Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

ചുംബന സമരത്തെക്കുറിച്ച് അരുന്ധതി പറയുന്നു, ഇതില്‍ നേതാക്കളുണ്ടോ?

Posted by:
Updated: Wednesday, November 18, 2015, 18:34 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചുംബന സമരത്തില്‍ പ്രശസ്തരായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ പിടിയിലായതോടെ ചുംബനസമരത്തില്‍ പങ്കെടുത്തവരെല്ലാം വീണ്ടും വിവാദത്തിലായി. ഇതിനെതിരെ നടിയും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥിയുമായ അരുന്ധതിയും രംഗത്തെത്തി. മനോരമ ഓണ്‍ലൈനു നല്‍കി അഭിമുഖത്തിലാണ് അരുന്ധതി വ്യക്തമാക്കിയത്.

ചുംബന സമരത്തില്‍ പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് ഹൈദരാബാദ് യുണിവേഴ്‌സിറ്റിയില്‍ ചുംബന സമരം നടത്തിയിരുന്നു. അന്ന ്അരുന്ധതിക്കെതിരെ പോലിസ് കേസെടുത്തു. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്നാ ആരോപിച്ചായിരുന്നു കേസ്.

ചുംബന സമരം

സദാചാര പോലിസിന്റെ നയങ്ങള്‍ക്കെതിരെ 2014 നവംബര്‍ 2 നാണ് കേരളത്തിലെ വിവിധയിടങ്ങളില്‍ ചുംബന സമരം സംഘടിപ്പിച്ചത്. വ്യത്യസ്തമായ പ്രതിഷേധ രീതിയായിരുന്നു.

ചുംബന സമരത്തിന് നേതാവോ ചട്ടക്കൂടോ ഇല്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ ലോറികളിലും മറ്റും ആളുകളെ കൊണ്ടുവന്നിറക്കി ചെയ്യുന്ന സമരം പോലെ അല്ല ചുംബന സമരം. ഇതി സംഘടനയുടെ നിഴലില്ല പോരാടിയത്. ഇതില്‍ നേതാവോ ചട്ടക്കൂടോ ഇല്ല.

ചുംബന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കല്ലെറിയരുത്

ചുംബന സമരത്തിന് സംഘടനയോ ചട്ടക്കൂടോ ഇല്ല, ഇതില്‍ പങ്കെടുത്ത രണ്ടുപേര്‍ അറസ്റ്റി ലാകുമ്പോള്‍ ചുംബന സമരത്തില്‍ പങ്കുടുത്ത എല്ലാവര്‍ക്കും നേരെ എങ്ങനെ കല്ലെറിയാനാവും.

ചുംബന സമരത്തില്‍ പങ്കടുത്ത എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ടാവണമോ?

എല്ലാവര്‍ക്കും നേരെ കല്ലെറിയുന്നുണ്ടെങ്കില്‍ അവര്‍ക്കെല്ലാം പങ്കുണ്ടെന്ന മട്ടില്‍ വാര്‍ത്തകള്‍ എഴുതാമോ

അനാവശ്യമായി വാളെടുക്കുന്നു

ചുംബന സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അനാവശ്യമായി വാളെടുക്കുന്നു. ഈ ഉറഞ്ഞു തുള്ളല്‍ വിഡ്ഢിത്തം മാത്രമാണ്

മലയാളി സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്താന്‍

സാമൂഹിക മാധ്യമത്തിലൂടെ പടച്ചുവിടുന്ന ഇത്തരം പോസ്റ്റുകള്‍ സദാചാര മലയാളി സ്വന്തം മനസ്സിനെ തൃപ്തിപ്പെടുത്തുവാന്‍ നടത്തുന്നതാണ്.

ഫേസ് ബുക്ക് പേജിലെ വിവാദ പരാമര്‍ശങ്ങള്‍

രാഹുലും രശ്മിയും അറ സ്റ്റിലായതോടെ അരുന്ധതിയുടെ ഫേസ്ബുക്ക് പേജില്‍ പോര്‍വിളിയാണ്.

ഫേസ് ബുക്ക് പേജ് ബ്ലോക്ക്


ഐസിസിനെതിരെ ഒരു പെണ്‍കുട്ടി പോസ്റ്റിട്ടതിന് അതിനെ അനുകൂലിച്ചതില്‍ ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തു.

അനുകൂലിക്കുന്നവര്‍

ഫേസ്ബുക്ക് പേജില്‍ 40000 പേരുണ്ടെങ്കില്‍ അതില്‍ 4000 പേര്‍ മാത്രമാണ് അനുകൂലിക്കുന്നതെന്ന് അരുന്ധതി. ബാക്കിയുള്ളവര്‍ സദാചാരം പറഞ്ഞ് പോസ്റ്റിട്ട് സുഖം കണ്ടെത്തുന്നു.

കുറ്റബോധം തോന്നിയില്ല

ചുംബന സമരത്തില്‍ പങ്കെടുത്തതിലോ അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോ തന്റെ തല പുകച്ചിട്ടില്ല. കേരളത്തില്‍ തുടങ്ങിയ വിവാദം ദില്ലി വരെ എത്തിയിരുന്നു. ഇതില്‍ കുറ്റബോധം തോന്നിയിട്ടില്ല.

ചുംബന സമരത്തിന്റെ പ്രധാന്യം

ചുംബനസമരത്തിന്റെ പ്രാധാന്യം അറിഞ്ഞ്പ്ര ബുദ്ധമായ ജവഹര്‍ലാല്‍ നെഹ്‌റുസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ആസ്ഥാനത്തേക്കു രെ സമരംനയിച്ചു ഇതി.ന്റെ പേരില്‍ ആസമരത്തിന്റെ പ്രാധ്യാന്യവും പ്രസക്തിയും എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു.

കേസ് നിയമത്തിന്റെ വഴിക്ക് നടക്കട്ടെ

രാഹുല്‍ പശുപാലനും രശ്മി ആര്‍ നായരും പീഡനക്കേസില്‍ പിടിയിലായെങ്കില്‍ കേസ് നടക്കട്ടെ അതി നിയമത്തിന്റെ വഴിക്ക് പോവട്ടെ

ചുംബന സമരത്തിന് വാര്‍ഷിക യോഗമില്ല

ചുംബന സമരം അനാവശ്യമായ സദാചാര ബോധവും കെട്ടിപ്പിട് വ്യക്തി സ്വാതന്ത്യത്തെ വിലങ്ങിടാന്‍ ഗൂഢശ്രമം നടത്തിയപ്പോള്‍ അതിനെതിരെ പ്രതികരിച്ചു. ഇതിന് വാര്‍ഷിക യോഗമൊന്നുമില്ല.

Story first published:  Wednesday, November 18, 2015, 17:56 [IST]
English summary
actoress and activist arundathi about kiss of-love-story.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like