായി തെരഞ്ഞിട്ടും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്‍ഐഎ

എന്‍ഐഎ

തുടര്‍ന്നു എന്‍ഐഎ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെപൊക്കുന്നത്. പല ഉന്നത വ്യക്തികളുമായി ബന്ധം പുലര്‍ത്തുന്ന ഇയാളെക്കുറിച്ച് തമിഴ്‌നാട് പോലീസിന്റെ ക്യൂബ്രാഞ്ചും അന്വേഷിച്ചിരുന്നതായി മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

ചോദ്യം ചെയ്തു

ചോദ്യം ചെയ്തു

ഇയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഗ്രാമത്തില്‍ നിന്ന് പിടികൂടിയ ഇയാളെ ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. വിട്ടയച്ചെങ്കിലും ഇയാള്‍ ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്. കേസില്‍ നിര്‍ണ്ണായകമായ പെന്‍ഡ്രൈവും സിം കാര്‍ഡും ഇയാളുടെ കൈവശമാണോ സൂക്ഷിച്ചിട്ടുണ്ടാവുക എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

റോത്തഗി

റോത്തഗി

അതിനിടെ ദിലീപിന് വേണ്ടി വാദിക്കാന്‍ സുപ്രീംകോടതിയിലെ അഭിഭാഷകന്‍ റോത്തഗി എത്തുമെന്നാണ് ഇന്ന് പുറത്തുവന്ന മറ്റൊരു വാര്‍ത്ത. നടിയെ ആക്രമിച്ച കേസില്‍ തന്നെ മനപ്പൂര്‍വ്വം പ്രതി ചേര്‍ത്തതാണ് എന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്. നാളെ ദിലീപിന് വേണ്ടി മുകുള്‍ റോത്തഗി ആയിരിക്കുമോ കോടതിയില്‍ ഹാജരാവുക എന്ന ആകാംഷയിലാണ് നിയമവൃത്തങ്ങളും സിനിമാ ലോകവും ഉള്ളത്.

കൂടിക്കാഴ്ച

കൂടിക്കാഴ്ച

ജൂലൈ മൂന്നാമത്തെ ആഴ്ചയിലാണ് ദിലീപ് ദില്ലിയിലെത്തി മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്തയില്‍ പറയുന്നു. ദില്ലി സുന്ദര്‍ നഗറിലെ റോത്തഗിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. 25 മിനുറ്റോളും റോത്തഗിയും ദിലീപും തമ്മില്‍ കേസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.

ബന്ധപ്പെട്ടത്

ബന്ധപ്പെട്ടത്

ദിലീപിനൊപ്പം കേരളത്തില്‍ നിന്നുള്ള ഒരു അഭിഭാഷകനും മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ അഭിഭാഷകരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തരേന്ത്യയിലെ ഒരു സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ വഴിക്കാണ് മുകുള്‍ റോത്തഗിയുമായി ദിലീപ് ബന്ധപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്.

<strong>യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരന്‍ രാജിവെച്ചു, രൂക്ഷവിമർശനവുമായി ലീഗ്, കലാപം അടങ്ങാതെ ഐക്യമുന്നണി</strong>യുഡിഎഫില്‍ പൊട്ടിത്തെറി; സുധീരന്‍ രാജിവെച്ചു, രൂക്ഷവിമർശനവുമായി ലീഗ്, കലാപം അടങ്ങാതെ ഐക്യമുന്നണി

English summary
actress abuse case police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X